Actress
എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്‌ക്കെടുത്തതാണ്, ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം; ജാന്‍വി കപൂര്‍
എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്‌ക്കെടുത്തതാണ്, ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം; ജാന്‍വി കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്.
രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്‌റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്.
ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ കുറിച്ചും ഫാഷന്‍ സെന്‍സിനെ കുറിച്ചും സംസാരിക്കുകയാണ് ജാന്‍വി കപൂര്‍. ഒരിക്കല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ താന്‍ വീണ്ടും ഉപയോഗിക്കാറുണ്ടെന്നും വാടകയ്‌ക്കെടുത്തും വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും ജാന്‍വി കപൂര്‍ പറയുന്നു.
‘തീര്‍ച്ചയായും, ഇതെല്ലാം എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ളവയാണ്, പക്ഷേ ഇവയെല്ലാം വാടകയ്‌ക്കെടുത്തതാണ്. വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാടകയ്‌ക്കെടുത്താണ് എന്റെ ലുക്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം.
ഞാന്‍ വസ്ത്രങ്ങള്‍ ആവര്‍ത്തിക്കുന്നു. എനിക്കൊരു നൈറ്റ് സ്യൂട്ട് ഉണ്ട്, അത് എനിക്ക് ഉപേക്ഷിക്കാന്‍ വയ്യ. അതില്‍ എന്റെ പ്രിയപ്പെട്ടവന്റെ മുഖം എംബോസ് ചെയ്തിട്ടുണ്ട്.’ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ പറഞ്ഞത്.
