രക്ഷിതാക്കളുടെ നെഞ്ചിൽ തീകോരിയിട്ട് കല്ലുവിന്റെ ചിത്രം; കല്ലുവിനെ നോക്കുന്ന മഹിയുടെ കണ്ണുകൾ കുത്തിപൊട്ടിക്കാൻ മലയാളി ധൈര്യം കാണിക്കണം
മലയാള ചിത്രം മാളികപ്പുറം ജനുവരി 26ന് കേരളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴും കേരളത്തിൽ സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്പോഴും ഹൗസ് ഫുൾ ഷോകൾ തന്നെയാണ് നടക്കുന്നത്. അതുപോലെ തന്നെയാണ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും. നായകൻ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം മുതൽ യൂട്യൂബ് വ്‌ളോഗറോട് അപമര്യാദയായി സംസാരിച്ചു എന്ന ആരോപണത്തിൽ എത്തി നിൽക്കുകയാണ് വിവാദങ്ങൾ. എന്നാൽ സിനിമയിൽ ഉയർത്തി കാട്ടിയ ഒരു സാമൂഹ്യ വിപത്ത് ആരാലും ശ്രദ്ധ നേടാതെയും പോയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് കാണാതാവുന്ന കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിക്കുന്നു പ്രതേകിച്ചും പെൺകുട്ടികൾക്ക്.
കല്ലു എന്ന എട്ടു വയസ്സുകാരി തന്റെ സൂപ്പർഹീറോ ആയ അയ്യപ്പനെ കാണാൻ ശബരിമലയിൽ പോകുമ്പോൾ അവളെ നോട്ടമിടുന്ന മഹി എന്ന മാഫിയ നേതാവിനെയും അയാളുടെ കൂട്ടാളികളെയും കണ്ടിരിക്കുന്ന പ്രേക്ഷകരുടെ ഉള്ളിൽ തീ കോരിയിടുന്ന ഒന്ന് തന്നെയാണ്. ബസിൽ നിന്ന് കല്ലുവിന്റെ ഫോട്ടോ എടുക്കുന്ന ആംഗിൾ മുതൽ എങ്ങനെയും അവളെ നേടിയെടുക്കാൻ പാതിരാത്രിയിലും രംഗത്തിറക്കുന്ന കൂട്ടാളികളും ഒരിടത്തും ചർച്ച ചെയ്തു കാണുന്നില്ല. അതുപോലെ ഇടയ്ക്കു ബ്രേക്ക് ഡൗൺ ആകുന്ന കെ എസ് ആർ ടി സി ബസ്സും ഒരു പരാതിയും പരിഭവും ഇല്ലാതെ മറ്റൊരു ബസ്സിലേക്ക് കയറി പോകുന്ന യാത്രക്കാർ മലയാളിയുടെ നിസ്സംഗതയുടെ ഭീകര മുഖം എടുത്തു കാട്ടുകയാണ്.
വിശ്വസിച്ചു കയറുന്ന സർക്കാർ സംവിധാനമായ കെ എസ് ആർ ടി സി പെരുവഴിയിലാകുമ്പോൾ യാത്രക്കാരുടെ സുരക്ഷാ മാത്രമല്ല ഒരുപക്ഷേ അതിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും ചോദ്യമായി മാറാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മത തീവ്രവാദം ഒരു സമൂഹത്തെ മുഴുവൻ കാർന്നു തിന്നുന്നത് എങ്ങനെ എന്ന് സിനിമകളിൽ കണ്ടപ്പോൾ അത് സിനിമയിൽ എന്ന് കരുതിയിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം യാഥാർഥ്യങ്ങൾ ആയിരുന്നു എന്ന് മനസ്സിലാക്കുകയാണ്. എൻ ഐ എ റെയ്ഡ്ൽ പുറത്ത് വരുന്ന ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയുള്ള കൊലപാതങ്ങളുടെ പ്ലാനും നിഷ്കളങ്കരുടെയും സമൂഹത്തിലെ ഉന്നതരുടെയും മുഖംമൂടി അണിഞ്ഞ തീവ്രാദികളെയും കാണുന്ന മലയാളി ഇനി അടുത്ത് സ്വന്തം പെണ്മക്കളെ കുറിച്ച് ഭയക്കണം. കല്ലുവിനെ നോക്കുന്ന മഹിയുടെയും കൂട്ടാളികളുടെയും കണ്ണുകൾ കുത്തിപ്പൊട്ടിക്കാൻ ധൈര്യം കാണിച്ചില്ല എങ്കിൽ കാത്തിരിക്കുന്നത് ഒരു മഹാ വിപത്ത് തന്നെയാണ്.