Connect with us

ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍

Malayalam

ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍

ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍

നിവിന്‍ പോളി നായകനായി അനശ്വര രാജന്‍ നായികയായി എത്തിയ സിനിമയായിരുന്നു ‘മലയാളി ഫ്രം ഇന്ത്യ’. നിവിന്‍ -അനശ്വര കോമ്പോ രംഗങ്ങളും പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ പ്രായ വ്യത്യാസമുള്ള കാമുകികാമുകന്‍മാരായിട്ടായിരുന്നു ഇരുവരും എത്തിയിരുന്നത്. തന്നെ പുറകെ നടന്ന് ശല്യം ചെയ്യുന്ന കാമുക കഥാപാത്രത്തോട് അനശ്വരയുടെ നായിക കഥാപാത്രം അരിശത്തോടെ പ്രതികരിക്കുന്നതെല്ലാം തീയറ്ററില്‍ കൈയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ അത്തരത്തില്‍ പുറകെ ജീവിതത്തിലും ആരെങ്കിലും നടന്നിരുന്നോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനശ്വര. കൃഷ്ണ പാട്ടിലെ നിവിന്‍ പോളിയെ പോലെ ആരെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഇതിന് ഉണ്ടെന്നായിരുന്നു അനശ്വര പറഞ്ഞത്.

‘ഇപ്പോഴല്ല, സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. അയാള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയില്ല. എവിടെയോ എന്തോ ചെയ്ത് ജീവിക്കുന്നു’, എന്ന് താരം പറഞ്ഞു. മലയാളി ഫ്രം ഇന്ത്യയിലേക്ക് നിവിന്റെ നായികയായി വിളിച്ചപ്പോള്‍ അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന് തോന്നിയിരുന്നു. പക്ഷേ ആ സിനിമയില്‍ അങ്ങനെയാണ് ആ കഥാപാത്രം.

പ്രായവ്യത്യാസം ഉണ്ട്. അതുതൊണ്ട് തന്നെ കുറച്ച് സമയമേ ഉള്ളൂവെങ്കിലും നിവിനുമായുള്ള കോമ്പോ രസായിട്ടുള്ള ട്രാക്കാണെന്ന് തോന്നിയിരുന്നു. എന്റെയൊരു സിനിമ കരിയര്‍ നേര് എന്ന ശേഷം, നേരിന് മുന്‍പ് എന്ന് പറയാന്‍ പറ്റി.

എനിക്ക് ഇത് ചെയ്യാന്‍ പറ്റും എന്നത് നേരിന് ശേഷം എനിക്ക് തോന്നിതുടങ്ങി. ആ കഥാപാത്രം ആളുകള്‍ ഏറ്റെടുത്തുവെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. എനിക്ക് ആളുകളുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ സാധിച്ചത് ആ സിനിമയ്ക്ക് ശേഷമാണ്’, താരം പറഞ്ഞു.

മോഹന്‍ലാലില്‍ നിന്നും എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി എന്താണെന്ന ചോദ്യത്തിന് വേര്‍സിറ്റാലിറ്റി, ഫ്‌ലക്‌സിബിളിറ്റി എന്നിവയാണെന്നായിരുന്നു അഭിമുഖത്തില്‍ അനശ്വര പറഞ്ഞത്.

മഞ്ജു ചേച്ചിയില്‍ നിന്നും പകര്‍ത്താന്‍ ആഗ്രഹിക്കുന്നത് ആളുടെ സ്വീറ്റ്‌നെസ് ആണ്. വളരെ കംഫര്‍ട്ടബിള്‍ ആയ, ജെന്റില്‍ ആയ, സോഫ്റ്റായ ഒരാളാണ്. ഏറ്റവും കൂടുതല്‍ എനിക്ക് സിനിമ മേഖലയില്‍ ഗ്രാറ്റിറ്റിയൂഡ് ഉള്ളതും മഞ്ജു ചേച്ചിയോടാണ്.

പൃഥ്വിരാജില്‍ നിന്നും പ്രൊഫഷണലിസം പകര്‍ത്താനാണ് ഇഷ്ടം. ധ്യാനില്‍ നിന്ന് ഹ്യൂമര്‍സെന്‍സ്, പെട്ടെന്നുള്ള തഗ് മറുപടികള്‍ എന്നിവ അനശ്വര പറഞ്ഞു.

ജീവിതത്തില്‍ ഏറ്റവും പേടിയുള്ള കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ പാമ്പിനെ ആണെന്നായിരുന്നു അനശ്വരയുടെ മറുപടി. ‘ ഭയങ്കര ഫോബിയ ആണ്. ഫോട്ടോസും വീഡിയോസും ഒന്നും കാണാന്‍ പറ്റില്ല. പെട്ടെന്ന് ഞാന്‍ പാനിക്കാകും’, നടി വ്യക്തമാക്കി.

More in Malayalam

Trending