Connect with us

കോമഡി സ്റ്റാര്‍സ് ആണോ മീരയാണോ കുഴപ്പം?; ഏഷ്യാനെറ്റ് അത് വിറ്റ് കാശാക്കിയതിൽ തെറ്റില്ല; റിയാസ് സലീമിനെ കുറിച്ച് അറിയാനുള്ള മലയാളികളുടെ ആകാംക്ഷയാണ് അവർ വിൽക്കാൻ ശ്രമിച്ചത്!

Malayalam Articles

കോമഡി സ്റ്റാര്‍സ് ആണോ മീരയാണോ കുഴപ്പം?; ഏഷ്യാനെറ്റ് അത് വിറ്റ് കാശാക്കിയതിൽ തെറ്റില്ല; റിയാസ് സലീമിനെ കുറിച്ച് അറിയാനുള്ള മലയാളികളുടെ ആകാംക്ഷയാണ് അവർ വിൽക്കാൻ ശ്രമിച്ചത്!

കോമഡി സ്റ്റാര്‍സ് ആണോ മീരയാണോ കുഴപ്പം?; ഏഷ്യാനെറ്റ് അത് വിറ്റ് കാശാക്കിയതിൽ തെറ്റില്ല; റിയാസ് സലീമിനെ കുറിച്ച് അറിയാനുള്ള മലയാളികളുടെ ആകാംക്ഷയാണ് അവർ വിൽക്കാൻ ശ്രമിച്ചത്!

കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു വീഡിയോ കോമഡി സ്റ്റേഴ്സിൽ ബിഗ് ബോസ് താരങ്ങൾ ഗസ്റ്റ് ആയി വരുന്നതും അവരുടെ സംസാരങ്ങളുമായിരിക്കാം. റോബിനും നിമിഷവും ഒന്നിച്ചു വന്ന സമയം മുതൽ കോമഡി സ്റ്റാർസ് സോഷ്യൽ മീഡിയയിൽ ചർച്ചപ്പെടുന്നുണ്ട്.

എന്നാൽ റിയാസ് എത്തിയതും റിയാസിനോട് ഷോ അവതാരക മീര ചോദിച്ച ചോദ്യങ്ങളും കൂടിയായപ്പോൾ കുറച്ചൊക്കെ ബോധമുള്ള മലയാളികൾ ഇതെന്തോന്ന് ചോദ്യമാണ് എന്ന് ചോദിച്ചു തുടങ്ങി . റിയാസിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്തും പേഴ്‌സണല്‍ സ്‌പേസിലേക്ക് കടന്നുമുള്ള ചോദ്യങ്ങളായിരുന്നു കോമഡി സ്റ്റാര്‍സില്‍ അവതാരക മീര ചോദിച്ചത്.

റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.., റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് , പുരുഷനെയോണോ സ്ത്രീയെയാണോ പാര്‍ട്ണറായി വേണ്ടത്, അങ്ങനെയൊന്നുമില്ലേ, ‘ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു അവതാരക ചോദിച്ചത്. അതിനൊപ്പം ഇതെല്ലാം ചോദിക്കാന്‍ വേണ്ടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു.

മീരയുടെ ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞുകൊണ്ടാണ് റിയാസ് കോമഡി സ്റ്റാര്‍സ് വേദിയിലും സോഷ്യല്‍ മീഡിയയിലും വീണ്ടും കൈയ്യടി നേടുന്നത്.

“എന്റെ ജെന്റര്‍ ഐഡന്റിറ്റി He Or Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats not my Problem. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats not my Problem.. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്..

ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്..

എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല..

പരിപാടിയുടെ വീഡിയോ ഏഷ്യാനെറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മീരയോട് എന്തിനു പറയണം?’ മീരയോട് കൊമ്പുകോര്‍ത്ത് റിയാസ് എന്ന തലക്കെട്ടോടെയാണ് ഏഷ്യാനെറ്റ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ട്രോള്‍ മീം സ്വഭാവത്തില്‍ വീഡിയോ എഡിറ്റ് ചെയ്തിട്ടുമുണ്ട്.

അപ്പോൾ അവർക്കും ഇത് ട്രോൾ ആക്കണം പരിഹസിക്കണം എന്നറിയാം. മീരയെ പരിഹസിക്കാൻ മീര തന്നെയാണോ പറഞ്ഞിരിക്കുക. മീര വിമർശിക്കപ്പെട്ടപ്പോൾ സ്വാഭാവികം ആയിട്ടും മീരയുടെ ഭാഗം ന്യായീകരിക്കാൻ ഒരു കാര്യം നമുക്ക് പറയാൻ സാധിക്കും.. മീര മീരയുടെ ജോലി ചെയ്തു.. അവരുടെ പേർസണൽ താൽപര്യത്തിൽ ആവില്ല ആ ചോദ്യം ചോദിച്ചിരിക്കുക. പകരം ഷോ സ്ക്രിപ്റ്റഡ് ആകാം . അത്തരത്തിൽ ഒക്കെ ചിന്തിക്കുമ്പോൾ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ.

https://youtu.be/ppRnGiSlfJY

ഈ ഷോയിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യം എന്തായിരിക്കും. ഷോയുടെ റേറ്റിംഗ്.. എല്ലാവരും മാർക്കറ്റിംഗ് ആണല്ലോ പൊതുവായി ഉദ്ദേശിക്കുന്നത്. അപ്പോൾ ഈ ഷോ.. അല്ലെങ്കിൽ ആ ഒരു എപ്പിസോഡ് വിട്ടുപോകാൻ ഇത്തരം ചോദ്യങ്ങൾ വേണം.

അത് കേട്ടിരിക്കാൻ.. റിയാസിന്റെ പേർസണൽ കാര്യങ്ങളിലേക്ക് കടന്നുചെല്ലാൻ വെമ്പി നിൽക്കുന്ന മലയാളികളല്ലേ ഇവിടെ കുഴപ്പം. അവർ ഇത് കാണണമെങ്കിൽ ഇത്തരം മസാലകൾ ഉണ്ടായേ പറ്റു . അതുകൊണ്ടാണല്ലോ മലയാളത്തിൽ ദിനം തോറും പെറ്റു പെരുകുന്ന യൂട്യൂബ് ചാനലും അതിനു മസാല ടച്ചുള്ള തമ്പുകളും കണെണ്ടി വരുന്നത്.

ആ നടി ഭർത്താവിനോട് ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും?, മുറിയിൽ തനിച്ചിരുന്ന നടിയ്ക്ക് സംഭവിച്ചത് കാണണോ..? ഇത്തരം തമ്പുകൾ കാണുമ്പോൾ എന്താണന്നു അറിയാതെ മനസമാധാനം കിട്ടാത്തവരാണ് ഇത് ഓപ്പൺ ചെയ്തുനോക്കുന്നതും ഇത് ഇട്ടവർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്നതും.

തുറന്നുനോക്കുമ്പോൾ നടി ഭർത്താവിന് കേക്ക് ഉണ്ടാക്കിക്കൊടുത്തതോ… മുറിയിൽ തനിച്ചിരുന്ന നടി പാട്ട് കേട്ടതോ ആകും കാര്യങ്ങൾ…പിന്നെ ദോഷം പറയരുതല്ലോ… നടിമാർ ചെയ്യുന്നത് കാണാൻ കുറേക്കൂടി ആകാംക്ഷ കൂടും… ഏതായാലും മലയാളികളുടെ ആകാംക്ഷ നന്നായി വിറ്റു കാശ് ആക്കാൻ എല്ലാവർക്കും സാധിക്കുന്നുണ്ട്. അപ്പോൾ കോമഡി സ്റ്റാര്‍സിനാണോ ആണോ മീരയ്ക്കാണോ കുഴപ്പം? എന്ന് ചോദിച്ചാൽ ഇതൊക്കെ കാണാൻ വെമ്പൽ പൂണ്ടിരിക്കുന്ന മലയാളികൾക്ക് എന്ന ഉത്തരമേ പറയാനുള്ളു…

https://youtu.be/ppRnGiSlfJY

about malayalam article

More in Malayalam Articles

Trending