Actress
ഇത് വാക്കുകള്‍ക്ക് അതീതമായൊരു ബഹുമതി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് മീന
ഇത് വാക്കുകള്‍ക്ക് അതീതമായൊരു ബഹുമതി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് മീന
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് നടി മീന. വാക്കുകള്‍ക്ക് അതീതമായ ബഹുമതിയാണ് പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതാണെന്നാണ് നടി പറഞ്ഞത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് വാക്കുകള്‍ക്ക് അതീതമായൊരു ബഹുമതിയാണ്. സമ്പന്നമായ ഈ അനുഭവത്തിനും ഐക്യത്തിനും നന്ദി.’മീന കുറിച്ചു.
കേന്ദ്ര സഹമന്ത്രി ഡോ. എല്‍. മുരുഗന്റെ ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ പാരമ്പര്യ വസ്ത്രം അണിഞ്ഞാണ് പ്രധാനമന്ത്രി എത്തിയത്.
കറുത്ത കോട്ടും വെള്ള മുണ്ടും ദോത്തിയുമായിരുന്നു വസ്ത്രം. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് പൊങ്കല്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.