Connect with us

നമ്മുടെ നാട് ശരിക്കുമൊരു ഭ്രാന്താലയം അല്ലെ?; ഭാര്യക്ക് ഫ്രീഡം കൊടുക്കാൻ അവൻ ആരാണ്? അവളുടെ ഉടമയാണോ?; മക്കളുടെ വിവാഹം അവരുടെ ഇഷ്ടമല്ലേ?; മാതാ പിതാക്കൾ തന്റെ ഉടമകൾ ആണെന്ന് കരുതുന്ന മക്കൾ…; ജോലി കിട്ടാൻ വേണ്ടിയാണോ പഠിക്കുന്നത്?; ഈ കുറിപ്പ് വായിക്കുക!

Malayalam Articles

നമ്മുടെ നാട് ശരിക്കുമൊരു ഭ്രാന്താലയം അല്ലെ?; ഭാര്യക്ക് ഫ്രീഡം കൊടുക്കാൻ അവൻ ആരാണ്? അവളുടെ ഉടമയാണോ?; മക്കളുടെ വിവാഹം അവരുടെ ഇഷ്ടമല്ലേ?; മാതാ പിതാക്കൾ തന്റെ ഉടമകൾ ആണെന്ന് കരുതുന്ന മക്കൾ…; ജോലി കിട്ടാൻ വേണ്ടിയാണോ പഠിക്കുന്നത്?; ഈ കുറിപ്പ് വായിക്കുക!

നമ്മുടെ നാട് ശരിക്കുമൊരു ഭ്രാന്താലയം അല്ലെ?; ഭാര്യക്ക് ഫ്രീഡം കൊടുക്കാൻ അവൻ ആരാണ്? അവളുടെ ഉടമയാണോ?; മക്കളുടെ വിവാഹം അവരുടെ ഇഷ്ടമല്ലേ?; മാതാ പിതാക്കൾ തന്റെ ഉടമകൾ ആണെന്ന് കരുതുന്ന മക്കൾ…; ജോലി കിട്ടാൻ വേണ്ടിയാണോ പഠിക്കുന്നത്?; ഈ കുറിപ്പ് വായിക്കുക!

മലയാളികൾ എന്നല്ല മനുഷ്യർ മാറേണ്ട സമയമായി. ജനനം, പഠനം, ജോലി, വിവാഹം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസം , മരണം…. ഈ ചെയിൻ ഇങ്ങനെ തുടരുന്നു. കേരളം എന്നല്ല… ഈ മനുഷ്യർക്ക് ഇതെന്താ മാനസിക പ്രശ്നം വല്ലതുമുണ്ടോ… ഒരു കുഴലിൽ ഇട്ട് വാർത്തെടുക്കും പോലെ ജനിച്ചു മരിക്കാൻ.

ഇതുവായിച്ചിട്ട് നിങ്ങൾക്ക് ചിന്തിക്കാൻ തോന്നുന്നില്ലെങ്കിൽ ഇനി നിങ്ങൾ വായിക്കേണ്ട.. പക്ഷെ എന്തെങ്കിലും മാറ്റം ജീവിതത്തിൽ വരണം എന്ന് തോന്നുന്നുണ്ടങ്കിൽ ബാക്കി കൂടി വായിക്കുക. ദിപിൻ ജയദീപ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇത്…

തുടർന്ന് വായിക്കാം….

നമ്മുടെ നാട് ശരിക്കുമൊരു ഭ്രാന്താലയം അല്ലെ? ഭാര്യക്ക് ഫ്രീഡം ‘കൊടുക്കുന്ന’ പുരുഷുക്കളും, മക്കളെ ‘കെട്ടിക്കുന്ന’മാതാപിതാക്കളും ഒക്കെ ഇക്കാലത്തും ഉള്ളത് കൊണ്ടാണ് എന്തൊക്കെ നേടിയാലും നമ്മുടെ നാട് പുരോഗമന കാര്യത്തിൽ ഇപ്പോഴും കുഴിയിൽ കിടക്കുന്നത്…

ഭാര്യക്ക് ഫ്രീഡം കൊടുക്കാൻ അവൻ ആരാണ്? അവളുടെ ഉടമയാണോ? അവരുടെ ഉള്ളിൽ അങ്ങനെ ആണ്. അവന്റെ മാത്രം അല്ല അവളുടെ ഉള്ളിലും. അവർ ജീവിക്കുന്ന സമൂഹത്തിന്റെ ഉള്ളിലും അങ്ങനെ ആണ്. ആ ബോധം മതവും പുരുഷ മേധാവിത്വ ചിന്തയും ഒക്കെ കൂടി നൂറ്റാണ്ടുകൾ കൊണ്ട് നിർമ്മിച്ച മലീമസമായ ചിന്തയാണ്.

മക്കളുടെ വിവാഹം അവരുടെ ഇഷ്ടമല്ലേ? അവർ ആരെ കെട്ടണം, ഏത് ജെണ്ടറിൽ ഉള്ള ആളെ കെട്ടണം, ഏത് തരം ബന്ധം ആണ് വേണ്ടത്, ഇനി വിവാഹം തന്നെ വേണോ…. എന്നത് ഒക്കെ മാതാ പിതാക്കളുടെ തല പുകയ്‌ക്കേണ്ട വിഷയം ആകുന്നില്ല. എന്നിട്ടും അതാണ് ഇവിടെ ഏറ്റവും അധികം പുകയുന്ന പ്രശ്നവും. മാതാവിനെയും പിതാവിനെയും മാത്രം പോര കുടുംബക്കാരെയും നാട്ടുകാരെയും ഈയിടെ ആയി രാഷ്ട്രീയ പാർട്ടിക്കാരെ അടക്കം തങ്ങളുടെ ജീവിതത്തിന്റെ സ്വകാര്യത ഒക്കെ ബോധിപ്പിക്കേണ്ട ഗതികേട് ആണ് യുവജനത്തിന്.

ഭർത്താവിന്റെ അടിമ ആണ് താൻ എന്ന് ഭാര്യ കരുതുന്ന പോലെ തന്നെ മാതാ പിതാക്കൾ തന്റെ ഉടമകൾ ആണെന്ന് മക്കളും കരുതുന്ന ചിന്താഗതി ആണ് കുഴപ്പം. അടിമയും ഉടമയും ചേർന്ന് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഇതൊക്കെ ഇങ്ങനെ അഴുക്ക് ചാലിലൂടെ മാലിന്യം ഒഴുക്കുന്ന പോലെ തള്ളി വിട്ടു കൊണ്ടിരിക്കുകയാണ്, പിന്നെ എങ്ങോട്ടാണ് പുരോഗമിക്കേണ്ടത്!

പ്രായപൂർത്തിയായ മക്കൾക്ക് അവരുടെ ചോയ്സ് ഉണ്ട്, അതാണ് പരമപ്രധാനം. അത് വീട്ടുകാരുമായി ചർച്ച ചെയ്യാനുള്ള സമാധാനപരവും സന്തോഷകരവുമായ അന്തരീക്ഷമാണ് കുടുംബത്തിൽ ഉണ്ടാകേണ്ടത്. മക്കളുടെ ചോയ്സ് അംഗീകരിക്കുകയാണ് മാതാപിതാക്കളുടെ മാന്യമായ കാര്യം. അതിനുപകരം മക്കൾ വിവാഹം കഴിക്കാൻ കണ്ടെത്തിയ ആളുടെ യോഗ്യത നോക്കി പോയി ദുരഭിമാന കൊലകൾ വരെ നടത്തുന്ന ഭ്രാന്ത് പിടിച്ച തലത്തിലേക്ക് ഒക്കെ പോകുന്നവരാണ് ഇവിടെ അധികവും.

” ഞാനൊരു ഗേ ആണ്… ” എന്നും “ഞാൻ ഒരു ലെസ്ബിയൻ ആണ് ‘ എന്നും ” ഞാൻ വിവാഹം കഴിക്കുന്നില്ല ഒരാളുമായി ലിവിങ് റേഷൻഷിപ്പിലാണ്… ” എന്നൊക്കെ വളരെ കൂൾ ആയി നമ്മുടെ കുടുംബങ്ങളിൽ നമുക്ക് എപ്പോഴാണ് പറയാൻ കഴിയുക? ഇതൊക്കെ തുറന്നു പറയാൻ കഴിയാതെ മാനസിക സമ്മർദ്ദത്തിൽ ഉരുകി നീറി കഴിയുന്ന എത്ര യുവാക്കളും യുവതികളും ഒക്കെ ഉണ്ടാകും നമുക്കിടയിൽ? പൊതുബോധത്തിന്റെ പുക മറയ്ക്കുള്ളിൽ നിന്ന് എപ്പോഴെങ്കിലും അത്തരം ഒരു അവസ്ഥയെക്കുറിച്ച് ഭൂരിപക്ഷം ആളുകളും ചിന്തിക്കാറുണ്ടാകുമോ?

എന്തിനാണ് പഠിക്കുന്നത്? ജോലി കിട്ടാൻ വേണ്ടി. എന്തിനാണ് ജോലി കിട്ടുന്നത്? കല്യാണം കഴിക്കാൻ വേണ്ടി. എന്തിനാണ് കല്യാണം കഴിക്കുന്നത്? അത് അറിയില്ലേ? നൂറ്റാണ്ടുകളായി ഏറ്റി കൊണ്ടുവന്ന സാംസ്കാരിക വിഴുപ്പിന്റെ ഭാരം താങ്ങാനുള്ള ഒരു കണ്ണിയെ കൂടി സൃഷ്ടിക്കാൻ!

പലതവണ വിവാഹം കഴിച്ച സെലിബ്രിറ്റികളുടെ ജീവിതമൊക്കെ വലിയ ഓൺലൈൻ മഞ്ഞപത്രങ്ങളിൽ വാർത്താവിശേഷമാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ആളുകളെ സംബന്ധിച്ചിടത്തോളം വിവാഹം എന്തോ മഹാസംഭവമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യേണ്ട എന്തോ കർമ്മം പോലെ. പവിത്രമാണ്, കുന്തമാണ് കുടച്ചക്രമം ആണ് എന്നൊക്കെയുള്ള സാംസ്കാരിക-മത അലങ്കാരങ്ങളും അതിനുപുറമെ സദാചാരത്തിന്റെ ലൈസൻസും ഒക്കെക്കൂടി ആകുമ്പോൾ വിവാഹം ഒരു മഹാസംഭവമാണ്.

വിവാഹം കഴിക്കുന്നതും കഴിക്കാതെ ഇരിക്കുന്നതും ഒക്കെ വ്യക്തി താല്പര്യം ആകണം. അല്ലാതെ നിർബന്ധമായും എല്ലാവരും പാലിക്കേണ്ട മഹാസംഭവമാണ് ഇന്ന് തരത്തിലുള്ള ഒരു ബോധം നിർമ്മിക്കരുത്. സത്യവാൻ-സാവിത്രി ഫാന്റസി കഥകളുടെ കാലത്തല്ല നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. പക്ഷേ എന്നിട്ടും ആളുകളുടെ മനസ്സിൽ ഇപ്പോഴും ആ കാലം തന്നെയാണ്. പവിത്രമായ താലി ചരടും പതിയുടെ പരിപാവന പാദവും ഒക്കെ ഇപ്പോഴും ട്രെൻഡിങ് ആണ്.

40 വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്ത ഒരാളെ കണ്ടാൽ, സംശയത്തോടു കൂടി നോക്കുന്ന മനോഭാവമാണ് ഭൂരിപക്ഷം പേർക്കും. ഒന്നുകിൽ വല്ല മാറാരോഗവും ഉണ്ടാകും, അല്ലെങ്കിൽ ഏതോ രഹസ്യബന്ധങ്ങൾ കാണും എന്നൊക്കെ ആലോചിച്ചു തല പുണ്ണാക്കാൻ നിൽക്കുന്നവർ നമ്മുടെയൊക്കെ ഉള്ളിൽ തന്നെ കാണും.

മറ്റു ബന്ധങ്ങൾ പോലെ ഒരു ബന്ധം മാത്രമാണ് ഭാര്യാഭർതൃ ബന്ധം. ജീവിതകാലം മുഴുവൻ അനുഷ്ഠിക്കേണ്ട ഒരു കർമ്മമല്ല, ഒത്തു പോകാൻ പറ്റുമെങ്കിൽ ഒരുമിച്ച് കഴിയേണ്ട രണ്ട് ആളുകളാണ് വിവാഹിതരാകുന്ന രണ്ടുപേർ. അവർക്ക് താല്പര്യം ഇല്ലെങ്കിൽ അവർ പിരിഞ്ഞു പോകണം.

അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാനും കുടുംബക്കാരുടെ സമ്മർദ്ദത്തെ ഭയന്നും പ്രിവിലേജും നല്ല മുഖവും നഷ്ടപ്പെടും എന്ന് ഭയന്നുമൊക്കെ ഒട്ടും ഇഷ്ടമില്ലാതെ വർഷങ്ങളോളം ഒരു മേൽക്കൂരയ്ക്ക് കീഴെ രണ്ട് ധ്രുവങ്ങളിൽ കഴിയുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഒരുമിച്ചു പോകാൻ പറ്റാത്തവർ പിരിയുന്നത്.

പക്ഷേ നമ്മുടെ നാട്ടിൽ വിവാഹത്തിന് എന്തൊക്കെ മഹത്വം ഉണ്ടോ അതിന്റെ അത്രതന്നെ ദുർമുഖമാണ് ‘ഡിവോസിന്’ ഉള്ളത്. 90 കളിൽ ഒക്കെ ഒരുപാട് സിനിമകൾ ഇതിനെയൊക്കെ ഊട്ടിയുറപ്പിക്കുന്ന വിധത്തിൽ ഉണ്ടായിരുന്നു. പൈങ്കിളി മാസികകളും സാഹിത്യവും ഒക്കെ ഇങ്ങനെയൊക്കെയുള്ള പൊതുബോധം നിലനിർത്തുന്നതിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

വ്യക്തിസ്വാതന്ത്ര്യം എന്നത് ആരുടെയും ഔദാര്യമല്ല ഓരോ വ്യക്തികളുടെയും അവകാശമാണ്. അത് ഓരോ തലമുറയും തിരസ്കരിക്കുമ്പോൾ അടുത്ത തലമുറയ്ക്കും കൂടി ആ അവകാശമാണ് നഷ്ടമാകുന്നത്.

about article

More in Malayalam Articles

Trending