Movies
കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!
കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്‌സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.
അടുത്തിടെയുടെ ടോക്‌സിക്കില്‍ മൂന്ന് മുന്‍നിര നായികമാര്‍ അണിനിരക്കുമെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. കരീന കപൂര്‍ ഖാന്‍, കിയാര അദ്വാനി എന്നിവരും മറ്റൊരു പ്രധാന നടിയും ചിത്രത്തില്‍ എത്തുമെന്നാണ് വിവരം വന്നത്. ചിത്രത്തില്‍ യാഷിന്റെ സഹോദരിയായാണ് കരീന അഭിനയിക്കുകയെന്നായിരുന്നു സൂചനകള്‍ എന്നാല്‍ കരീന ഈ വേഷത്തില്‍ നിന്നും പിന്‍മാറിയെന്നാണ് പുതിയ വിവരം.
അതേസമയം, സംവിധായിക ഗീതു മോഹന്‍ദാസ് നയന്‍താരയെ ചിത്രത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നതായാണ് പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട് ഗീതു മോഹന്‍ദാസ്, യാഷ് എന്നിവരുമായി ഒന്നിലധികം കൂടിക്കാഴ്ചകള്‍ നയന്‍താര നടത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.
ഗീതു മോഹന്‍ദാസ് എഴുതിയ വേഷത്തില്‍ നയന്‍താരയ്ക്ക് മതിപ്പുണ്ടെന്നും അതിനാല്‍ പ്രതിഫലം അടക്കം എല്ലാം ശരിയായാല്‍ അവര്‍ ഈ ഓഫര്‍ സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തന്നെയാണ് കരീന കപൂര്‍ ഖാന്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് പിന്മാറിയതായാണ് റിപ്പോര്‍ട്ട് വന്നത്. യാഷിന്റെ സഹോദരി വേഷത്തിലേക്കാണ് കരീനയെ പരിഗണിച്ചതെങ്കിലും ഷെഡ്യൂളിന് ഡേറ്റ് പ്രശ്‌നം വന്നതോടെയാണ് കരീന സൗഹൃദപൂര്‍വ്വം പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും കരീനയുടെ പകരമാണോ നയന്‍താരയെ പരിഗണിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും നയന്‍താരയോട് പറഞ്ഞതും സഹോദരി വേഷമെന്ന സൂചനയുണ്ട്. ചിത്രത്തില്‍ നിന്നും കരീന പിന്‍മാറി എന്നത് വ്യക്തമാകുകയാണ്.
