Connect with us

ഓരോ 10 വർഷത്തെ ഇടവേളയിലും ഓരോ ജീവചരിത്രങ്ങൾ അനശ്വരമാക്കുന്ന നടൻ മമ്മൂട്ടി !!

Articles

ഓരോ 10 വർഷത്തെ ഇടവേളയിലും ഓരോ ജീവചരിത്രങ്ങൾ അനശ്വരമാക്കുന്ന നടൻ മമ്മൂട്ടി !!

ഓരോ 10 വർഷത്തെ ഇടവേളയിലും ഓരോ ജീവചരിത്രങ്ങൾ അനശ്വരമാക്കുന്ന നടൻ മമ്മൂട്ടി !!

ഓരോ 10 വർഷത്തെ ഇടവേളയിലും ഓരോ ജീവചരിത്രങ്ങൾ അനശ്വരമാക്കുന്ന നടൻ മമ്മൂട്ടി !!

ചരിത്ര സിനിമകൾ ചെയ്യാനൊരുങ്ങുന്ന ഏതൊരു സംവിധായകന്റെയും മനസ്സിലേക്കോടിയെത്തുക മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയുടെ മുഖമാകും. മമ്മൂട്ടിയ്ക്ക് വേണ്ടി മാത്രമായി ജനിച്ച നിരവധി സിനിമകളുണ്ടായിട്ടുണ്ട്. അതിൽ മുൻപന്തിയിലാണ് ചരിത്ര പ്രാധാന്യമുള്ള സിനിമകൾ. ചരിത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, മമ്മൂട്ടി ജീവിച്ചു കാണിക്കാറാണ് പതിവ്.

ഒരു വടക്കൻ വീരഗാഥ, ഡോ.അം‌ബേദ്ക്കർ, പഴശിരാജ, യാത്ര എന്നിവ മമ്മൂട്ടിയുടെ ബയോപിക് ചിത്രങ്ങളാണ്. ഈ നാല് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. ഓരോ പത്ത് വർഷത്തെ ഇടവേളകളിൽ പുറത്തിറങ്ങിയ ബയോപിക്കുകൾ ആണ് ഈ നാലും.1989ൽ വടക്കൻ വീരഗാഥയും 10 വർഷങ്ങൾക്ക് ശേഷം 2000ൽ അം‌ബേദ്ക്കറും റിലീസ് ആയി. വടക്കൻ വീരഗാഥയിലെ ചന്തുവിനെ അനശ്വരമാക്കിയതിന് മമ്മൂട്ടിക്ക് 1990 ലെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. മാത്രമല്ല ആ ചിത്രത്തിനും മറ്റനേകം പുരസ്‌കാരങ്ങൾ ലഭിച്ചു.

2000ൽ പുറത്തിറങ്ങിയ അംബേദ്കറിലെ അഭിനയത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഇംഗ്ലീഷിലെ ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള അവാർഡും, മികച്ച കലാ സംവിധാനത്തിനുള്ള അവാർഡും ചിത്രത്തിന് ലഭിച്ചു.

മമ്മൂട്ടിയുടെ ആരാധകർ വീണ്ടും കാത്തിരുന്നു മറ്റൊരു ബയോപികിനായി. ഒടുവിൽ 10ആം വർഷം മമ്മൂട്ടി പഴശിരാജയുടെ കഥയുമായി വന്നു 2000ൽ. വീണ്ടും 10 വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ, വൈ. എസ്.ആറിന്റെ കഥ പറയുന്ന യാത്രയുമായി മമ്മൂട്ടി എത്തുകയാണ്. അതിനും മെഗാസ്റ്റാർ എടുത്തത് 10 വർഷത്തെ ഇടവേള.

Mammootty and Biopics

More in Articles

Trending

Recent

To Top