Connect with us

കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും!

Malayalam

കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും!

കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും!

നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയില്‍ കൈവെയ്ക്കാത്ത മേഖലകളില്ല.

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിര്‍മാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്. തന്റെ ഉറ്റ സുഹൃത്തായാണ് സുപ്രിയയെ എപ്പോഴും പൃഥ്വിരാജ് വിശേഷിപ്പിക്കാറുള്ളത്. മാധ്യമപ്രവര്‍ത്തനമെന്ന ഇഷ്ട മേഖല ഉപേക്ഷിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമായി കൊച്ചയിലേക്ക് പറിച്ച് നടപ്പെട്ട സുപ്രിയ ഇന്ന് മലയാള സിനിമയിലെ പേരുകേട്ട പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിയാണ്.

പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ടതും ഏറ്റുവാങ്ങിയതും സുപ്രിയയായിരുന്നു. നായകനായി മലയാളത്തില്‍ കത്തി കയറി തുടങ്ങിയ സമയത്ത്, 2011ലായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. ഇപ്പോഴിതാ 13 വര്‍ഷം തികയുന്ന ഇരുവരുടെയും വിവാഹ വാര്‍ഷികത്തില്‍ സുപ്രിയ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.നിങ്ങളോടൊപ്പം 13 വര്‍ഷം! കുട്ടികളായ നമ്മളില്‍ നിന്ന് തമ്മില്‍ കണ്ടുമുട്ടിയത് തുടങ്ങി ഇന്ന് ഒരു കൊച്ചു മിടുക്കിയുടെ മാതാപിതാക്കള്‍ വരെയായി നമ്മള്‍.

പല തവണയായി എത്ര ദൂരമാണ് നമ്മള്‍ ഒരുമിച്ച് ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിച്ചത്. എന്നിട്ടും നമ്മള്‍ ഒരുമിച്ച് ഇവിടെ തന്നെയുണ്ട്. 13 വിവാഹ വാര്‍ഷികാശംസകള്‍ പൃഥ്വി. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച ജീവിതത്തിനും പരസ്പരം പ്രേരിപ്പിക്കുന്ന നിരവധി വര്‍ഷങ്ങള്‍ ഇനിയും ഒരുമിച്ച് ഉണ്ടാകട്ടെ, സുപ്രിയ കുറിച്ചു.

എന്റെ പങ്കാളിക്ക് വിവാഹവാര്‍ഷികാശംസകള്‍! സുഹൃത്തുക്കളില്‍ നിന്ന് ഒരു മിടുക്കി കുട്ടിയുടെ മാതാപിതാക്കളായുള്ള നമ്മുടെ യാത്ര വളരെ ഭീകരമാണ്. വലിയ സ്വപ്നങ്ങള്‍ക്കായി കഠിനമായ പാതകള്‍ ഏറ്റെടുക്കുന്നതിന് സാധിക്കട്ടെ, വരും ദിനങ്ങള്‍ നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്, എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

അടുത്തിടെ തങ്ങളുടെ വിവാഹ ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകന്‍ പോലും മടുപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും ക്ഷമയോടെ മാന്യമായ ഉത്തരമാണ് താരങ്ങള്‍ നല്‍കിയത്. അമ്മയെക്കാളും പ്രായകൂടുതലുണ്ടോ, വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് തനിക്ക് കിട്ടിയതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇരുവരും നല്‍കിയത്.

പൃഥിയെ വിവാഹം കഴിച്ചപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ത്തെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. സ്‌ക്രീനില്‍ കാണുന്ന പൃഥിയെ അല്ലെ എല്ലാവര്‍ക്കും സ്‌നേഹം. നേരിട്ടുള്ള പൃഥിയെ എത്ര പേര്‍ക്ക് അറിയാം. ഞാനും പൃഥ്വിയും കല്യാണം സ്വകാര്യമായി കഴിച്ചതിതും എന്നെ പൃഥ്വി കല്യാണം കഴിച്ചതില്‍ ഒക്കെയും കുറെ ബാക് ക്ലാഷ് ഉണ്ടായിരുന്നു. അന്നൊക്കെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നുവെന്ന്’, ആണ് സുപ്രിയ പറഞ്ഞത്.

ഞാന്‍ എന്നെത്തന്നെയാണ് സുപ്രിയയയില്‍ കണ്ടത്. സിനിമയില്‍ എങ്ങാനും സുപ്രിയ അഭിനയിച്ചിരുന്നുവെങ്കില്‍ ലേഡി പൃഥ്വിരാജ് എന്ന പേര് സുപ്രിയക്ക് കിട്ടിയേനെ കാരണം എന്തും എന്നെ പോലെ ആളുകളോട് തുറന്നുപറയുന്ന പ്രകൃതമാണ് സുപ്രിയക്കും.’എന്നെക്കുറിച്ച് ആളുകള്‍ എന്തൊക്കെ പറയുന്നുവോ അതെല്ലാം സുപ്രിയയെ കുറിച്ചും പറയും എന്ന് ഞാന്‍ മനസിലാക്കി. എന്റെ ജീവിതത്തില്‍ ഇതിന് മുമ്പ് ഇങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല’, എന്നാണ് വിവാഹം കഴിഞ്ഞ സമയത്ത് ഒരു അഭിമുഖത്തില്‍ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

ആടുജീവിതത്തിന്റെ വിജയത്തിളക്കത്തിലാണ് പൃഥിരാജിപ്പോള്‍. ബ്ലെസി സംവിധാനം ചെയ്ത സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയ്ക്ക് വേണ്ടി 30 കിലോയിലേറെ ശരീര ഭാരം കുറയ്ക്കാന്‍ പൃഥിരാജ് തയ്യാറായി.

More in Malayalam

Trending