Connect with us

ഈ കേസിലെ തെളിവ് ഒരു ഇലക്ട്രോണിക് ഡിവൈസ് ആണ്, എട്ട് വീഡിയോസാണ് അതിൽ ഉള്ളത്,അക്കാര്യം പ്രോസിക്യൂഷന് തിരിച്ചടി നേരിടാൻ തന്നെ കാരണമായേക്കും’; അഡ്വ ടിബി മിനി പറയുന്നു!

News

ഈ കേസിലെ തെളിവ് ഒരു ഇലക്ട്രോണിക് ഡിവൈസ് ആണ്, എട്ട് വീഡിയോസാണ് അതിൽ ഉള്ളത്,അക്കാര്യം പ്രോസിക്യൂഷന് തിരിച്ചടി നേരിടാൻ തന്നെ കാരണമായേക്കും’; അഡ്വ ടിബി മിനി പറയുന്നു!

ഈ കേസിലെ തെളിവ് ഒരു ഇലക്ട്രോണിക് ഡിവൈസ് ആണ്, എട്ട് വീഡിയോസാണ് അതിൽ ഉള്ളത്,അക്കാര്യം പ്രോസിക്യൂഷന് തിരിച്ചടി നേരിടാൻ തന്നെ കാരണമായേക്കും’; അഡ്വ ടിബി മിനി പറയുന്നു!

നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് . തുടർ അന്വേഷണത്തിനായി കോടതി അനുവദിച്ച് സമയം ഈ മാസം 15 കഴിയും ,വീണ്ടും സമയം നീട്ടി ചോദിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം .
അതെ സമയം നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷനെ അറിയിക്കാനുള്ള ഉത്തരവാദിത്തം വിചാരണ കോടതിക്ക് ഉണ്ടെന്ന് അഡ്വ ടിബി മിനി.കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ ചാർജ് ഷീറ്റ് എഴുതാൻ താൻ തുറന്ന് പരിശോധിച്ചതാണെന്ന് കോടതിക്ക് വേണമെങ്കിൽ പറയാം. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും എഫ്എസ്എല്ലിൽ നിന്നും ഈ ദൃശ്യങ്ങൾ രണ്ട് പെൻഡ്രൈവിലാക്കി അന്വേഷണ ഉദ്യോഗസ്ഥനും കോടതിക്കും കൈമാറിയിട്ടുണ്ടെന്നും മിനി പറഞ്ഞു.

അഭിഷാകയുടെ വാക്കുകളിലേക്ക്;’മെമ്മറി കാർഡ് കോടതിയിലിരുക്കുമ്പോൾ അത് പൂർണമായും സുരക്ഷിതമാണെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ജഡ്ജിക്ക് തോന്നുന്ന സമയത്ത് ഈ തെളിവ് എടുത്ത് പരിശോധിക്കാൻ സാധിക്കില്ല. അതിനുള്ള അവകാശവും ഇല്ല. ആ കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ മാത്രമേ ആ തെളിവ് പരിശോധിക്കാൻ സാധിക്കുകയുള്ളൂ’.

ഈ കേസിലെ തെളിവ് ഒരു ഇലക്ട്രോണിക് ഡിവൈസ് ആണ്. എട്ട് വീഡിയോസാണ് അതിൽ ഉള്ളത്. അത് നടിയെ സംബന്ധിച്ച് അവരുടെ ജീവിതമാണ്. മെമ്മറി കാർഡിന്റെ ഉത്തരവാദിത്തം കോടതിക്ക് ഉണ്ടായിരിക്കണം. കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ ചാർജ് ഷീറ്റ് എഴുതാൻ താൻ തുറന്ന് പരിശോധിച്ചതാണെന്ന് കോടതിക്ക് വേണമെങ്കിൽ പറയാം. എന്നാൽ അതിന്റെ ആവശ്യമില്ല.കാരണം എഫ്എസ്എല്ലിൽ നിന്നും ഈ ദൃശ്യങ്ങൾ രണ്ട് പെൻഡ്രൈവിലാക്കി അന്വേഷണ ഉദ്യോഗസ്ഥനും കോടതിക്കും കൈമാറിയിട്ടുണ്ട്’.

‘എപ്പോഴൊക്കെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണോ അതിനായി പരിശോധിക്കാനാണ് ഈ പെൻഡ്രൈവുകൾ കൈമാറിയത്. ഇത്തരത്തിൽ കോടതിയിൽ ഏറ്റവും സുരക്ഷിതമായി ഇരിക്കേണ്ട മെമ്മറി കാർഡ് ആണ് പരിശോധിച്ചു എന്ന് കണ്ടെത്തിയിരിക്കുന്നത്’.’2019 ഡിസംബർ 19 ന് ഈ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിലേക്ക് പരിശോധനയ്കക് അയക്കണമെന്നും തനിക്ക് ഈ ദൃശ്യങ്ങൾ കാണേണ്ടതുണ്ടെന്നും വ്യക്തമാക്കി സുപ്രീം കോടതിയിലേക്ക് പോയി. അന്ന് കോടിക്കണക്കിന് പണം ചെലവഴിച്ചാണ് ദിലീപ് ഇത്തരത്തിൽ കേസുമായി പോയത്. എഫ്എസ്എൽ ഉദ്യോഗസ്ഥരുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ മാത്രമേ ദൃശ്യങ്ങൾ കാണാവൂ എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങൾ ഒരു ക്ലോൺഡ് കോപ്പിയായി സെൻട്രൽ ലാബിലേക്ക് അയക്കണമെന്നും കോടതി നിർദ്ദേശിച്ചു’.

പരിശോധന റിപ്പോർട്ട് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും സീൽ ചെയ്ത് ആ റിപ്പോർട്ട് കോടതിയിൽ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് ഈ മെമ്മറി കാർഡ് എഫ് എസ് എല്ലിൽ പരിശോധിച്ച് അന്ന് തന്നെ റിപ്പോർട്ട് കൊടുത്തു. 2020 ജനുവരി 29 നാണ് എഫ് എസ് എൽ ഈ റിപ്പോർട്ട് കൈമാറുന്നത്. ജനുവരി 30 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്.

‘ആദ്യം വിസ്തരിച്ചത് അതിജീവിതയെ ആണ്. ഈ ദൃശ്യങ്ങൾ കൂടി കാണിച്ച് കൊണ്ടാണ് വിചാരണ. 13 ദിവസമാണ് അവരെ വിസ്തരിച്ചത്. അത്രയും ക്രൂരമായിട്ടായിരുന്നു ആ ക്രോസ് വിസ്താരം. മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പി എടുക്കാനായി എഫ് എസ് എൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഹാഷ് വാല്യു മാറിയ കാര്യം കണ്ടെത്തിയിരുന്നു. ഇക്കാര്യം വിചാരണ കോടതിയിൽ റിപ്പോർട്ടായി എഫ് എസ് എൽ നൽകിയെങ്കിലും ഇത് പ്രോസിക്യൂഷനെ കോടതി അറിയിച്ചിട്ടില്ല’.

18.2.2017 ൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ‘എ’യാണ് എന്നാൽ വിചാരണ തുടങ്ങുമ്പോൾ അതായത് 30.1.2020 ൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ‘ബി’ ആണ്. 21 ന് സിഎഫ്എൽ ഡയറക്ടരെ വിസ്തരിക്കുമ്പോഴും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ‘ബി’ ആണ്. ഇതിന്റെ ക്ലോൺഡ് കോപ്പി എടുത്ത 10.1.2020 ലും ഹാഷ് വാല്യു ബി തന്നെയാണ്. ഇതിന്റെ റിപ്പോർട്ട് 29.1.2020 മജിസ്ടേറ്റ് കോടതിയുടെ കൈവശം മാത്രമാണ് ഉള്ളത്. ഇതറിയുന്ന മറ്റൊരാൾ എഫ്എസ്എൽ ഡയറക്ടർ ആണ്. അദ്ദേഹത്തെ വിസ്തരിച്ചപ്പോൾ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം കോടതിയിൽ പറഞ്ഞിട്ടില്ല. ജഡ്ജിയും ഹാഷ് വാല്യു മാറിയ കാര്യം പറഞ്ഞിട്ടില്ല’.

എ’ എന്ന ഹാഷ് വാല്യുവിൽ നിന്ന് ബി എന്ന ഹാഷ് വാല്യുവിലേക്ക് മാറിയ മെമ്മറി കാർഡ് ആണ് ഇവിടെ മാർക്ക് ചെയ്ത് വെച്ചിരിക്കുന്നത്. ഇതാണ് ക്ലോൺഡ് കോപ്പിയെടുക്കാൻ സി എഫ് എല്ലിലേക്ക് അയച്ചത്. സ്വാഭാവികമായും ഇനി കേസ് വിസ്തരിക്കുമ്പോൾ ഈ മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ ആദ്യത്തെ ഹാഷ് വാല്യു അല്ല കാണിക്കുക. അതുകൊണ്ട് തന്നെ ഈ മെമ്മറി കാർ‍ഡിന് പ്രധാന്യം നഷ്ടപ്പെടും. കേസിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിടാൻ തന്നെ കാരണമായേക്കും’

Continue Reading
You may also like...

More in News

Trending

Recent

To Top