Tamil
മരണശേഷമാണ് പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞത്, അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വന്നു; മീനയുടെ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് കല മാസ്റ്റര്‍
മരണശേഷമാണ് പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞത്, അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വന്നു; മീനയുടെ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ച് കല മാസ്റ്റര്‍
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ നടി അഭിനയിക്കാന്‍ വന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍ തന്റെ നിലപാട് വ്യക്തമാക്കി കരിയറുമായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. ഇതിനിടെ മീനയുടെ ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കല മാസ്റ്റര്‍. നടി മീനയുടെ ഭര്‍ത്താവ് മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷമായിരുന്നു പലരും അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞിരുന്നത്. ഏറെ കാലമായി ശ്വാസകോശവുമായി ബന്ധപ്പെട്ട് സുഖമില്ലാതെ ചികിത്സയിലായിരുന്നു വിദ്യാസാഗര്‍.
അദ്ദേഹത്തിന്റെ അവയവം മാറ്റി വെക്കാനായി ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. അങ്ങനെ 2022 ജൂണിലാണ് താരഭര്‍ത്താവ് അന്തരിക്കുന്നത്. ഭര്‍ത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയിലായ മീനയെ രജനികാന്തിനെ പോലുള്ള നിരവധി തമിഴ് സിനിമാ താരങ്ങള്‍ നടിയുടെ വീട്ടിലെത്തി അവരെ ആശ്വസിപ്പിച്ചതായി നൃത്തസംവിധായക കൂടിയായ കലാ മാസ്റ്റര്‍ പറഞ്ഞിരുന്നു.
മീനയുടെ ഭര്‍ത്താവിന്റെ ശ്വാസകോശവുമായി ചേരുന്നത് കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് ചികിത്സ പൂര്‍ത്തിയാക്കാതെ അദ്ദേഹം മരിക്കാന്‍ കാരണമെന്നാണ് മുന്‍പ് മാസ്റ്റര്‍ പറഞ്ഞിരുന്നത്. മാത്രമല്ല മീനയുടെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനായിരുന്നു. നല്ലൊരു സുഹൃത്തായി എന്നും കൂടെ നിന്നയാളാണ്. അങ്ങനൊരു ഭര്‍ത്താവിനെ കിട്ടിയതില്‍ മീന ശരിക്കും അനുഗ്രഹിക്കപ്പെട്ടിരുന്നു. എല്ലായിപ്പോഴും ഞങ്ങള്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമായിരുന്നു’. എന്നുമാണ് കലാ മാസ്റ്റര്‍ പറഞ്ഞത്.
തമിഴ് സിനിമയിലെ മുന്‍നിര നടന്‍മാരായ കമല്‍, രജനി, അജിത്ത് എന്നിവരുള്‍പ്പെടെ മലയാളത്തിലും തെലുങ്കിലെയുമടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മീന. തൊണ്ണൂറുകളിലാണ് നടി കൂടുതലും നായികയായി ആരാധകരുടെ മനം കവര്‍ന്നത്. ഇടയ്ക്ക് വിവാഹം കഴിച്ച് മകള്‍ക്ക് ജന്മം കൊടുത്തതിന് ശേഷമാണ് മീന സിനിമയില്‍ ചെറിയ ബ്രേ്ക്കുകള്‍ എടുത്തത്.അതിന് ശേഷവും സജീവമയി തന്നെ നില്‍ക്കുകയായിരുന്നു.
തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഒരേ സമയം നായികയായി മീനയുടെ സിനിമകള്‍ പുറത്തിറങ്ങുന്ന കാലം ഉണ്ടായിരുന്നു. അങ്ങനെ സജീവമായിരുന്ന കാലത്താണ് വിവാഹിതയാവുന്നത്. 2009 ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ഇവര്‍ക്ക് നൈനിക എന്നൊരു മകളുമുണ്ട്. വിജയുടെ മകളായി നൈനികയും സനിമയില്‍ അഭിനയിച്ചിരുന്നു.
അടുത്തിടെ നടി സിനിമാ ലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് നടന്നപ്പോള്‍ രജിനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. ഏവര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത് മീനയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ചാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീന. അനന്തപുരം ഡയറീസാണ് മീനയുടെ പുതിയ സിനിമ. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മീനയിപ്പോള്‍.