Connect with us

എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും; ആ സംഭവത്തിനു ശേഷം അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങിയിരുന്നില്ല, തന്നെ വേദനിപ്പിച്ച കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണ

Malayalam

എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും; ആ സംഭവത്തിനു ശേഷം അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങിയിരുന്നില്ല, തന്നെ വേദനിപ്പിച്ച കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണ

എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും; ആ സംഭവത്തിനു ശേഷം അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങിയിരുന്നില്ല, തന്നെ വേദനിപ്പിച്ച കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണ

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമായ നടിക്ക് അടുത്തിടെ സില്‍വര്‍ ബട്ടണും ലഭിക്കുകയുണ്ടായി. ഇടയ്ക്കിടയ്ക്ക് താരം ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സൈബര്‍ ആക്രമണത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അഹാനയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സൈബര്‍ ബുള്ളിയിംഗിനെതിരെ അഹാന പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഒരു വീഡിയോയില്‍ ഞാന്‍ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആ വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചോര്‍ത്ത് വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല. ഒരുകൂട്ടം കോമാളികള്‍ എന്തൊക്കെയോ പറയുന്നത് പോലെയൊക്കെയായാണ് തോന്നിയത്. വീട്ടിലുള്ള നാല് പിള്ളേരെ വഴിയെ പോവുന്നവര്‍ അതും ഇതും പറയുന്നതില്‍ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു.

അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍, അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധവുമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. അത് തന്നെയായിരുന്നു അന്നത്തെ അവസ്ഥ. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം, മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു.

അന്ന് എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും എന്നതായിരുന്നു അവസ്ഥ, പുതുതായി തുടങ്ങുന്ന ചാനലിനെ സംബന്ധിച്ച് വ്യൂസ് വലിയ കാര്യമാണ്. ഞങ്ങളെക്കുറിച്ച് നെഗറ്റീവ് പറയുന്ന വീഡിയോ ചെയ്താല്‍ അവിടെ പുതിയൊരു ബിസിനസ് സംരംഭം തുടങ്ങുന്ന സ്ഥിതിയായിരുന്നു. നേരം വെളുക്കുമ്പോഴേക്ക് പുതിയ പുതിയ ഐറ്റങ്ങളായിരുന്നു വന്നിരുന്നത്.

നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല, ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് തന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നുവെന്ന് അഹാന പറയുന്നു. പ്രശസ്തരായവരെല്ലാം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത്.

പൃഥ്വിരാജൊക്കെ എന്തുമാത്രം സൈബര്‍ ആക്രമണം സഹിക്കുന്നുണ്ടെന്നറിയാമോ എന്നൊക്കെയായിരുന്നു സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിരുന്നത്. പൃഥ്വിരാജിന്റെ കട്ട ഫാനായത് കൊണ്ട് അതോര്‍ത്ത് ഞാനും ആശ്വസിക്കുമായിരുന്നു. അന്ന് പോസ്റ്റ് ചെയ്ത സ്റ്റോറി വലിയൊരു തെറ്റെന്ന് തോന്നുന്നില്ലെങ്കിലും ഒന്നുകൂടെ പരിശോധിച്ചതിന് ശേഷം മാത്രമേ എന്തും പോസ്റ്റ് ചെയ്യാവൂയെന്ന് പഠിച്ചത് ആ സംഭവത്തോടെയാണെന്നും അഹാന പറയുന്നു.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൃഷ്ണകുമാറിന്റെ കുടുംബം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്നു. ഡാന്‍സ് വീഡിയോകളും മറ്റും പങ്കുവെച്ചാണ് ഇവര്‍ എത്തിയിരുന്നത്. കൂടാതെ കുടുംബത്തിലെ എല്ലാവര്‍ക്കും യൂടൂബ് ചാനലുകളുമുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി, ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഹന്‍സിക ലൂക്കയിലും ഇഷാനി മമ്മൂട്ടിയുടെ വണിലുമാണ് അഭിനയിച്ചത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് അഹാന കൃഷ്ണ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ.

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. 2019ലാണ് അഹാനയുടെ ലൂക്ക പുറത്തിറങ്ങിയത്. നിലവില്‍ നാന്‍സി റാണി, പിടികിട്ടാപ്പുളളി തുടങ്ങിയവയാണ് അഹാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. യൂടൂബിലൂടെയും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് അഹാന എത്താറുണ്ട്.

More in Malayalam

Trending

Recent

To Top