Connect with us

ഇത് നടത്തിയില്ലെങ്കിൽ വലിയ കുറ്റബോധം ആകുമെന്ന് കരുതി ; ഒരുപാട് സങ്കടങ്ങൾക്കിയിൽ സന്തോഷിക്കാനുള്ള അവസരം; സൗഭാഗ്യയും അർജുനും പങ്കിട്ട വീഡിയോ!

serial news

ഇത് നടത്തിയില്ലെങ്കിൽ വലിയ കുറ്റബോധം ആകുമെന്ന് കരുതി ; ഒരുപാട് സങ്കടങ്ങൾക്കിയിൽ സന്തോഷിക്കാനുള്ള അവസരം; സൗഭാഗ്യയും അർജുനും പങ്കിട്ട വീഡിയോ!

ഇത് നടത്തിയില്ലെങ്കിൽ വലിയ കുറ്റബോധം ആകുമെന്ന് കരുതി ; ഒരുപാട് സങ്കടങ്ങൾക്കിയിൽ സന്തോഷിക്കാനുള്ള അവസരം; സൗഭാഗ്യയും അർജുനും പങ്കിട്ട വീഡിയോ!

സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും ഇന്ന് മലയാളികളുടെ മക്കളാണ്. അത്രത്തോളം രണ്ടാളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി. താര കുടുംബത്തിൽ പിറന്നെങ്കിലും അഭിനയത്തിലേക്ക് എത്താതെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തിളങ്ങിയാണ് സൗഭാഗ്യ ശ്രദ്ധ നേടുന്നത്.

പ്രേക്ഷകരുടെ ഇഷ്ട താരമായ നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്.താര കല്യാണിന്റെ നൃത്ത വിദ്യാർത്ഥി ആയിരുന്നു സൗഭാഗ്യയുടെ ഭർത്താവ് അര്‍ജുന്‍. സൗഭാഗ്യക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ തിളങ്ങിയ താരം ഇന്ന് ടെലിവിഷൻ പരമ്പരകളിൽ സജീവമാണ്. ആദ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ തന്നെ അർജുൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരുന്നു. സൗഭാഗ്യയും ഇപ്പോൾ അഭിനയ രംഗത്ത് ഉണ്ട്.

ചെറുപ്പം മുതലുള്ള സുഹൃത്തുക്കളായിരുന്നു അർജുനും സൗഭാഗ്യയും. പിന്നീട് ഇവരുടെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. തുടർന്നത് വിവാഹത്തിലേക്കും എത്തി. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നു. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്.

ഇന്നലെ ആയിരുന്നു സുദർശനയുടെ ഒന്നാം പിറന്നാൾ. മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ആശംസ ഇന്നലെ വൈറലായി മാറിയിരുന്നു. ‘ഹാപ്പി ബർത്ത്ഡേ മൈ ലിറ്റിൽ പ്രിൻസസ്, മൈ നോട്ടി ഡ്രാഗൺ, മൈ തുടാപൂവിന് ഒരു വയസായി,’ എന്നായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. നിരവധി പേർ സുദർശനയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ, മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് സൗഭാഗ്യയും അർജുനും ചേർന്ന് നടത്തിയ ബർത്ത്ഡേ പാർട്ടിയുടെ വിശേഷങ്ങളാണ് പുറത്തുവരുന്നത്.

അടുത്ത സുഹൃത്തുകൾക്കും കുടുംബാംങ്ങൾക്കും ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം. അമ്മുമ്മ താര കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമായിരുന്നു സുദാപ്പൂവിന്റെ പിറന്നാൾ ആഘോഷം. അതേസമയം, ഒരുപാട് സങ്കടങ്ങൾക്കിടയിൽ നടത്തുന്ന ആഘോഷമാണിതെന്ന് സൗഭാഗ്യ പറഞ്ഞു. ഒരു ചാനലിനോട് താരം പ്രതികരിക്കുകയുണ്ടായി.

‘ഇന്ന് മകളുടെ ആദ്യത്തെ പിറന്നാളാണ്. ഇത് നടത്തണോ വേണ്ടയോ എന്നൊക്കെ വലിയ കൺഫ്യുഷനിൽ ആയിരുന്നു ഞങ്ങൾ. കുറെ കഴിഞ്ഞ് പോസ്റ്റ്പോൺ ചെയ്ത് നടത്താമെന്നൊക്കെ കരുതിയതാണ്. പക്ഷെ അവസാനം നിമിഷമായപ്പോൾ ഇത് നടത്തിയില്ലെങ്കിൽ വലിയ കുറ്റബോധം ആകുമെന്ന് കരുതി പെട്ടെന്ന് തട്ടി കൂട്ടി ചെയ്തൊരു ബർത്ത്ഡേ പാർട്ടിയാണ്.

‘കൊച്ചു ബേബിക്ക് ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സങ്കടങ്ങൾക്കിടയിൽ സന്തോഷിക്കാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നത്. ഇനിയും അങ്ങോട്ട് ഞങ്ങളുടെ ഈ യാത്ര സന്തോഷം നിറഞ്ഞതാകട്ടെയെന്ന് ഈ ദിവസം പ്രാർത്ഥിക്കുന്നു. മോളുടെയും ലൈഫ് കളർഫുൾ ആകട്ടേയെന്ന് പ്രാർത്ഥിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് വേണം,’ സൗഭാഗ്യ പറഞ്ഞു.

ഒരുപാട് വിഷമങ്ങൾക്കിടയിൽ നമ്മുടെ സന്തോഷമാണ് ബേബിയെന്നും അവളെ സന്തോഷവതിയായി വെക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാനാണ് ആഗ്രഹമെന്ന് അർജുനും പറയുന്നുണ്ട്. അടുത്തിടെയാണ് അർജുന്റെ അമ്മ മരണപ്പെട്ടത്. കുടുംബം അതിന്റെ വിഷമത്തിൽ നിന്ന് പൂർണമായി കരകയറുന്നതിന് മുൻപാണ് സുദാപ്പൂവിന് പിറന്നാൾ വരുന്നത്. എന്നാൽ അതെല്ലാം മറന്ന് മക്കൾക്കുവേണ്ടി പിറന്നാൾ ആഘോഷമാകുകയായിരുന്നു സൗഭാഗ്യവും അർജുനും.

about soubhagya

Continue Reading
You may also like...

More in serial news

Trending

Recent

To Top