Connect with us

അങ്ങനെയൊരു മമ്മൂട്ടി ചിത്രത്തില്‍ ആരും മോഹന്‍ലാലിനെ പ്രതീക്ഷിച്ചില്ല !! പക്ഷെ ഒടുവില്‍ സംഭവിച്ചത്….

Malayalam Articles

അങ്ങനെയൊരു മമ്മൂട്ടി ചിത്രത്തില്‍ ആരും മോഹന്‍ലാലിനെ പ്രതീക്ഷിച്ചില്ല !! പക്ഷെ ഒടുവില്‍ സംഭവിച്ചത്….

അങ്ങനെയൊരു മമ്മൂട്ടി ചിത്രത്തില്‍ ആരും മോഹന്‍ലാലിനെ പ്രതീക്ഷിച്ചില്ല !! പക്ഷെ ഒടുവില്‍ സംഭവിച്ചത്….

അങ്ങനെയൊരു മമ്മൂട്ടി ചിത്രത്തില്‍ ആരും മോഹന്‍ലാലിനെ പ്രതീക്ഷിച്ചില്ല !! പക്ഷെ ഒടുവില്‍ സംഭവിച്ചത്….

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അന്‍പതോളം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 1990-ല്‍ ജോഷി-ഡെന്നിസ് ജോസഫ്‌ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘NO 20 മദ്രാസ് മെയില്‍’. ടോണി കുരിശിങ്കല്‍ എന്ന രസികന്‍ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി മമ്മൂട്ടിയെന്ന താരമായി തന്നെ അഭിനയിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘NO 20 മദ്രാസ് മെയില്‍’.

ചിത്രത്തിലെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന കോംബിനേഷൻ രംഗങ്ങളൊക്കെ അതീവ രസകരമാണ്. മമ്മൂട്ടി മമ്മൂട്ടിയായി അഭിനയിച്ച ഒരേയൊരു മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് ‘NO 20 മദ്രാസ് മെയില്‍’ ജനഹൃദയങ്ങളില്‍ കൂടുതല്‍ ശ്രദ്ധനേടുന്നത്. മാത്രമല്ല, ചിത്രത്തിൽ വെറുമൊരു ഗസ്റ്റ് റോൾ അല്ല മമ്മൂട്ടിക്കുള്ളത്.

ഇതേ പോലെ തന്നെ മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ താരമായി കടന്നുവന്നൊരു ചിത്രവും മലയാള സിനിമയിലുണ്ട്. സമീപകാലത്ത് ഇറങ്ങിയ ‘കടല്‍ കടന്ന്‌ ഒരു മാത്തുക്കുട്ടി’ എന്ന രഞ്ജിത്ത്- മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി അഭിനയിക്കുന്നുണ്ടെങ്കിലും NO 20 മദ്രാസ് മെയില്‍’ ഇറങ്ങുന്നതിനും രണ്ടു വര്‍ഷം മുന്‍പേ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാലായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും ഡെന്നിസ് ജോസഫാണ്. 1988 പുറത്തിറങ്ങിയ ‘മനു അങ്കിള്‍’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് മോഹന്‍ലാല്‍ മോഹന്‍ലാലായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന കുട്ടിപ്പട്ടാളം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ വിഷമിച്ചു നില്‍ക്കുന്ന അവസരത്തിലാണ് കുട്ടികള്‍ക്ക് മുന്‍പില്‍ രക്ഷകനായി മോഹന്‍ലാല്‍ അവതരിക്കുന്നത്. താടിയും , തൊപ്പിയുംവെച്ച മോഹന്‍ലാലിനെ കുട്ടികള്‍ തിരിച്ചു അറിയുന്നില്ല. നിങ്ങള്‍ ആരാണെന്ന കുട്ടികളുടെ നിഷ്കളങ്ക ചോദ്യത്തിനു മുന്‍പില്‍ മോഹന്‍ലാല്‍ അതിലും നിഷ്കളങ്കതയോടെ ഉത്തരം നല്‍കുന്നു..

“എന്റെ പേര് മോഹന്‍ലാല്‍….”

Mohanlal and Mammootty together in movies

More in Malayalam Articles

Trending

Uncategorized