Connect with us

ഫ്രണ്ട്സിന്റെ കണക്കിൽ ലാസ്റ്റ് കിസ് കൊടുത്തത് ​ഗബ്രിയ്ക്ക്; ചോദ്യങ്ങൾക്കുള്ള ഗബ്രിയുടെ മറുപടി; വലിച്ചുകീറി സോഷ്യൽ മീഡിയ!!

Bigg Boss

ഫ്രണ്ട്സിന്റെ കണക്കിൽ ലാസ്റ്റ് കിസ് കൊടുത്തത് ​ഗബ്രിയ്ക്ക്; ചോദ്യങ്ങൾക്കുള്ള ഗബ്രിയുടെ മറുപടി; വലിച്ചുകീറി സോഷ്യൽ മീഡിയ!!

ഫ്രണ്ട്സിന്റെ കണക്കിൽ ലാസ്റ്റ് കിസ് കൊടുത്തത് ​ഗബ്രിയ്ക്ക്; ചോദ്യങ്ങൾക്കുള്ള ഗബ്രിയുടെ മറുപടി; വലിച്ചുകീറി സോഷ്യൽ മീഡിയ!!

ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലില് ഇനി വെറും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ആരാകും ഇത്തവണ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാർത്ഥികളില്‍ ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാള്‍ ജാസ്മിന്‍.

ഗബ്രിയുമായുള്ള കോംമ്പോ മുതല്‍ വൃത്തിയില്ലായ്മ, മോശം രീതിയിലുള്ള സംസാരം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആളുകള്‍ രൂക്ഷ വിമർശനമാണ് ജാസ്മിനെതിരെ ഉന്നയിക്കാറുള്ളത്. ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കില്‍ ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവുന്നത് ജാസ്മിന്‍ ആയിരിക്കുമെന്ന് പലപ്പോഴായി പ്രേക്ഷകര്‍ പറയാറുള്ളതാണ്.

ഗബ്രി ഷോയിൽ നിന്നും പുറത്തായ ശേഷം വീണ്ടും പഴയ രീതിയിൽ കളിച്ച് വരുന്ന ജാസ്മിനെ കാണുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ച് വോട്ട് പിടിക്കാൻ ശ്രമം നടത്തിയെന്നതാണ് പ്രേക്ഷകർക്കിടയിൽ ജാസ്മിനെ നെഗറ്റീവാക്കിയത്. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് എത്തിയത്. എന്നാൽ അതെല്ലാം മറന്നുള്ള പെരുമാറ്റമാണ് താരം പിന്നീട് കാഴ്ചവെച്ചത്.

ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി. പക്ഷെ ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ കളിച്ചതിനാൽ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകരും കാണാതെ പോയി. ​ഗബ്രിയുമായുള്ള ബന്ധത്തോട് തങ്ങൾക്ക് എതിർപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസിലേക്ക് എത്തിയപ്പോൾ ജാസ്മിനോട് മാതാപിതാക്കൾ പറഞ്ഞിരുന്നു.

ശേഷം ​ഗബ്രിയുടെ ഓർമക്കായി ജാസ്മിൻ സൂക്ഷിച്ചിരുന്ന മാലയും ഫോട്ടോയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ​ഗബ്രിയെ കുറിച്ച് സഹമത്സരാർത്ഥികളോട് ജാസ്മിന് സംസാരിക്കുന്ന വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ട്രൂത്ത് ഓർ ഡെയർ ​ഗെയിം കളിക്കുന്നതിനിടെയാണ് ​ഗബ്രിയെ കുറിച്ച് ജാസ്മിൻ സംസാരിച്ചത്. ഫ്രണ്ട്സിന്റെ കണക്കിൽ ലാസ്റ്റ് കിസ് കൊടുത്തത് ​ഗബ്രിക്കാണ് എന്നാണ് ജാസ്മിൻ പറഞ്ഞത്. ട്രൂത്ത് ഓർ ഡെയർ ​ഗെയിമിൽ സിജോ, നന്ദന, അർജുൻ, ശ്രീതു, ജാസ്മിൻ, അഭിഷേക് എന്നിവരാണ് പങ്കെടുത്തത്. ഹൗസിൽ പുറമെയുള്ള ഭം​ഗി കണക്കിലെടുത്ത് കാണാൻ കൊള്ളാവുന്നത് ജാസ്മിനും ശ്രീതുവുമാണെന്ന് സിജോ പറഞ്ഞശേഷമാണ് സിജോയ്ക്ക് ജാസ്മിനോട് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചത്.

ജാസ്മിന്റെ ലാസ്റ്റ് കിസ്സിനെ പറ്റി പറയാനാണ് സിജോ ആവശ്യപ്പെട്ടത്. ലാസ്റ്റ് കിസ് ഹൗസിൽ നിന്നും അത്തയും ഉമ്മയും പുറത്തിറങ്ങിയപ്പോഴാണ് കൊടുത്തത്. അതല്ലാതെ ഫ്രണ്ട്സിന്റെ കണക്കിൽ ലാസ്റ്റ് കിസ് കൊടുത്തത് ​ഗബ്രിക്കാണ് എന്നാണ് ജാസ്മിൻ പറഞ്ഞത്. ജാസ്മിന്റെ വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് ജാസ്മിനെ വിമർശിച്ച് പ്രേക്ഷകർ കുറിച്ചത്.

ഫാമിലി വന്ന് പോയശേഷമാണ് ജാസ്മിന് ബോധം വെച്ചത്. അതുകൊണ്ടാണിപ്പോൾ ഫ്രണ്ടാണ് ​ഗബ്രിയെന്ന് പറയുന്നത്. ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്ത ജാസു… ആ മനസ് ആരും കാണാതെ പോകരുത്, ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കരഞ്ഞ് വിളിച്ച് നടന്നത് മറന്നോ ജാസ്മിൻ. ഉപ്പ വന്ന് കാര്യങ്ങൾ മനസിലാക്കി കൊടുത്തപ്പോൾ ഗബ്രി ഫ്രണ്ടായി മാറി, ഇപ്പോൾ ജാസ്മിന് എല്ലാവരുമായി ഇരിക്കാൻ അറിയാമല്ലേ, ജാസ്മിന് ഗബ്രി ഫ്രണ്ടായോ അഫ്സലിന്റെ ബൊമ്മ കിട്ടിയത് കൊണ്ടാകുമല്ലേ എന്നിങ്ങനെയാണ് കമന്റുകൾ.

ഹൗസിൽ നിന്നും എവിക്ടായശേഷം പ്രത്യക്ഷപ്പെട്ട അഭിമുഖങ്ങളിൽ എല്ലാം ​ഗബ്രി ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം ​ജാസ്മിനുമായുള്ള റിലേഷൻഷിപ്പ് എന്തായിരുന്നുവെന്നതാണ്. തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നും ആ രീതിയിലാണ് ചുംബിച്ചതും കെട്ടിപിടിച്ചതും എന്നുമാണ് ​ഗബ്രി പറഞ്ഞത്.

എന്നാൽ ഹൗസിൽ വെച്ച് ഒരിക്കൽ ​ഗബ്രിയോടുള്ള തന്റെ പ്രണയം ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ അതിന് തയ്യാറല്ലെന്നും ജാസ്മിനെ തനിക്ക് പ്രണയിക്കാൻ കഴിയില്ലെന്നുമാണ് ​ഗബ്രി നൽകിയ മറുപടി. ​ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം തുടങ്ങിയശേഷം ജാസ്മിന്റെ ഉറപ്പിച്ച് വെച്ചിരുന്ന വിവാഹം മുടങ്ങിയിരുന്നു.

More in Bigg Boss

Trending

Recent

To Top