Connect with us

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെക്‌സി ലുക്കില്‍ അഭിമാനിച്ചെങ്കിലും അത് അത്ര കൂള്‍ അല്ലെന്ന് മനസിലായി; സര്‍ജറിയ്ക്ക് വിധേയായി അഹാന കൃഷ്ണ

Malayalam

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെക്‌സി ലുക്കില്‍ അഭിമാനിച്ചെങ്കിലും അത് അത്ര കൂള്‍ അല്ലെന്ന് മനസിലായി; സര്‍ജറിയ്ക്ക് വിധേയായി അഹാന കൃഷ്ണ

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌പെക്‌സി ലുക്കില്‍ അഭിമാനിച്ചെങ്കിലും അത് അത്ര കൂള്‍ അല്ലെന്ന് മനസിലായി; സര്‍ജറിയ്ക്ക് വിധേയായി അഹാന കൃഷ്ണ

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമായ നടിക്ക് അടുത്തിടെ സില്‍വര്‍ ബട്ടണും ലഭിക്കുകയുണ്ടായി.

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. രാജീവ് രവി ഒരുക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. എന്നാല്‍ ഇതിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന, പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. തന്റേതായ സീരീസുകള്‍ ഒരുക്കി ഒടിടി ലോകത്തും അഹാന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ സര്‍ജറിക്ക് വിധേയായതിന്റെ അനുഭവങ്ങളും വീഡിയോയും പങ്കുവച്ച് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. സ്‌മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിക്കാണ് അഹാന വിധേയമായത്. കണ്ണടയ്ക്കും കോണ്‍ടാക്റ്റ് ലെന്‍സിനുമൊപ്പമുള്ള 16 വര്‍ഷത്തെ യാത്രയോട് വിട പറഞ്ഞതിന്റെ സന്തോഷമാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

സര്‍ജറിക്ക് പോകുന്നതും അതിന്റെ അനുഭവങ്ങളുമാണ് ഒരു വീഡിയോയിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. ഏഴാം ക്ലാസ് മുതല്‍ കണ്ണട വയ്ക്കാന്‍ താന്‍ ആരംഭിച്ചിരുന്നു. സ്‌പെക്‌സി ലുക്കില്‍ അഭിമാനിച്ചെങ്കിലും അത് അത്ര കൂള്‍ അല്ലെന്ന് മനസിലായിരുന്നുവെന്നും അഹാന പറയുന്നുണ്ട്.

അഹാനയുടെ വാക്കുകള്‍ ഇങ്ങനെ;

എന്റെ കണ്ണിന്റെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലാസര്‍ സര്‍ജറിക്ക് വിധേയയായി. ഞാന്‍ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്‌മൈല്‍ എന്നാണു. ഇത് ഒരു ലേസര്‍ സര്‍ജറി ആണ്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് ലാസിക് എന്ന സര്‍ജറി ആണ്. മൂന്നു തരാം ലേസര്‍ ശസ്ത്രക്രിയകളാണ് നമുക്ക് ഇന്ന് ഉള്ളത്. ഒന്ന് ലാസിക്, പിന്നെ ഉള്ളത് ട്രാന്‍സ് പിആര്‍കെ, മൂന്നാമത്തേത് സ്‌മൈല്‍.

ഏകദേശം പതിനാറു വര്‍ഷം പിന്നിലേക്ക് പോയാല്‍ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് കണ്ണട വക്കുന്നത്. എനിക്ക് ബോര്‍ഡില്‍ എഴുതിയത് കാണാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ വീട്ടില്‍ വന്നു പരാതി പറയാറുണ്ടായിരുന്നു. പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്ന്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒന്നും അച്ഛനമ്മമാര്‍ കാര്യമായി എടുക്കാറില്ല.

അങ്ങനെ ഒടുവില്‍ ഞാന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസന്‍ ഐ കെയറില്‍ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. അവിടെ എഴുതി കാണിച്ചതൊക്കെ വായിക്കാന്‍ ഞാന്‍ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാന്‍ പറ്റാതിരുന്നതില്‍ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാന്‍ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിന് ശേഷം ഞാന്‍ സ്‌കൂളിലെ ഏറ്റവും കൂള്‍ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്‌പെക്‌സി ലുക്കില്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചു.

പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂള്‍ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പിന്നെ പിന്നെ പല പല ഷേപ്പിലുള്ള കണ്ണാടികള്‍ ഫാഷന്‍ മാറുന്നതിനൊപ്പം ഞാന്‍ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നു. പിന്നീട് ഞാന്‍ കണ്ണാടി ഉടുപ്പില്‍ തൂക്കി ഇട്ടോണ്ട് നടക്കാന്‍ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു എന്നുമാണ് അഹാന പറഞ്ഞത്.

പിന്നാലെ നിരവധി പേരാണ് അഹാനയ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ, എല്ലാം ശരിയാകാന്‍ പ്രാര്‍ത്ഥിക്കാം, ഇതിന് എത്ര ചിലവ് വരും, എനിക്കും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് പറഞ്ഞ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading
You may also like...

More in Malayalam

Trending