Connect with us

പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്‍’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ്

News

പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്‍’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ്

പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്‍’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ്

ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന റീല്‍സ് ആയിരുന്നു ‘കരിങ്കളിയല്ലേ’… ഫഹദ് ഫാസിലിന്റെ ‘ആവേശം’ സിനിമയിലും ‘കരിങ്കളിയല്ലേ’.. റീല്‍ എത്തിയിട്ടുണ്ട്. ഇത് വൈറലായതോടെ ഈ റീല്‍സ് അനുകരിച്ച് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഈ റീല്‍സ് സുരക്ഷയുടെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് മുംബൈ പൊലീസ്. പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ വേണ്ടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വൈറലായ രംഗ ക്ലിപ്പ് ഉപയോഗിച്ചിരിക്കുകയാണ് മുംബൈ പൊലീസ്. പലരും മുംബൈ പൊലീസിന്റെ ഈ പോസ്റ്റിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

അതേ സമയം ഒടിടിയില്‍ എത്തിയ ആവേശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. ജിത്തു മാധവന്‍ ആണ് സംവിധാനം.

അതേ സമയം ആവേശത്തിലെ ഹിന്ദി സംബന്ധിയായ ഡയലോഗിനെ സംബന്ധിച്ച് ഒടിടി റിലീസിന് പിന്നാലെ ചെറുതായി വിവാദം ഉയര്‍ന്നിരുന്നു. തിയറ്ററില്‍ വന്‍ കയ്യടി നേടിയ ആവേശത്തിലെ ഇന്റര്‍വെല്‍ സമയത്തെ ഡയലോ?ഗിനെ ചുറ്റിപ്പറ്റിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

മലയാളത്തിലും കന്നടയിലും രം?ഗന്‍ പറയുന്ന വാണിം?ഗ് സംഭാഷണം ഹിന്ദിയിലും പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രം?ഗന്റെ വലംകൈ ആയ അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്.

ഇതേപോലെ ഹിന്ദി പറയാന്‍ വന്നിട്ട് രംഗന്‍ മാറുന്ന മറ്റൊരു സീനും ഉണ്ട്. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

More in News

Trending

Recent

To Top