Connect with us

തന്റെ ജീവിതം സിനിമയാക്കണം; റിഷഭ് ഷെട്ടിയോട് അപേക്ഷിച്ച് നടി രാഖി സാവന്ത്

Bollywood

തന്റെ ജീവിതം സിനിമയാക്കണം; റിഷഭ് ഷെട്ടിയോട് അപേക്ഷിച്ച് നടി രാഖി സാവന്ത്

തന്റെ ജീവിതം സിനിമയാക്കണം; റിഷഭ് ഷെട്ടിയോട് അപേക്ഷിച്ച് നടി രാഖി സാവന്ത്

‘കാന്താര’ സംവിധായകന്‍ റിഷഭ് ഷെട്ടിയോട് തന്റെ ജീവിതം സിനിമയാക്കണമെന്ന് അപേക്ഷിച്ച് നടി രാഖി സാവന്ത്. മൈസൂരുവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് രാഖി സംസാരിച്ചത്. തന്റെ ഭര്‍ത്താവിയിരുന്ന ആദില്‍ ഖാന്‍ ദുറാനി ബോളിവുഡിലെ കുടുതല്‍ ആളുകളെ കബളിപ്പിക്കാന്‍ ഒരുങ്ങുകയാണ് അതുകൊണ്ട് തന്റെ ജീവിതം സിനിമയാക്കണം എന്നാണ് രാഖി പറയുന്നത്.

ഭര്‍ത്താവായിരുന്ന ആദില്‍ ഖാന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് തന്നെ വിധേയയാക്കിയെന്നും തന്റെ സമ്പാദ്യം ദുരുപയോഗം ചെയ്തെന്നും രാഖി ആവര്‍ത്തിച്ചു. ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായ ആദില്‍ ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ രാഖിക്കെതിരെയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൈസുരുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതാണെന്നും കാന്താരയുടെ സംവിധായകനായ റിഷഭ് ഷെട്ടി ബയോപിക് നിര്‍മിക്കണമെന്നും രാഖി ആവശ്യപ്പെട്ടത്.

2022 ജൂലൈയിലാണ് ആദിലും രാഖിയും വിവാഹിതരായത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാഖിയുടെ പരാതിയില്‍ ഫെബ്രുവരിയില്‍ ആദില്‍ അറസ്റ്റിലാവുകയുമായിരുന്നു. റിഷഭ് ഷെട്ടി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘കാന്താര’ ബോക്സ്ഓഫിസുകളില്‍ വലിയ തരംഗം തീര്‍ത്തിരുന്നു. വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രം ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

More in Bollywood

Trending