Malayalam
വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായിരുന്നു ‘ഹലോ കുട്ടിച്ചാത്തന്‍’. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് ‘ഹലോ കുട്ടിച്ചാത്തന്‍’ പറഞ്ഞത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഏഷ്യാനെറ്റില്‍ ഹലോ കുട്ടിച്ചാത്തന്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്തത്. കുട്ടിച്ചാത്തനിലെ കുട്ടി താരങ്ങളെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറി.
ഡാന്‍സര്‍ നവനീത് മാധവ് പ്രധാന കഥാപാത്രമായ കുട്ടപ്പായിയെ അവതരിപ്പിച്ചപ്പോള്‍ വിവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെയ്ന്‍ നിഗമായിരുന്നു. അഭിരാമി സുരേഷ്, നര്‍ത്തകിയും നടിയുമായ ശ്രദ്ധ ഗോകുല്‍, അഭയ് തമ്പി എന്നിവരായിരുന്നു മറ്റു താരങ്ങള്‍. വിവിയായി എത്തിയ ഷെയ്ന്‍ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ്.
പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, വലിയ പെരുന്നാള്‍, ഭൂതകാലം, വെയില്‍, ഉല്ലാസം, കൊറോണ പേപ്പര്‍ എന്നു തുടങ്ങി ആര്‍ഡിഎക്‌സ് വരെ നീളുന്ന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ ഷെയ്ന്‍ നിഗത്തിനു സാധിച്ചു. കുട്ടിച്ചാത്തനിലെ വര്‍ഷയെ അവതരിപ്പിച്ച ശ്രദ്ധ ഗോകുല്‍ ആവട്ടെ, ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് തന്റെ പഠനവുമായി മുന്നോട്ടുപോയി.
ഫിലിപ്പീന്‍സില്‍ നിന്നും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രദ്ധ ഇപ്പോഴൊരു ഡോക്ടറാണ്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രദ്ധ. നല്ലൊരു ഡാന്‍സര്‍ കൂടിയായ ശ്രദ്ധ അവതാരക എന്ന രീതിയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം, ഷെയ്‌നും ശ്രദ്ധയും തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. ഷെയ്ന്‍ നിഗം ഫാന്‍സ് മീറ്റിനിടയിലേക്കാണ് ഷെയ്‌ന് സര്‍െ്രെപസ് നല്‍കികൊണ്ട് ശ്രദ്ധയെത്തിയത്. കുട്ടിക്കാല കൂട്ടുകാരിയെ ഏറെ സന്തോഷത്തോടെയാണ് ഷെയ്ന്‍ സ്വീകരിച്ചത്. ഷെയിന്‍ അന്നേ കാലിബറുള്ള ആളാണ്. സൂപ്പര്‍ ഡാന്‍സര്‍ മുതല്‍ ഞങ്ങള്‍ക്ക് പരിചയമുണ്ട്,’ ഷെയ്‌നിനെ കുറിച്ച് ശ്രദ്ധയുടെ വാക്കുകളിങ്ങനെ.
ഷെയ്‌നിന്റെ കയ്യില്‍ നിന്നും കുട്ടിക്കാലത്ത് ഒരടി കിട്ടിയ സംഭവവും ശ്രദ്ധ ഓര്‍ത്തെടുത്തു. ‘ഒരു വെള്ളച്ചാട്ടത്തിന് അരികിലായിരുന്നു ഷൂട്ട്. കണ്ടിന്യൂറ്റി പോയി കഴിഞ്ഞാല്‍ ഡയറക്ടര്‍ സാര്‍ വഴക്കു പറയും. ഇവന്‍ വെള്ളമെടുത്ത് മേലേക്ക് ഒഴിച്ചുകൊണ്ടിരുന്നു.
സാര്‍ എന്നെ വഴക്കു പറഞ്ഞു. ഞാന്‍ ദേഷ്യത്തില്‍ ചെറുതായൊന്നു ഇവനെ തള്ളി. അവന്‍ വീണു. അവിടുന്ന് എണീറ്റ് പടേന്നൊരു അടി,’ എന്നായിരുന്നു ശ്രദ്ധയുടെ വാക്കുകള്‍. അന്നെന്തോ കയ്യില്‍ നിന്നു പോയതാണ്. ആദ്യത്തേയും അവസാനത്തെയും അടിയായിരുന്നു അത്,’ എന്ന് ശ്രദ്ധ ഓര്‍മ പങ്കിട്ടപ്പോള്‍ ഷെയ്‌നിന്റെ വാക്കുകളിങ്ങനെ.