Connect with us

ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ച് നടന്‍ കാര്‍ത്തിക് കുമാര്‍, പിന്തുണച്ച് സംവിധായകന്‍ വെങ്കട് പ്രഭു

Actor

ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ച് നടന്‍ കാര്‍ത്തിക് കുമാര്‍, പിന്തുണച്ച് സംവിധായകന്‍ വെങ്കട് പ്രഭു

ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ച് നടന്‍ കാര്‍ത്തിക് കുമാര്‍, പിന്തുണച്ച് സംവിധായകന്‍ വെങ്കട് പ്രഭു

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് കാര്‍ത്തിക് കുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാസ് സിനിമകളുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെയാണെന്നാണ് നടന്‍ പറയുന്നത്. ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ചതാണ് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഇതിനിടെ കാര്‍ത്തിക്കിനെ പിന്തുണച്ച് സംവിധായകന്‍ വെങ്കട് പ്രഭുവും രംഗത്തെത്തിയിട്ടുണ്ട്. മാസ് നായകന്മാരുടെ സിനിമകളുടെ ട്രെയ്‌ലറുകളെല്ലാം ഏകദേശം ഒരുപോലെയാണ്, നായകന്‍ വരുന്നു, വന്നു, അടിക്കുന്നു, പോകുന്നു എന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അത് കണ്ട് എന്തിനാണ് ഇത്ര ആകാംക്ഷ കൊള്ളുന്നത് എന്നായിരുന്നു എക്‌സ് വീഡിയോയിലൂടെ കാര്‍ത്തിക് കുമാര്‍ ചോദിച്ചത്.

ലോകേഷ് കനകരാജിന്റെ സിനിമകളെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശം നടത്തിയതെയന്നും മാസ് സിനിമകളെല്ലാം ഇതു പോലെയാണ് എന്നുമുള്ള പ്രതികരണങ്ങള്‍ സജീവമാകുന്നതിനിടെയാണ് വെങ്കട് പ്രഭു സംഭവത്തില്‍ പ്രതികരിക്കുന്നത്. ഇത് എല്ലാ കൊമേഷ്യല്‍ സിനിമകളിലും സംഭവിക്കുന്നതാണ്. അതുകൊണ്ട് നടന്‍ പറഞ്ഞത് ശരിയാണ് എന്നാണ് വെങ്കട് പ്രഭു പറയുന്നത്.

‘അല്ല, അല്ല, അല്ല ഇത് കൊമേഷ്യല്‍ സിനിമകള്‍ ചെയ്യുന്ന നമ്മള്‍ക്കെതിരെയുള്ള അടിയാണ്. പിന്നെ ഇയാള്‍ പറയുന്നത് ഒരു തരത്തില്‍ ശരിയാണ്. സാധാരണ കൊമേഷ്യല്‍ ടെംപ്ലേറ്റില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നല്‍കാന്‍ ശ്രമിച്ചാലും ആരാധകര്‍ സ്വീകരിക്കാന്‍ ആരാധകര്‍ തയാറാകുമോ’ എന്നാണ് വെങ്കട് പ്രഭു ചോദിക്കുന്നത്.

വിജയ്‌യുടെ കൊമേഷ്യല്‍ വാല്യു ഉള്ള മറ്റു ചിത്രങ്ങളും മറ്റ് സിനിമകളുടെ ട്രീറ്റ്‌മെന്റ് തന്നെയാണ് ഫോളോ ചെയ്തിരിക്കുന്നത്. ആരാധകര്‍ സിനിമയെ ഏറ്റെടുക്കണമെങ്കില്‍ ഇത്തരം ഘടകങ്ങള്‍ ആവശ്യമാണ് എന്നും അത് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നതല്ല എന്നുമാണ് സംവിധായകന്റെ അഭിപ്രായം.

Continue Reading
You may also like...

More in Actor

Trending