Connect with us

അയാളെ രക്ഷിച്ച് സ്ട്രക്ചറില്‍ കയറ്റിയപ്പോള്‍ തന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണൊ എന്ന് പറയുന്നുണ്ടായിരുന്നു; പിന്നീടാണ് മനസിലായത് ജഗതി ശ്രീകുമാര്‍ ആണെന്ന്; അന്ന് രക്ഷകനായ ആംബുലന്‍സ് ഡ്രൈവര്‍

Malayalam

അയാളെ രക്ഷിച്ച് സ്ട്രക്ചറില്‍ കയറ്റിയപ്പോള്‍ തന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണൊ എന്ന് പറയുന്നുണ്ടായിരുന്നു; പിന്നീടാണ് മനസിലായത് ജഗതി ശ്രീകുമാര്‍ ആണെന്ന്; അന്ന് രക്ഷകനായ ആംബുലന്‍സ് ഡ്രൈവര്‍

അയാളെ രക്ഷിച്ച് സ്ട്രക്ചറില്‍ കയറ്റിയപ്പോള്‍ തന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണൊ എന്ന് പറയുന്നുണ്ടായിരുന്നു; പിന്നീടാണ് മനസിലായത് ജഗതി ശ്രീകുമാര്‍ ആണെന്ന്; അന്ന് രക്ഷകനായ ആംബുലന്‍സ് ഡ്രൈവര്‍

മലയാള സിനിമാ ലോകത്ത് ഇന്നും പ്രകടമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ അഭാവം. വാഹനാപകടത്തില്‍ പരിക്ക് പറ്റി വര്‍ഷങ്ങളായി കിടപ്പിലാണ് ജഗതി. ആരോഗ്യ സ്ഥിതിയില്‍ മെച്ചമുണ്ടെങ്കിലും സിനിമകളില്‍ കാണുന്ന പഴയ ജഗതിയെ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. പകരം വെക്കാനില്ലാത്ത അഭിനേതാവായാണ് ജഗതി ശ്രീകുമാര്‍ ഇന്നും അറിയപ്പെടുന്നത്. ഒരുപക്ഷെ ഇന്ന് സിനിമകളില്‍ സജീവമായിരുന്നെങ്കില്‍ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ജഗതിക്ക് ലഭിച്ചേനെ.

വീല്‍ചെയറിലിരിക്കുന്ന ജഗതി ഇന്നും പല സഹപ്രവര്‍ത്തകര്‍ക്കും വിഷമകരമായ കാഴ്ചയാണ്. അടുത്തിടെയാണ് ജഗതിയെക്കുറിച്ച് സംസാരിക്കവെ നടി ഉര്‍വശി കണ്ണീരണിഞ്ഞത്. കോമഡി, സീരയസ് വേഷങ്ങളെല്ലാം ജഗതിയുടെ കൈയില്‍ ഭദ്രമായിരുന്നു. അപകടം നടന്ന അന്ന് മുതല്‍ ഇന്ന് വരെ നിരവധി പേര്‍ ജഗതിയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്.

അപകടം പറ്റി വീട്ടില്‍ കഴിയുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് 8 വര്‍ഷമായി സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന ജഗതി കഴിഞ്ഞ വര്‍ഷം രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അഭിനയരംഗത്തേക്കുള്ള മടങ്ങി വരവിന്റെ പാതയിലാണ്. മാത്രമല്ല, മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിലും ജഗതി അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ജഗതിയുടെ ചിത്രം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

ഏറെ നാളുകള്‍ക്ക് ശേഷമാണ് സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രമെത്തുന്നത്. തിരിച്ചുവരവില്‍ ജഗതിയുമുണ്ടായിരിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ സിനിമയുടെ ഭാഗമാക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയില്‍ സജീവമാകട്ടെ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ ആശംസിക്കുന്നത്.

ഇപ്പോഴിതാ വാഹനാപകടത്തില്‍പ്പെട്ട് കിടക്കുന്ന ജഗതിക്ക് രക്ഷകനായി എത്തിയ ആംബുലന്‍സ് െ്രെഡവര്‍ ഉണ്ണിക്കൃഷ്ണന്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ഗര്‍ഭിണിയെ കോഴിക്കോട് മിംസിലേക്ക് കൊണ്ടുപോയി തിരിച്ചുവരുമ്പോഴാണ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് കിടക്കുന്ന ഒരു ഇന്നോവ കാര്‍ കണ്ടത്.

ഉടനെ അവിടെയിറങ്ങി വണ്ടിയുടെ അടുത്തേക്ക് പോയി എന്നും െ്രെഡവര്‍ സീറ്റിന്റെയടുത്തുള്ള ഗ്ലാസ് ചെറുതായി താഴ്ത്തിയ നിലയിലായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ആ ഗ്ലാസ്സിനുള്ളിലൂടെ ഒരാള്‍ കൈ വീശുന്നത് കണ്ടു, രക്ഷിക്കണേ എന്ന് കാണിക്കുന്ന ഒരു കൈപ്പത്തി മാത്രമാണ് താന്‍ കണ്ടത്.

വണ്ടിയുടെ െ്രെഡവറായിരുന്നു അതെന്നും മറ്റൊരു യാത്രക്കാരനും മുന്നിലുണ്ടായിരുന്നുവെന്നും അയാളെ രക്ഷിച്ച് സ്ട്രക്ചറില്‍ കയറ്റിയപ്പോള്‍ തന്നെ വിട് കൊല്ലാന്‍ കൊണ്ടുപോകുകയാണൊ എന്ന് പറയുന്നുണ്ടായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചുവെന്നും അപ്പോഴാണ് അത് ജഗതിയാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറയുന്നു. 2012 മാര്‍ച്ച് 10നായിരുന്നു മലയാളികളെ ഒന്നടങ്കം നടുക്കിയ ആ അപകടം സംഭവിച്ചത്.

അതേസമയം, ജഗതി ശ്രീകുമാറിന് അപകടത്തില്‍ പരിക്കേല്‍ക്കാനിടയായ പാണമ്പ്ര വളവും ഡിവൈഡറും ഇനിയില്ല. ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമായ ഈ വളവ് ഒഴിവാക്കുന്നത്. 2012 മാര്‍ച്ച് 10ന് പുലര്‍ച്ചെയായിരുന്നു ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറില്‍ കാറിടിച്ചായിരുന്നു അപകടം.

ജഗതി ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും അനേകം പേരുടെ ജീവിതം നഷ്ടമായ ഇടമാണ് പാണമ്പ്ര വളവെന്ന് പറയുന്നു ഇവിടത്തെ നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്കുമുന്‍പുണ്ടായ ബസ്സപകടത്തില്‍ 22 പേര്‍ മരിച്ചത് ഉള്‍പ്പെടെ 50 വര്‍ഷത്തിനുള്ളില്‍ 52 പേര്‍ക്ക് ഇവിടെവെച്ച് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളവും കിഴക്കുവശത്തെ കൊക്കയുമാണ് പാണമ്പ്രയെ അപകട കേന്ദ്രമാക്കിയത്.

പിന്നീട് അകടം കുറയ്ക്കാന്‍ റോഡിന് നടുവില്‍ ഡിവൈഡര്‍ വെച്ചപ്പോള്‍ അതും അപകടത്തിന് കാരണമായി. ഡിവൈഡറുകള്‍ പൊളിച്ചുകഴിഞ്ഞു. അടിപ്പാത സ്ഥാപിച്ച് അതിനു മുകളിലൂടെ പ്രധാന പാത കടന്നുപോകും. കാട് കയറിയ പഴയ വെസ്റ്റ് കോസ്റ്റ് റോഡ് ഭൂമികൂടി നിരപ്പാക്കിയാണ് പാണമ്പ്രയില്‍ വളവും കയറ്റിറക്കവും ഒഴിവാക്കുന്നത്. വളവ് ഇല്ലാതാവുകയും പാത ആറ് വരിയാവുകയും സര്‍വീസ് റോഡ് വരുകയും ചെയ്യുന്നതോടെ അപകടങ്ങളും കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

നാടകാചാര്യനായ എന്‍കെ ആചാര്യയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5നാണ് ജഗതി ശ്രീകുമാറിന്റെ ജനനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദിരാശിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാല്‍ വയ്പ്പ്. നാടകരംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടന്‍ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ജഗതി.

More in Malayalam

Trending

Recent

To Top