Connect with us

കളക്ഷൻ തള്ളുകളും മലയാള സിനിമകളും… 50 കോടി, 100കോടി, ധാ വരുന്നു അടുത്ത 200 കോടി !! പിന്നിൽ പ്രവർത്തിക്കുന്നവർ ആര് ?! ഒന്നുമറിയാതെ കൂട്ടുപിടിക്കുന്ന ഫാൻസ്‌ അസോസിയേഷനുകളും…

Malayalam Articles

കളക്ഷൻ തള്ളുകളും മലയാള സിനിമകളും… 50 കോടി, 100കോടി, ധാ വരുന്നു അടുത്ത 200 കോടി !! പിന്നിൽ പ്രവർത്തിക്കുന്നവർ ആര് ?! ഒന്നുമറിയാതെ കൂട്ടുപിടിക്കുന്ന ഫാൻസ്‌ അസോസിയേഷനുകളും…

കളക്ഷൻ തള്ളുകളും മലയാള സിനിമകളും… 50 കോടി, 100കോടി, ധാ വരുന്നു അടുത്ത 200 കോടി !! പിന്നിൽ പ്രവർത്തിക്കുന്നവർ ആര് ?! ഒന്നുമറിയാതെ കൂട്ടുപിടിക്കുന്ന ഫാൻസ്‌ അസോസിയേഷനുകളും…

കളക്ഷൻ തള്ളുകളും മലയാള സിനിമകളും… 50 കോടി, 100കോടി, ധാ വരുന്നു അടുത്ത 200 കോടി !! പിന്നിൽ പ്രവർത്തിക്കുന്നവർ ആര് ?! ഒന്നുമറിയാതെ കൂട്ടുപിടിക്കുന്ന ഫാൻസ്‌ അസോസിയേഷനുകളും…

ഒരു നല്ല സിനിമയുടെ മാനദണ്ഡമെന്താണ് ?! അതിന്റെ ആദ്യ ദിന കളക്ഷനാണോ ?! അതോ ഫൈനൽ കലക്ഷനോ ?! ജനങ്ങൾ ഇന്നും മനസ്സിൽ താലോലിക്കുന്ന, എന്നുമിരുന്ന് കാണാൻ താൽപര്യപ്പെടുന്ന എത്രയോ സിനിമകൾ മലയാളത്തിൽ ഉണ്ട്. അവയെല്ലാമൊന്നും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചവയല്ല. അവയൊന്നും തന്നെ ആദ്യ ദിനം കോടികളുടെ കിലുക്കം സ്വന്തമാക്കിയ ചിത്രങ്ങളുമല്ല. പിന്നെതിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് കളക്ഷൻ തള്ള് നടത്തുന്നത് ?! ഇത് കൊണ്ട് മലയാള സിനിമക്ക് ദോഷം മാത്രമേ ഉള്ളൂ എന്ന് ഈ കൂട്ടർ ചിന്തിച്ചിട്ടുണ്ടോ ?!

മലയാളത്തിൽ ഈ കളക്ഷൻ തള്ളുകളും, ദിവസ കണക്കുകളും പണ്ട് തൊട്ടേ ഉള്ളതാണെന്ന് വ്യക്തമാണ്. ഇന്നത്തെ സൂപ്പർ താരങ്ങളിൽ പലരും തന്റെ സിനിമ മേഖലയിലെ ആധിപത്യം ഉറപ്പിക്കാനായി പണ്ട് തൊട്ടേ ഇത്തരം കാര്യങ്ങൾ ചെയ്‍തിരുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അന്ന് ചില മാസികകൾ ഉപയോഗിച്ചായിരുന്നു അത് നടത്തിയിരുന്നത്. ഇന്നതിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു, അത്ര വിത്യാസം മാത്രം. അറുപതോ എഴുപതോ ദിവസം തിയ്യേറ്ററിൽ ഓടിയ സിനിമകൾ ( അത് തന്നെ ആളുകളില്ലാതെ) പിന്നീട ഒന്നോ രണ്ടോ തിയ്യേറ്ററുകളിൽ അങ്ങോട്ട് പണം കൊടുത്ത് ഓടിച്ചു നൂറു ദിവസം ഓടിയേ എന്നും പറഞ്ഞു പത്ര പരസ്യവും മറ്റും കൊടുക്കുന്ന രീതി ഇന്ന് ഫേസ്ബുക്കിലൊട്ടും ട്വിറ്ററിലൊട്ടും മാറി എന്നുള്ള വിത്യാസം മാത്രമേ ഉള്ളൂ.

ദൃശ്യം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായതിന് ശേഷമാണ് ഇത്രയധികം തള്ളുകൾ മലയാളികൾ കേൾക്കാൻ തുടങ്ങിയത്. മികച്ച സിനിമയായിരുന്നു ദൃശ്യത്തിന്റെ കളക്ഷൻ സത്യസന്ധമാണെന്നുള്ള കാര്യം ഉറപ്പാണ്. പിന്നീട് പ്രേമം എന്ന നിവിൻ പോളി ചിത്രം ഈ റെക്കോർഡ് തകർത്തപ്പോൾ ദൃശ്യത്തിന്റെ ആദ്യം പറഞ്ഞ കളക്ഷൻ കുറച്ചു കൂടെ തള്ളി മുന്നോട്ട് നീക്കിയത് നമ്മളെല്ലാവരും കണ്ടതുമാണ്. ( നിർമ്മാതാവിനോ നായക നടനോ ഇതിൽ ഒരു പങ്കുമില്ലെന്നുറപ്പാണ്, എല്ലാം ഫാൻസ്‌ വെട്ടു കിളികളുടെ പരിപാടികൾ മാത്രം.)

പിന്നീട് സമകാലികരായ പല നടൻമാരുടെയും ഫാൻസ്‌ തങ്ങൾക്ക് ഒരു അമ്പതു കോടി ചിത്രമോ നൂറു കോടി ചിത്രമോ ഇല്ല എന്നുള്ള സങ്കടമാണോ, ഫ്രസ്‌ട്രേഷൻ ആണോ എന്നറിയില്ല. ഓരോ പടം ഇറങ്ങുമ്പോഴും തള്ളി മറിക്കൽ തുടങ്ങും. മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രമായ പുലിമുരുകന്റെ കളക്ഷൻ ആ ചിത്രത്തിന് ആദ്യത്തെ ഒരു മാസം തിയ്യേറ്ററുകളിൽ ഉണ്ടായ വലിയ തിരക്ക് മുന്നിൽ കണ്ടു കൊണ്ട് വിശ്വസിക്കാവുന്ന ഒരു തുക തന്നെയാണ്. ആ സിനിമ നൂറു കോടി കളക്ട് ചെയ്തു എന്നുള്ളത് സത്യമാണെങ്കിൽ പോലും 150 കോടിയെന്നുള്ളത് പച്ച കള്ളമാണെന്നുള്ള കാര്യം ഉറപ്പാണ്. നൂറു കോടി കളക്ഷൻ കിട്ടിയെന്നു നിർമ്മാതാക്കൾ സ്ഥിരീകരിച്ച സമയം ആയപ്പോഴേക്കും തിയ്യേറ്ററിൽ തിരക്ക് കുറഞ്ഞിരുന്നു എന്നത് തന്നെയാണ് കാരണം.

പിന്നീട് മലയാളത്തിലെ ഒരു സൂപ്പർ താരത്തിന്റെ ചിത്രം ആദ്യ ദിനം അഞ്ചു കൊടിയിലധികം നേടി റെക്കോർഡിട്ടു എന്ന മാരക തള്ളുമായി വന്നത് നിർമ്മാതാവ് തന്നെയായിരുന്നു. ആദ്യ ദിവസത്തെ ഷോകളിൽ മിക്കവയും 70 ശതമാനം പോലും ഫിൽ ആകാതെ ഓടിയ ഈ സിനിമ എങ്ങനെ ആ കളക്ഷൻ സ്വന്തമാക്കി എന്ന് ചോദിച്ചാൽ “ജബ ജബ” എന്നുള്ള ഉത്തരമാണ് അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും. ട്രാക്ക് ചെയ്യാൻ പറ്റുന്ന തിയ്യേറ്ററുകളിൽ നിലം തൊടാതെ പറപ്പിച്ച ചിത്രത്തിന് ഇനി ബുധനിൽ നിന്നോ മറ്റോ കളക്ഷൻ വന്നു കാണണം.

നാഷണൽ അവാർഡ് കിട്ടിയ ഒരു സൂപ്പർ താരത്തിന്റെ കുടുംബ ചിത്രം 50 കോടി സ്വന്തമാക്കി എന്നുള്ള പോസ്റ്റ് ഒരു ചെറു ചിരിയോടെയാണ് ബുദ്ധിയുള്ള ഓരോ സിനിമ പ്രേമിയും കണ്ടതെന്ന് വ്യക്തം. തള്ളിന് ടാക്‌സ് കൊടുക്കേണ്ട എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് ആ നിർമ്മാതാവ് രക്ഷപെട്ടു. ഇത്തരം ഒരുപാട് സംഭവങ്ങൾ. ഏറ്റവും പുതിയതായി ഈയടുത്തിറങ്ങിയ ചിത്രങ്ങളിലും ഇത്തരം താളുകൾ ധാരാളം നമുക്ക് കാണാൻ സാധിക്കും. ഒരു യുവനടന്റെ ചരിത്ര സിനിമ 100 കോടി നേടി എന്നുള്ള ഭൂലോക തള്ള് കേട്ട് ചിരിച്ചു വയറുളുക്കിയവർ ധാരാളമുണ്ട്. ഈ കാര്യത്തിൽ ആരും മോശമല്ലാത്ത കൊണ്ട് ഒരാളെ മാത്രം കുറ്റപ്പെടുത്താൻ പറ്റുകയുമില്ല.

മറ്റുള്ള ഇൻഡസ്‌ട്രികളിലുള്ളവരും, കളക്ഷൻ ട്രക്കർമാരുമൊക്കെ ഈ തള്ളുകൾ നമ്മെ നോക്കി ചിരിക്കാൻ തുടങ്ങി എന്നതാണ് സത്യം. ഇനിയെങ്കിലും ഇത്തരം നുണ പ്രചാരണങ്ങൾ നിർത്തി യഥാർത്ഥ കളക്ഷൻ പുറത്തു വിടാൻ ശ്രമിക്കൂ..അല്ലെങ്കിൽ സിനിമ മേഖലയെ തന്നെ അത് തകർക്കും.

Fake Collections and Malayalam movies

More in Malayalam Articles

Trending

Recent

To Top