Connect with us

കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റിലായ സച്ചിൻ സാവന്തുമായി നവ്യ നായർക്ക് ബന്ധം; നടിയെ ഇഡി ചോദ്യം ചെയ്തു

News

കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റിലായ സച്ചിൻ സാവന്തുമായി നവ്യ നായർക്ക് ബന്ധം; നടിയെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റിലായ സച്ചിൻ സാവന്തുമായി നവ്യ നായർക്ക് ബന്ധം; നടിയെ ഇഡി ചോദ്യം ചെയ്തു

ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു. സാവന്തുമായി ബന്ധം കണ്ടെത്തിയതോടെയാണ് നവ്യയെ ചോദ്യം ചെയ്തത്.

സച്ചിൻ സാവന്ത് നടിക്ക് വിലകൂടിയ സമ്മാനങ്ങളും സ്വർണാഭരണങ്ങളും വാങ്ങി നൽകിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജൻസി കണ്ടെത്തിയത്.നവ്യക്ക് പാരിതോഷികങ്ങളും ആഭരണങ്ങളും നൽകി എന്ന് സച്ചിൻ വെളിപ്പെടുത്തുകയും ഡേറ്റിങ്ങിലാണ് എന്ന് മൊഴി നൽകുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. സംഭവത്തെ തുടർന്ന് നവ്യയിൽ നിന്നും ഇ.ഡി. ഫോൺ മാർഗം മൊഴി രേഖപ്പെടുത്തി. സുഖമില്ലാത്തതിനാൽ നവ്യ ചികിത്സയിലാണിപ്പോൾ

ഈ വർഷം ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സച്ചിൻ സാവന്ത് അറസ്റ്റിലായത്. സർക്കാർ സർവീസിലിരിക്കെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്തവിധം 2.46 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സാവന്തിനും കുടുംബാംഗങ്ങൾക്കും എതിരേയുള്ള സി.ബി.ഐ.യുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സാവന്തിന്റെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ.ഡി. അന്വേഷിക്കുന്നത്.

കുറ്റപത്രത്തിന്റെ ഭാഗമായി നവ്യാ നായരുടെ മൊഴി പ്രത്യേക ഇ.ഡി. കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ.ഡി. അന്വേഷണത്തിൽ സാവന്ത്, നവ്യാ നായർക്ക് ആഭരണങ്ങളുൾപ്പെടെ ചില സമ്മാനങ്ങൾ നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങൾ കൈപ്പറ്റിയതെന്നും നവ്യാ നായർ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്.

സൗഹൃദത്തിന്റെ അടയാളമായി സച്ചിൻ തനിക്ക് ചില ആഭരണങ്ങൾ സമ്മാനിച്ചതായി നവ്യ തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വസതികളിൽ താമസിച്ചപ്പോൾ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായർ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂർ ദർശനത്തിന് സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. താൻ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ.ഡി.യെ അറിയിച്ചിട്ടുമുണ്ട് – നവ്യാ നായർ പ്രതികരിച്ചു.

മുംബൈയിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സച്ചിൻ സാവന്ദ്. ഇക്കഴിഞ്ഞ ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായത്. 2011-ൽ സാവന്ത് കുടുംബത്തിന്റെ ആകെ ആസ്തി 1.4 ലക്ഷം രൂപയായിരുന്നു. 2022-ൽ ഇത് 2.1 കോടി രൂപയായി ഉയർന്നു. ഈ കേസിൽ സാവന്തിനെതിരേ അഴിമതി പരാതി ലഭിച്ചതിനു പിന്നാലെയാണ് അനധികൃത സ്വത്തുസമ്പാദനത്തിന് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തത്. സാവന്തിനെ നേരത്തേ മുംബൈ സോണൽ ഓഫീസിൽ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചിരുന്നു.

More in News

Trending

Recent

To Top