Connect with us

നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്, പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന് ; നിഷ സാരംഗ്

Social Media

നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്, പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന് ; നിഷ സാരംഗ്

നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്, പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന് ; നിഷ സാരംഗ്

ഉപ്പും മുളകില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു നിഷ സാരംഗിന്റെ കരിയര്‍ മാറിമറിഞ്ഞത്. പാറമട വീട്ടില്‍ ബാലുവിന്റയും മക്കളുടേയും സകലകാര്യങ്ങളും നോക്കിനടത്തിയത് നീലുവായിരുന്നു. സ്വഭാവിക അഭിനയപ്രകടനവുമായെത്തിയ നിഷയ്ക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഉപ്പും മുളകും കുടുംബത്തിലെ ഒരോ കഥാപാത്രവും ഇന്ന് മലയാളികളുടെ വീട്ടിലെ അംഗങ്ങളാണ്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെ മലയാളികള്‍ കാണുന്നത് ബാലുവും നീലവും ലച്ചുവും കേശുവും ശിവയും മുടിയനും പാറുക്കുട്ടിയുമൊക്കെയായിട്ടാണ്. ഇത്രത്തോളം മലയാളികള്‍ സ്‌നേഹിച്ച മറ്റൊരു ഓണ്‍ സ്‌ക്രീന്‍ കുടുംബം ഉണ്ടാകില്ലെന്നുറപ്പാണ്.
താരങ്ങളുടെ ഈ ജനപ്രീതി മുതലെടുത്ത് വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ ഒരുപാടുണ്ട്. ഇപ്പോഴിതാ തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിക്കുകയാണ് നിഷ സാരംഗ്. തനിക്ക് വിവാഹോലചന നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് നിഷ രംഗത്തെത്തിയിരിക്കുന്നത്ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്.

”അത് പറയാന്‍ എനിക്ക് പേടിയാണ്. മോള്‍ക്കൊരു വിവാഹ ആലോചന വന്നത് പറഞ്ഞപ്പോള്‍ അത് വേറെ ന്യൂസായിട്ടാണ് യൂട്യൂബിലൊക്കെ വന്നത്. കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. പക്ഷെ അത് ചാനലില്‍ എടുത്തിടുന്നത് എനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാന്‍ പോലും പേടിയാണ് ഇപ്പോള്‍” എന്നാണ് നിഷ പറയുന്നത്.

‘നമ്മളെ വേദനിപ്പിച്ച് അവര്‍ സന്തോഷിക്കുകയാണ്. പക്ഷെ അവര്‍ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാല്‍ അവര്‍ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന്. ഒരാള്‍ക്ക് കാശുണ്ടാക്കാനും ചാനല്‍ വളര്‍ത്താനും മറ്റൊരാളെ വേദനിപ്പിക്കരുത്. നമ്മള്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് കാണുന്നവര്‍ സന്തോഷം കിട്ടാനും അവരുമായി നമ്മളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ്. നമ്മളിത് വളരെ പച്ചയായി വന്ന് പറയുന്നതാണ്. അതിനെ വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകും അവരെ വേദനിപ്പിക്കും എന്നൊന്നും ചിന്തിക്കില്ല. അതുകൊണ്ടാണ് അതേക്കുറിച്ച് പറയുമ്പോള്‍ തന്നെ എനിക്ക് പേടി” എന്നും നിഷ പറയുന്നു.

ഇപ്പോള്‍ ഞാനതൊന്നും കാര്യമാക്കാറില്ല. അന്നിങ്ങനെ ഒരു വാര്‍ത്ത വന്നതോടെ കുറേ നാളത്തേക്ക് ഞാന്‍ ഒരു ഇന്റര്‍വ്യു കൊടുക്കുന്നുണ്ടായിരുന്നില്ല. ഭയങ്കരമായി പേടിച്ചു പോയി. പിന്നെ അത് കാര്യമായിട്ട് എടുക്കേണ്ട എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഞാനും എന്തിനാണ് ഇങ്ങനെ അതും ആലോചിച്ച് ഇരിക്കുന്നതെന്ന് ചിന്തിച്ചുവെന്നും നിഷ പറയുന്നു.

ഞാന്‍ അനു ജോസഫിന് ഒരു ഇന്റര്‍വ്യു നല്‍കിയിരുന്നു. അനു ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നത് നല്ലത്, നമുക്ക് സമാധാനം ഉണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഇളയമകള്‍ക്ക് വിവാഹാലോചന വരുന്നുണ്ടെന്നും എന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണെന്നുമാണ് അവള്‍ പറയുന്നതെന്നും പറഞ്ഞിരുന്നു. അതാണ് ഇങ്ങനെ വളച്ചൊടിച്ചത്. അവള്‍ക്ക ഞാന്‍ ഒറ്റയ്ക്കാണ് എന്നൊരു വിഷമം എപ്പോഴുമുണ്ട്. അമ്മയെന്നെ കല്യാണം കഴിപ്പിക്കാന്‍ നോക്കണ്ട ഞാന്‍ അമ്മയുടെ കൂടെ തന്നെയുണ്ടാകും എന്നാണ് അവള്‍ പറയുകയെന്നും താരം പറയുന്നു.

Continue Reading
You may also like...

More in Social Media

Trending