Connect with us

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട മഞ്ജു വാര്യർ സിനിമകളും ….മഞ്ജു വാര്യരുടെ നായകനായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നടനും..

Malayalam Articles

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട മഞ്ജു വാര്യർ സിനിമകളും ….മഞ്ജു വാര്യരുടെ നായകനായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നടനും..

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട മഞ്ജു വാര്യർ സിനിമകളും ….മഞ്ജു വാര്യരുടെ നായകനായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നടനും..

നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട മഞ്ജു വാര്യർ സിനിമകളും ….മഞ്ജു വാര്യരുടെ നായകനായി ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നടനും..

നിത്യ വസന്തമെന്നൊക്കെ പറഞ്ഞാൽ അതിനു പര്യായമായി മലയാള സിനിമയിൽ ഒരേയൊരു നടിയെ ഉള്ളു. അത് മഞ്ജു വാര്യരാണ്. സിനിമയിൽ നിന്നപ്പോൾ നിറസാന്നിധ്യമായിരുന്ന മഞ്ജു നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങി എത്തിയപ്പോളും അതെ പകിട്ടും ശോഭയും സ്വീകാര്യതയും നിലനിർത്ത. അത്രക്ക് പ്രിയങ്കരിയാണ് മഞ്ജു മലയാളികൾക്ക്. JFW അവാർഡ് വേദിയിൽ തമിഴ് പറഞ്ഞും മറ്റും അന്യഭാഷക്കാരെ പോലും ഒറ്റ തമിഴ് സിനിമ പോലും ചെയ്യാതെ കയ്യിലെടുത്ത നടി കൂടിയാണ് മഞ്ജു വാര്യർ.

Malayalam Actress Manju Warrier at Crown Plaza, Cochin.
Photo by S Rajan, 6th December 2017, Cochin.

അവരുടെ സിനിമ ജീവിതത്തിൽ 1995 മുതൽ ഇടയിലെ 15 വർഷങ്ങൾ ഒഴിച്ച് നിർത്തിയാൽ 2018 വരെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഉണ്ട് . അതിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നായകന്റെ നിഴലിൽ ഒതുങ്ങാത്ത ഒട്ടേറെ കഥാപാത്രങ്ങളാണ് ഏറെയും . മഞ്ജു വാര്യരുടേതായി കണ്ടിരിക്കേണ്ട മികച്ച സിനിമകൾ ഒന്ന് നോക്കാം. .

ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിൽ മഞ്ജു ചെയ്ത താമര എന്ന കഥാപാത്രം വളരെ ശ്രധേയമായിരുന്നു. ഷേക്സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി തെയ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച് കളിയാട്ടത്തിൽ സുരേഷ് ഗോപിയുടെ മിന്നുന്ന പ്രകടനത്തിന് മറ്റു കൂട്ടിയത് മഞ്ജു വാര്യരുടെയും അഭിനയ പ്രതിഭയാണ്. എടുത്തു പറയേണ്ട ചിത്രങ്ങളിൽ ഒന്നാണ് കളിയാട്ടം.

ആറാം തമ്പുരാനിൽ നായകനാണ് പ്രാധാന്യമെങ്കിലും ഉണ്ണിമായ എന്ന കഥാപാത്രം എന്നും മഞ്ജുവിന്റെ കരിയറിലെ തിളങ്ങുന്ന ഏടാണ് . പ്രണയ വര്ണങ്ങളിലെ ആരതിയും നമ്മളെ അത്ഭുതപ്പെടുത്തി . ദയ എന്ന വേണു ചിത്രത്തിൽ പുരുഷനായി വേഷമിട്ടു മഞ്ജു വാര്യർ. മലയാള സിനിമയിൽ ഒരു ചരിത്രം തന്നെ കുറിച്ച സിനിമയാണ് ദയ. ദയയിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മഞ്ജു വാര്യർ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ദയ.

കന്മദത്തിലെ ഭാനുമതിയും , കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും എടുത്തുപറയേണ്ട കഥാപാത്രങ്ങളാണ്. മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് ഇത് രണ്ടും. തിരിച്ചു വരവിൽ എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതവും ശക്തമായ വേഷങ്ങളുമായിരുന്നു. ഹൗ ഓൾഡ് ആർ യൂവിലെ നിരുപമയും റാണി പദ്മിനിയിലെ പദ്മിനിയും ഉദാഹരണം സുജാത, ആമി , തുടങ്ങി എല്ലാം കണ്ടിരിക്കേണ്ട ചിത്രങ്ങൾ തന്നെയാണ്.

മഞ്ജു വാര്യർ സിനിമയിൽ നായികയായി അഭിനയിക്കാത്ത മുൻനിര താരം മമ്മൂട്ടി മാത്രമാണ്. ഏറ്റവുമധികം തവണ നായികയായത് മോഹന്ലാലിനൊപ്പമാണ് , ആറാം തമ്പുരാൻ മുതൽ ലൂസിഫർ വരെ .. ഏഴു ചിത്രങ്ങളിലാണ് ഇവർ ഒന്നിച്ചഭിനയിച്ചത് . ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പം ആറു ചിത്രങ്ങൾ വീതവും ദിലീപിനൊപ്പം മൂന്നു ചിത്രങ്ങളിലുമാണ് മഞ്ജു വേഷമിട്ടിട്ടുള്ളത്. ഇനി കാത്തിരിക്കുന്ന മഞ്ജു വാര്യർ കഥാപാത്രം അത് , മമ്മൂട്ടിക്കൊപ്പമാണ്. അതികം വൈകാതെ അതും സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

manju warriers best movies

More in Malayalam Articles

Trending