Actress
ഗോപൂ, എന്തൊരു ഭാഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടി; ജിപിയുടെ സര്‍പ്രൈസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഗോപൂ, എന്തൊരു ഭാഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടി; ജിപിയുടെ സര്‍പ്രൈസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും ജിപിയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോള്‍ ഗോപിക അനിലുമായുള്ള ജിപിയുടെ വിവാഹമടക്കം വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അടുത്തിടെയാണ് ഗോപികയുടെ പിറന്നാള്‍ കഴിഞ്ഞത്. ജി പി വളരെ ആഘോഷമാക്കുകയും ചെയ്തിരുന്നു. പിറന്നാള്‍ ദിവസം ഗോപികയുടെ ഫാന്‍സിനാണ് എന്ന് പറഞ്ഞ് ജി പി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കുട്ടികള്‍ക്കൊപ്പം കുസൃതി കളിക്കുന്ന ഗോപികയുടെ വീഡിയോ ആണ് ജി പി പങ്കുവെച്ചത്. എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഇത് ഒരു ജന്മദിന പ്രത്യേക സമ്മാനമാണ്.
നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും സംയമനംപാലിക്കുന്ന, പക്വതയുള്ളതും ഗൗരവമുള്ളതുമായ വ്യക്തിയാണെന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം എന്നാണ് ജി പി കുറിച്ചത്. ഇപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സര്‍െ്രെപസ് നല്‍കിയതിന്റെ വീഡിയോ ആണ് താരങ്ങള്‍ പങ്കുവെച്ചത്. ഗോപിക അഭിനയിച്ചിരുന്ന സൂപ്പര്‍ ഹിറ്റ് സീരിയല്‍ ആയിരുന്ന സാന്ത്വനം.
ഇതില്‍ അഞ്ജലി എന്ന കഥാപാത്രമായത് ഗോപികയായിരുന്നു. ശിവന്‍ എന്ന കഥാപാത്രം ചെയ്തത് സജിന്‍ ആയിരുന്നു, ഇവരുടെ കോമ്പോയ്ക്ക് ധാരാളം ആരാധകരുമുണ്ട്. സജിന്റെ ഭാര്യയും നടിയുമായ ഷഫ്‌നയും ഗോപികയും നല്ല കൂട്ടുകാരുമാണ്, ഇപ്പോള്‍ ഗോപികയുടെ പിറന്നാള്‍ ആഘോഷത്തിനിടെ സജിനും ഷഫ്‌നയും എത്തിയതിന്റെ വീഡിയോ ആണ് ജി പി പങ്കുവെച്ചത്.
ഗോപിക ഉള്‍പ്പെടെ നിരവധിപേര്‍ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു. നിങ്ങളെ കാണുമ്പോഴെല്ലാം ഞാന്‍ ആവേശത്തോടെ തുള്ളി ചാടും. എന്നാല്‍ ഇത്തവണ അത് കൂടുതല്‍ പ്രത്യേകതയുള്ളതായിരുന്നു. എന്റെ ജന്മദിനം വളരെ മനോഹരമാക്കാന്‍ എല്ലാ വഴികളിലൂടെയും യാത്ര ചെയ്യാന്‍ വളരെയധികം പരിശ്രമിച്ചതിന് ടൈറ്റ് ഹഗ്! എന്നായിരുന്നു ഗോപിക കമന്റിട്ടത്. ജി പിക്ക് തന്നെ എങ്ങനെയാണ് സന്തോഷിപ്പിക്കേണ്ടതെന്ന് നന്നായി അറിയാമെന്നും ഗോപിക കമന്റായി കുറിച്ചു.
ഗോപൂ, എന്തൊരു ഭാഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടിയെന്നാണ് ഒരു കമന്റ്. ജിപി ചേട്ടാ നിങ്ങളൊരു സംഭവം തന്നെ… ചേരായ്മയില്‍ നിന്ന് ചേര്‍ച്ച കണ്ടെത്തിയ നിങ്ങള് രണ്ട് പേരും തന്ന് ആണ് എവര്‍ ബെസ്റ്റ്.. ഗോപുവിന്റെ സന്തോഷത്തില്‍ ഉണ്ടേല്ലാം…. രണ്ട് ഫാമിലിയെയും ഫ്രണ്ട്‌സ്,കസിന്‍സ് എല്ലാരേയും പ്രത്യകം കെയര്‍ ചെയ്യുന്ന നിങ്ങള് രണ്ടാള്‍ക്കും എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.. ഇത് വലിയൊരു സര്‍പ്രൈസ് ആയി പോയി, ഗോപിക സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് കണ്ടാല്‍ അറിയാം എത്ര ഹാപ്പിയാണ് എന്നാണ് മറ്റൊരു കമന്റ്.
കുഞ്ഞുങ്ങള്‍ക്കൊപ്പം തവളച്ചാട്ടം ചാടിയും അവരിലൊരാളായി അവര്‍ക്കൊപ്പം കളിയ്ക്കുകയും കുഞ്ഞുങ്ങളോട് അവരുടെ രീതിയില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഗോപികയുടെ വീഡിയോയായിരുന്നു ട്രോള്‍ പോലെ ജിപി പങ്കുവെച്ചിരുന്നത്. എന്നാല്‍ മറ്റ് രണ്ട് പോസ്റ്റുകളില്‍, തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ഗോവിന്ദ് പദ്മസൂര്യ വളരെ മനോഹരമായ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘മറ്റൊരു വീക്ഷണത്തില്‍ എനിക്ക് ജീവിതത്തെ കാണിച്ചു തന്നതിന് നിന്നെ ഞാന്‍ ആലിംഗനം ചെയ്യുകയാണ്.
നിന്റെ തമാശകള്‍ക്കും വഴക്കുകള്‍ക്കും പരിചരണത്തിനും സന്തോഷത്തിനും എല്ലാം പ്രത്യേക നന്ദി. എന്റെ സന്തോഷമുള്ള ജീവിതം കൂടുതല്‍ സന്തോഷമാക്കി മാറ്റിയതിന് കൂടുതല്‍ ഇറുക്കിപ്പിടിച്ച ആലിംഗനം ചെയ്യുകയാണ്’ എന്നാണ് ഗോവിന്ദ് പദ്മസൂര്യ കുറിച്ചത്. ‘ഞാന്‍ എപ്പോഴും എന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണെന്ന് തോന്നാം, എന്നാല്‍ എന്റെ ഒരു കൈ എപ്പോഴും നിനക്കൊപ്പമുണ്ട്’ എന്ന് മറ്റൊരു മനോഹര ചിത്രത്തിനൊപ്പം ജിപി കുറിച്ചിരുന്നു.