Connect with us

മകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ജാസ്മിന്റെ ഉപ്പയുടെ തന്ത്രം; അവസാനം പെട്ടത് അഫ്സൽ; വാക്കിന് വിലയില്ലാത്ത നിലപാടില്ലാത്ത വ്യക്തി; പ്രതികരണവുമായി ഹെലൻ ഓഫ് സ്പാർട്ട!!!

Bigg Boss

മകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ജാസ്മിന്റെ ഉപ്പയുടെ തന്ത്രം; അവസാനം പെട്ടത് അഫ്സൽ; വാക്കിന് വിലയില്ലാത്ത നിലപാടില്ലാത്ത വ്യക്തി; പ്രതികരണവുമായി ഹെലൻ ഓഫ് സ്പാർട്ട!!!

മകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ജാസ്മിന്റെ ഉപ്പയുടെ തന്ത്രം; അവസാനം പെട്ടത് അഫ്സൽ; വാക്കിന് വിലയില്ലാത്ത നിലപാടില്ലാത്ത വ്യക്തി; പ്രതികരണവുമായി ഹെലൻ ഓഫ് സ്പാർട്ട!!!

ബിഗ് ബോസ് മലയാളം സീസൺ 6 എഴുപത്തിയൊന്ന് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഇരുപത്തഞ്ച് ദിവസങ്ങളോളം മാത്രമാണ് ഫൈനലിന് ഉള്ളത്. ഈ അവസരത്തിൽ ടിക്കറ്റ് ടു ഫിനാലെയും നടക്കുകയാണ്. ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

എന്നാൽ ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. ഇവർ ഷോയിൽ ഉണ്ടാകുമെന്ന് അറിഞ്ഞത് മുതൽ മികച്ചൊരു മത്സരാർത്ഥിയാകുമെന്ന് ഏവരും വിധി എഴുതുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷക പ്രീതി നേടുന്നതിനേക്കാൾ ഏറെ വിമർശനങ്ങളായിരുന്നു ജാസ്മിന് ലഭിച്ചത്.

ഹൗസിലെ ചില പ്രവൃത്തികൾ മൂലം ജാസ്മിന്റെ ഉറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയി. ​ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം പരിധിവിട്ടുവെന്ന് മനസിലായപ്പോഴാണ് ഭാവി വരൻ അഫ്സൽ വിവാഹത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന് അറിയിച്ചത്. എന്നാൽ വിവാഹം മുടങ്ങിയ കാര്യം ജാസ്മിന് അറിയില്ല.

ഫാമിലി വീക്കിൽ ജാസ്മിനെ കാണാൻ എത്തിയ മാതാപിതാക്കളും ഇക്കാര്യം താരത്തോട് പറഞ്ഞില്ല. നാളുകൾക്ക് മുമ്പ് അഫ്സൽ കൊടുത്ത പാവയും മാതാപിതാക്കൾ കഴിഞ്ഞ ദിവസം ജാസ്മിന് കൊടുത്തു. അഫ്സൽ പുറത്ത് കാത്തിരിപ്പുണ്ടെന്ന തരത്തിലാണ് മാതാപിതാക്കൾ ജാസ്മിനോട് സംസാരിച്ചത്.

അഫ്സലിനോട് തന്റെ അന്വേഷണം പറയണമെന്നും ജാസ്മിൻ പറയുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ ഈ പ്രവൃത്തിയോടെ വെട്ടിലായത് അഫ്സലാണ്. വാക്കിന് വിലയില്ലാത്ത നിലപാടില്ലാത്ത വ്യക്തിയാണ് അഫ്സൽ എന്ന് പറഞ്ഞാണ് സോഷ്യൽമീഡിയ ഫാമിലി വീക്കിനുശേഷം അഫ്സലിനെ പരിഹസിക്കുന്നത്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഹെലൻ ഓഫ് സ്പാർട്ടയെന്ന് അറിയപ്പെടുന്ന ധന്യ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആ​ഗ്രഹിക്കുന്നുവെന്ന തരത്തിൽ ഒന്നും തന്നെ അഫ്സൽ ജാസ്മിന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടില്ലെന്നും ജാഫറങ്കിൽ ഹൗസിൽ പറഞ്ഞതെല്ലാം അദ്ദേഹം കയ്യിൽ നിന്നും ഇട്ടതാണെന്നും താൻ അഫ്സലിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നുമാണ് ഹെലൻ ഓഫ് സ്പാർട്ട പുതിയ വീഡിയോയിൽ പറഞ്ഞത്.

ഹെലൻ ഓഫ് സ്പാർട്ടയുടെ വാക്കുകളിലേക്ക്…

‘ജാസ്മിന്റെ മുൻ കാമുകന്മാർക്കെല്ലാം ഭയങ്കര തെറിവിളിയാണ് പിആർ ടീമുകൾ വഴി ലഭിക്കുന്നത്.’ ‘യഥാർത്തിൽ മുൻ കാമുകന്മാർ ഇതിൽ ഉൾപ്പെടേണ്ടവരല്ല. ഷോയ്ക്കുള്ളിൽ വെച്ച് ജാസ്മിൻ മുന്നാക്ക, അഫ്സൽക്ക എന്നൊക്കെ പറ‍ഞ്ഞതുകൊണ്ടാണ് ഇവരെല്ലാം ഇപ്പോൾ പെട്ടിരിക്കുന്നത്. നിങ്ങളെ ഇനി ജാസ്മിന് വേണ്ട എന്നൊക്കെയാണ് മെസേജുകൾ.

ജാസ്മിനെ ഇവർക്കും വേണ്ട എന്നത് കൂടി പിആർ ടീം ഒന്ന് മനസിലാക്കണം. അഫ്സൽക്കയോട് ഞാൻ സംസാരിച്ചിരുന്നു. ജാസ്മിന്റെ മാതാപിതാക്കളെ അഫ്സൽക്കയല്ല കൊണ്ടുവിട്ടത്. എയർപോട്ടിൽ അവർ വന്നപ്പോൾ വിളിച്ചതുകൊണ്ട് അഫ്സൽക്ക കാണാൻ പോയി അത്രമാത്രം.’

‘എൻ​ഗേജ്മെന്റ് കഴിഞ്ഞപ്പോൾ മുതൽ ഒരു ബോണ്ട് ജാസ്മിന്റെ മാതാപിതാക്കളുമായും അഫ്സൽക്കയ്ക്ക് വന്ന് കാണുമല്ലോ. അതിന്റെ പേരിലാണ് വിളിച്ചപ്പോൾ മാതാപിതാക്കളെ കാണാൻ പോയത്. അല്ലാതെ കൂടിക്കാഴ്ചയ്ക്ക് ഇടയിൽ ഒരിക്കൽ പോലും ജാസ്മിനെ തനിക്ക് വേണമെന്നോ ജാസ്മിനായി താൻ കാത്തിരിക്കുകയാണെന്നോ ഒന്നും അഫ്സൽക്ക ജാസ്മിന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടില്ല.

ജാസ്മിനോട് ജാഫർക്ക പറഞ്ഞതെല്ലാം കയ്യിൽ നിന്നും ഇട്ട് പറഞ്ഞതാണ്.’ ‘അഫ്സൽക്ക ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് തന്നെയാണ് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത്. ജാഫറങ്കിളിനെയും കുറ്റം പറയാൻ പറ്റില്ല. കാരണം കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോ. സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ മാതാപിതാക്കൾ സെൽഫിഷാകും.

ടെഡിയൊക്കെ കൊടുത്ത് എല്ലാവരും പുറത്തുണ്ട് കുഴപ്പമില്ലെന്ന് ജാഫർ അങ്കിൾ പറഞ്ഞതുകൊണ്ട് ഇനി മുന്നോട്ട് പോകാൻ ജാസ്മിന് അതൊരു ബൂസ്റ്റാകും.’ ‘മകളുടെ ഭാവിയെ കുറിച്ച് ചിന്തിച്ചാണ് ജാഫറങ്കിൾ ഇതെല്ലാം ചെയ്തത്. എല്ലാം ശരി തന്നെ പക്ഷെ അങ്ങനെ ജാഫറങ്കിൾ ചെയ്തപ്പോൾ അതെല്ലാം ബാധിച്ചത് അഫ്സൽ എന്ന വ്യക്തിയെയാണ്. ആ വ്യക്തിയെ നിലപാടില്ലാത്ത മനുഷ്യനായി ജാഫറങ്കിൾ ചിത്രീകരിച്ചു. അഫ്സലിനെ നിങ്ങൾ വീണ്ടും ജനങ്ങൾക്ക് ഇട്ട് കൊടുത്തു.

”എല്ലാം അവസാനിപ്പിച്ചുവെന്ന് പറഞ്ഞ അഫ്സൽ പുറത്ത് കാത്ത് നിൽക്കുന്നുവെന്ന് മകളോട് ജാഫറങ്കിൾ പറഞ്ഞപ്പോൾ ഈ ചെയ്യുന്നത് അഫ്സലിനേയും ഫാമിലിയേയും എത്രത്തോളം ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചുവോ?.’ ‘പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് നിങ്ങൾ ചിന്തിച്ചുവോ.

മകളുടെ കാര്യം നോക്കുമ്പോൾ അഫ്സലിന്റെ മെന്റൽ ഹെൽത്ത് കൂടി പരി​ഗണിക്കണം. അത്രത്തോളം മെസേജുകളും കമന്റുകളുമാണ് അഫ്സലിന് വരുന്നത്’, എന്ന് പറഞ്ഞാണ് ഹെലൻ ഓഫ് സ്പാർട്ട വീഡിയോ അവസാനിപ്പിച്ചത്.

More in Bigg Boss

Trending

Recent

To Top