Connect with us

റോബിനെ മത്സരത്തില്‍ തോല്‍പ്പിച്ചു, ഒറ്റപ്പെടുത്തി, എന്നിട്ടും ആ മനുഷ്യന്‍ ചിരിച്ച് കൊണ്ടിരിക്കുകയാണ്; റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി; തുറന്ന് പറഞ്ഞ് ശരണ്യ ശശിയുടെ അമ്മ!

TV Shows

റോബിനെ മത്സരത്തില്‍ തോല്‍പ്പിച്ചു, ഒറ്റപ്പെടുത്തി, എന്നിട്ടും ആ മനുഷ്യന്‍ ചിരിച്ച് കൊണ്ടിരിക്കുകയാണ്; റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി; തുറന്ന് പറഞ്ഞ് ശരണ്യ ശശിയുടെ അമ്മ!

റോബിനെ മത്സരത്തില്‍ തോല്‍പ്പിച്ചു, ഒറ്റപ്പെടുത്തി, എന്നിട്ടും ആ മനുഷ്യന്‍ ചിരിച്ച് കൊണ്ടിരിക്കുകയാണ്; റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി; തുറന്ന് പറഞ്ഞ് ശരണ്യ ശശിയുടെ അമ്മ!

ബിഗ്‌ബോസ് സീസൺ 4 ലെ ഏറ്റവും ജനപ്രിയ മത്സരാർഥിയായിരുന്നു റോബിൻ .റോബിൻ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ എത്തിയ ആരാധകരുടെ കൂട്ടം തന്നെയാണ് ഇതിന് തെളിവ്. അന്ന് റോബിൻ എത്തിയപ്പോൾ എയർപോർട്ടിൽ വച്ച് പൊട്ടിക്കരഞ്ഞ റോബിൻ ഫാനായി പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് മത്സരാർഥിയായെത്തി പ്രേഷകരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറി . നാലാം മത്സരാർഥിയായാണ് റോബിനെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് റോബിന്റെ സ്വദേശം. ഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ. മച്ചാനുള്ളത്. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായാണ് റോബിൻ ജോലി ചെയ്യുന്നത്.

ബിഗ് ബോസ് മലയാളത്തില്‍ നിന്നും പുറത്തായ റോബിന്‍ രാധകൃഷ്ണന് വലിയ സ്വീകരണമാണ് പുറത്ത് ലഭിച്ചത്. മുന്‍ സീസണുകളിലൊന്നും കാണാത്ത അത്രയും ആളുകള്‍ എയര്‍പോര്‍ട്ടില്‍ തിങ്ങി നിറഞ്ഞിരുന്നു. അര്‍ഹിച്ചത് പോലൊരു അംഗീകാരം റോബിന് ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് അന്തരിച്ച നടി ശരണ്യ ശശിയുടെ അമ്മ. റോബിനെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും താരമാതാവ് പറയുന്നു.’

ഒരു ഷോ യില്‍ ഡോക്ടര്‍മാര്‍ക്ക് വലിയ മൂല്യമില്ലാത്തത് പോലെ ചിലര്‍ സംസാരിക്കുന്നത് കണ്ടിരുന്നു. ബിഗ് ബോസ് ഷോ യില്‍ വന്ന ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അയാളൊരു ഡോക്ടറാണ്. ഡിആര്‍ എന്ന അക്ഷരം പോലും പറയരുതെന്ന് അവിടെ ഒരു മത്സരാര്‍ഥി പറഞ്ഞു. അദ്ദേഹം അഞ്ച് വര്‍ഷം മെഡിക്കല്‍ ഓഫീസറായി രോഗികളെ രാത്രി പരിശോധിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.പത്ത് വര്‍ഷത്തോളം ശരണ്യയെ ചികിത്സിച്ചിട്ടുള്ളത് കൊണ്ട് ഡോക്ടര്‍മാരുടെ വില എന്താണെന്ന് എനിക്ക് അറിയാം.

അതൊരു പിജി ഡോക്ടര്‍ ആണെങ്കില്‍ പോലും അവരൊന്ന് അടുത്ത് വന്ന് നിന്നാല്‍ സാമീപ്യം പോലും വലിയൊരു ആശ്വാസമാണ്. അത് ഞാന്‍ അനുഭവിച്ചതാണ്. റോബിനെ കുറിച്ച് ഓരോരുത്തരും പറഞ്ഞത് കേട്ടപ്പോള്‍ നെഞ്ച് തകര്‍ന്ന് പോയി. അദ്ദേഹത്തെ അത്രയധികം ഇഷ്ടമാണ്.ഡോക്ടര്‍മാരാണ് ശരണ്യയെ പത്ത് വര്‍ഷത്തോളം നിലനിര്‍ത്തിയത്. സര്‍ജറി ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒരു ഡോക്ടര്‍ പറഞ്ഞ് വിട്ടിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ശരണ്യ തന്നെ ചോദിച്ചിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ശരണ്യയ്ക്ക് ഫിറ്റ്‌സ് പോലെ വന്നു.

ഡോക്ടറെ വിളിച്ചപ്പോള്‍ ഉടനെ കൊണ്ട് വരാനാണ് പറഞ്ഞത്. അവര്‍ എല്ലാത്തിനും തയ്യാറായി നില്‍ക്കുകയാണ് അവിടെ. അന്നേരം കൊണ്ട് പോയില്ലായിരുന്നെങ്കില്‍ ശരണ്യ കോമയില്‍ ആയി പോയേനെ എന്നാണ് ഡോക്ടര്‍ പറഞ്ഞത്.അവിടെ ഐസിയു ഒന്നും ഒഴിവില്ലായിരുന്നു. പക്ഷേ ശരണ്യയ്ക്ക് വേണ്ടി അവരത് റെഡിയാക്കി തന്നു. അവളുടെ അസുഖമെന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ട് ഏത് ഡോക്ടറാണെങ്കിലും അവരോട് തനിക്ക് ബഹുമാനം ആണെന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്.

റോബിനെ മത്സരത്തില്‍ തോല്‍പ്പിച്ചു, ഒറ്റപ്പെടുത്തി, എന്നിട്ടും ആ മനുഷ്യന്‍ ചിരിച്ച് കൊണ്ടിരിക്കുകയാണ്. അത് പലര്‍ക്കുമുള്ള ഇന്‍സ്പിരേഷനാണ്. അതാണ് അയാള്‍ക്കുള്ള ഫാന്‍സിന് കാരണം. ബിഗ് ബോസ് ഷോ ശരണ്യ കാണുമായിരുന്നു. മണിക്കുട്ടനെ അവള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ശരണ്യയുടെ അമ്മ പറയുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top