Connect with us

തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട ചിത്രം, പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ സിനിമ; പൃഥ്വിരാജ്

Malayalam

തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട ചിത്രം, പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ സിനിമ; പൃഥ്വിരാജ്

തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട ചിത്രം, പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ സിനിമ; പൃഥ്വിരാജ്

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ തിയേറ്ററില്‍ പരാജയപെട്ടിട്ടും തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമ അന്നത്തെ കാലത്തെ പ്രേക്ഷകരുമായി കണക്ട് ആവാത്തതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പൃഥ്വിരാജ് പറയുന്നു.

‘ഒരു സിനിമ വര്‍ക്ക് ആയില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ആ സിനിമ പ്രേക്ഷകരുമായി കണക്ട് ആയില്ല എന്നാണ്. നമ്മള്‍ സിനിമകള്‍ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ് എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ അഭിനയിച്ചതില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയുണ്ട് സിറ്റി ഓഫ് ഗോഡ്.

അതിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ സിനിമ. അതിലെ എന്റെ കഥാപാത്രവും എന്റെ ഫേവറീറ്റാണ്. ലിജോ ബ്രില്യന്റ് ആയി ചെയ്ത സിനിമയാണത്. പക്ഷെ അത് തിയേറ്ററുകളില്‍ വര്‍ക്കായില്ല

അതൊരു നല്ല സിനിമയായിരുന്നു എന്ന് എനിക്ക് പറയാന്‍ കഴിയും. അതൊരു മികച്ച ചിത്രമാണ്. പക്ഷെ അത് തിയേറ്ററില്‍ വര്‍ക്ക് ആയില്ല, അതുകൊണ്ട് തന്നെ ആ സമയത്ത് പ്രേക്ഷകരുമായി ആ ചിത്രം കണക്ട് ആയില്ല.’ എന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സിറ്റി ഓഫ് ഗോഡ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വ്വതി തിരുവോത്ത്, റീമ കല്ലിങ്ങല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസിന് ശേഷം നിരവധി നിരൂപക പ്രശംസകള്‍ പിടിച്ചുപറ്റിയിരുന്നു.

അതേസമയം പൃഥ്വിരാജ്, പ്രഭാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പ്രശാന്ത് നീല്‍ ചിത്രം ‘സലാര്‍’ ഇന്ന് റിലീസിനൊരുങ്ങുകയാണ്. വരദരാജ മന്നാര്‍ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

More in Malayalam

Trending

Recent

To Top