Connect with us

റിയാസിനെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. എന്താ വട്ടുണ്ടോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് ചോദിച്ച വ്യക്തിയെ എത്ര ശക്തമായിട്ടാണ് റിയാസ് തിരുത്തുന്നത്’- വൈറലായി കുറിപ്പ് !

TV Shows

റിയാസിനെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. എന്താ വട്ടുണ്ടോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് ചോദിച്ച വ്യക്തിയെ എത്ര ശക്തമായിട്ടാണ് റിയാസ് തിരുത്തുന്നത്’- വൈറലായി കുറിപ്പ് !

റിയാസിനെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. എന്താ വട്ടുണ്ടോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് ചോദിച്ച വ്യക്തിയെ എത്ര ശക്തമായിട്ടാണ് റിയാസ് തിരുത്തുന്നത്’- വൈറലായി കുറിപ്പ് !

ബിഗ് ബോസിലെ ഏറ്റവും മികച്ച ഗെയിമറാണ് റിയാസ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. റിയാസ് സലീമും ലക്ഷ്മി പ്രിയയും തമ്മിലുളള പോരാണ് ഇപ്പോൾ ഷോയിലെ ചൂടുളള കണ്ടന്റ്.. വളരെ മികച്ച പ്രകടനവുമായി മുന്നേറുന്ന അദ്ദേഹം ഫൈനല്‍ ഫൈവിലുണ്ടാവുമെന്നാണ് വലിയൊരു വിഭാഗം ആരാധകരും കരതുന്നത്. അതേസമയം തന്നെ താരത്തിനെതിരെ വലിയ അധിക്ഷേപങ്ങളാണ് ഷോയ്ക്ക് അകത്ത് ചില മത്സരാർത്ഥികളും പുറത്ത് ഒരു വിഭാഗം ആരാധകരും അഴിച്ചുവിട്ടുകൊണ്ടിരുന്നത്.

എന്നാല്‍ പൊതുസമൂഹത്തില്‍ നിന്നും വലിയ പിന്തുണ നേടിയെടുക്കാനും താരത്തിന് സാധിക്കുന്നുണ്ട്. ‘റിയാസിനെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. എന്താ വട്ടുണ്ടോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് ചോദിച്ച വ്യക്തിയെ എത്ര ശക്തമായിട്ടാണ് റിയാസ് തിരുത്തുന്നത്’- എന്നാണ് താരത്തെ പിന്തുണച്ചുകൊണ്ട് ഒരാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…സൈക്യാട്രിസ്റ്റ് അല്ലെങ്കിൽ സൈക്കോജിസ്റ്റിനെ കാണാൻ അവർക്കെന്താ ഭ്രാന്തുണ്ടോ..

ബിഗ്ഗ് ബോസ് ഹൗസിലെ ഒരു കോണ്ടസ്റ്റന്റ് പറഞ്ഞതാണ് ഇത്. അഭ്യസ്തവിദ്യരും, ‘ഉന്നത’ ചിന്താഗതിയുള്ളവർ എന്ന് നമ്മൾ കരുതുന്നവരും, വെളിവ്‌ ഉണ്ടാവുമെന്ന് തോന്നുന്ന ന്യൂ ജെൻ വരെ, ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. ഓരോ ദിവസവും സമാനമായ കമെന്റ്സ് കേട്ടും മറുപടി പറഞ്ഞും കുറെ സമയം പോവാറുമുണ്ട്.

നമ്മുടെ നാട്ടിൽ മെന്റൽ ഹെൽത്ത് നേരിടുന്ന പ്രധാന പ്രശ്നം എന്താണെന്നോ. അത് മാനസിക രോഗം വരുന്നതോ, അതിന് ചികിത്സ ഇല്ലാത്തതോ ഒന്നുമല്ല, ഈ നശിച്ച സ്റ്റിഗമയാണ്. സൈക്യാട്രിസ്റ്റിനെ കാണാൻ മടി, കണ്ടാൽ തന്നെ മരുന്ന് കഴിക്കാൻ മടി, ചികിത്സ തുടരാൻ മടി. പേഷ്യന്റിന് എങ്ങനെയെങ്കിലും ഈ നരകതുല്യമായ അവസ്‌ഥയിൽ നിന്ന് രക്ഷപ്പെടണം എന്നുണ്ടാവും, പക്ഷേ വീട്ടുകാർ സമ്മതിക്കില്ല. ആരെങ്കിലും അറിഞ്ഞാൽ എന്ത് വിചാരിക്കും, മരുന്ന് കഴിക്കുന്നുണ്ട് എന്നറിഞ്ഞാൽ ഭാവിയിൽ പ്രശ്‌നമാകുമോ, ജോലിക്ക് തടസ്സം ആയാലോ, കല്യാണം നടന്നില്ലെങ്കിലോ. പോസ്റ്റ് പാർട്ടം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരൊക്കെ നിർത്താതെ ഇരുന്ന് കരഞ്ഞാലും, ആത്മഹത്യ ചെയ്യണം എന്ന് ഉറക്കെ നിലവിളിച്ചാൽ പോലും, ഒരു ഡോക്ടറുടെ അടുത്തേക്ക് അവളെ കൊണ്ട് പോവില്ല. അയ്യോ സൈക്യാട്രിസ്റ്റോ, അത് വേണ്ടാ, ഇരുന്ന് കരയട്ടേ അല്ലേ,അവർ അനുഭവിക്കട്ടെ, എത്ര ക്രൂരമാണ് ഈ സമൂഹം എന്ന് നിങ്ങളോർത്ത് നോക്കൂ

സൈക്യാട്രിസ്റ്റ് എന്ന് കേൾക്കുമ്പോൾ മുഖം മാറുന്നവർ, ചിരിച്ചു കളിയാക്കുന്നവർ, ഡോക്ടേഴ്സ് വരെയുണ്ട് അങ്ങനെ. അയ്യോ നിങ്ങൾ എന്തിനാ ഈ മരുന്ന് കഴിക്കുന്നത്, ഇത്ര ചെറിയ പ്രായത്തിൽ ഡിപ്രഷൻ വന്നോ, ഒന്നൂടെ ആക്ടിവ് ആവൂ, വ്യായാമം ചെയ്യൂ, എന്ന് ഉപദേശിക്കുന്ന മോഡേൺ മെഡിസിൻ ഡോക്ടർമാർ ഉള്ള നാട്. എങ്ങനെ നന്നാവുമെന്ന് പറ. മാനസിക ബുദ്ധിമുട്ട് കാരണം മുന്നോട്ട് ജീവിക്കാൻ പറ്റാത്തവർ, ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, അവരുടെ മുന്നിൽ ലാഘവത്തോടെ ചിരിച്ചിരിക്കാൻ പറ്റുന്നുണ്ടല്ലോ നിങ്ങൾക്ക്.
റിയാസിനെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹം പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ട്. എന്താ വട്ടുണ്ടോ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ എന്ന് ചോദിച്ച വ്യക്തിയെ എത്ര ശക്തമായിട്ടാണ് റിയാസ് തിരുത്തുന്നത്. മാനസികമായി എന്ത് ബുദ്ധിമുട്ട് ഉള്ള മനുഷ്യനും സൈക്യാട്രിസ്റ്റിനെ അല്ലെങ്കിൽ സൈക്കോജിസ്റ്റിനെ കാണാം. ആരാണ് സൈക്യാട്രിസ്റ്റ് എന്നും, ആരാണ് സൈക്കോളജിസ്റ്റ് എന്നും വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട് തുടർന്നദ്ദേഹം.

ആർക്ക് വേണേലും, മാനസിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കാൻ ഒരു മെന്റൽ ഹെൽത്ത് പ്രൊഫഷനലിനെ കാണാം. ചിലപ്പോൾ അത് ജീവിതത്തിൽ മുന്നേ നടന്നതാവാം, എങ്കിൽ പോലും, അത് പരിഹരിക്കപ്പെടണമെങ്കില്‍, അവർ നിങ്ങള്ള സഹായിക്കും. ഒരു സുഹൃത്തിന്, പങ്കാളിക്ക്, നിങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഏതൊരു വ്യക്തിക്കും, നിങ്ങളെ സഹായിക്കുന്നതിൽ ഒരു പരിമിതിയുണ്ട്. പക്ഷേ സൈക്യാട്രിസ്റ്റ് ഒരു ന്യൂട്രൽ പേഴ്സൺ ആണ്, നിങ്ങളെ സഹായിക്കാൻ വർഷങ്ങളോളം പരിശീലനം സിദ്ധിച്ച പ്രൊഫഷനലാണ്. ഒരു പനിയോ ജലദോഷമോ വന്നാൽ പോലും ഡോക്ടറുടെ അടുത്തേക്ക് ഓടി പോവുന്ന നിങ്ങൾ എന്തിന് ഇങ്ങനെ കഷ്ടപ്പെടാൻ ഓപ്റ്റ് ചെയ്യുന്നു. എന്തിനാണ് നിങ്ങള്‍ സഹിക്കുകുയം പ്രധാനപ്പെട്ട സമയം ഈ നരകത്തില്‍ നഷ്ടപ്പടുത്തുകയും ചെയ്യുന്നത്

ഇപ്പറഞ്ഞ സൈക്യാട്രിസ്റ്റിനോ സൈക്കോളജിസ്റ്റിനോ മാനസിക ബുദ്ധിമുട്ട് വന്നാലോ. അവരും ഡോക്ടറെ കാണും അത്രേയുള്ളു. എനിക്ക്, എന്റെ ഭാര്യയ്ക്ക്, അപ്പന്, അമ്മയ്ക്ക്, ആർക്ക് വേണേലും വരാല്ലോ. പനി വരില്ലേ ഡോക്ടർമാർക്ക്. മാനസിക ബുദ്ധിമുട്ട് വരാത്ത ഒരാളെങ്കിലും ഉണ്ടാവുമോ. നമ്മൾ എല്ലാവരും മനുഷ്യരല്ലേ, വികാരങ്ങൾ ഉള്ള, ഓർമ്മകൾ ഹോണ്ട് ചെയ്യുന്ന മനുഷ്യർ, അത് അംകീഗരിക്കുക

Let’s accept mental illness as illness and end the suffering. സ്റ്റിഗ്മ അവസാനിക്കണം, ഒരു മനുഷ്യനും മാനസിക ഭാരം സഹിക്കവയ്യാതെ കഷ്ടപ്പെട്ട് ഉരുകി ജീവിക്കുന്ന ഒരു സാഹചര്യം ഇനി ഇവിടെ ഉണ്ടാവരുത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top