കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് മൂന്ന് തവണ, കണ്ടത് അരമണിക്കൂറിലേറെ സമയം; നിര്‍ണായക വിവരങ്ങള്‍
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യ മാറിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ ഏറെ നിര്‍ണായകമാണ് ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ ഈ അന്വേഷണം. 3 തവണ മെമ്മറി കാര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് അതിജീവിത സംശയമുന്നയിച്ചത്.
ദിലീപിന്റെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് തള്ളിക്കൊണ്ടാണ് അതിജീവിതക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളില്‍ നടത്തിയ പരിശോധന അനധികൃതമാണെന്നതാണ് അതിജീവിതയുടെ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നത്. 2021 ജൂലായ് 19 ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ചും സംശയമുന്നയിച്ചിരുന്നു.
ഈ മൂന്ന് സമയത്തെയടക്കം കാര്യങ്ങള്‍ വിശദമായ പരിശോധിച്ചുള്ള അന്വേഷണമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡജ് ഹണി എം വര്‍ഗീസ് നടത്തിയത്. ഈ അന്വേഷണത്തില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന് കണ്ടെത്തിയാല്‍ ക്രമിനല്‍ നടപടി ചട്ടപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെങ്കില്‍ വീണ്ടും അതിജീവിതക്ക് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.
അതുകൊണ്ടുതന്നെ അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയുടെ കയ്യില്‍ കിട്ടുന്നത് ഏറെ നിര്‍ണായകമാണ്. കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതാണ് പരാതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപ ഹര്‍ജിയിലെ വാദം. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യ രേഖയാക്കണമെന്നും പകര്‍പ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ ബാബുവാണ് അതിജീവിതക്ക് പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടത്.
അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. അന്വേഷണത്തില്‍ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. െ്രെകംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു െ്രെകംബ്രാഞ്ചിന്റെ പരാതി.സര്‍ക്കാര്‍ അതിശക്തമായി തന്നെ ദിലീപിനെതിരെ തെളിവുകള്‍ നിരത്തിയാണ് വാദിച്ചത്.
പ്രതിയുടെ ജാമ്യം ഉടന്‍ തന്നെ റദ്ദ് ചെയ്യാനുള്ള നടപടി കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിഭാഗത്തിന്റെ വാദമാണ് സിംഗിള്‍ ബെഞ്ച് ഇന്ന് കേള്‍ക്കുക .ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള െ്രെകം ബ്രാഞ്ചിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന കാര്യം പ്രതിഭാഗം കോടതിയില്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചേക്കും. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.
കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേസിലെ നിരവധി സാക്ഷികള്‍ മൊഴിമാറ്റിയിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നാണ് െ്രെകംബ്രാഞ്ച് പറയുന്നത്. ചില സുപ്രധാന തെളിവുകളും അന്വേഷണ സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ െ്രെകംബ്രാഞ്ച് അപ്പീല്‍ നല്‍കുന്നത്.