Malayalam
മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, മകളുള്ളതൊന്നും എനിക്ക് പ്രശ്‌നമല്ല; സന്തോഷ് വര്‍ക്കി
മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, മകളുള്ളതൊന്നും എനിക്ക് പ്രശ്‌നമല്ല; സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെ റിവ്യൂ പറഞ്ഞു കൊണ്ടാണ് സന്തോഷ് വര്‍ക്ക് എത്തിയിരുന്നത്.
ഇതിനിടയില്‍ ചില നായികമാരെ പറ്റിയുള്ള വാര്‍ത്തകളുമായും സന്തോഷ് വര്‍ക്കി എത്തിയിരുന്നു. പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നടി മീനയെക്കുറിച്ചാണ് ഇപ്പോള്‍ സന്തോഷ് സംസാരിക്കുന്നത്.
മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ താന്‍ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വര്‍ക്കി എത്തിയിരിക്കുന്നത്. മീന വളരെ നല്ല ഒരു പെണ്‍കുട്ടിയാണ് എന്നും സന്തോഷ് പറയുന്നുണ്ട്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെണ്‍കുട്ടിയാണ് അതുകൊണ്ടുതന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാന്‍ തയ്യാറാണ്. മീനക്ക് ഒരു മകളുണ്ട് അതൊന്നും തനിക്ക് പ്രശ്‌നമല്ല ഒരു ജീവിതം നല്‍കാന്‍ താന്‍ തയ്യാറാണെന്ന് സന്തോഷ് വര്‍ക്ക് പറയുന്നുണ്ട്
നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്ഥിരമായി ഇത്തരത്തില്‍ പബ്ലിസിറ്റിക്ക് വേണ്ടി നായകന്മാരെ പറ്റി എന്തും പറയാമെന്ന് കരുതരുത് അവര്‍ക്കും ചോദിക്കാനും പറയാനും ആളുകളൊക്കെ ഉണ്ടാകും ചിലപ്പോള്‍ ഇത് നിയമപരമായി നേരിട്ടെന്നു വരാം അപ്പോള്‍ മാത്രമായിരിക്കും ഇതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അറിയാന്‍ പോകുന്നത് എന്നും ഇത്തരത്തില്‍ പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നുമൊക്കെയാണ് പലരും പറയുന്നത്.
