Connect with us

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് നടന്‍

Actor

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് നടന്‍

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് നടന്‍

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ ഒരാളാണ് താരത്തെ തെറി പറഞ്ഞത്.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറിവിളിക്കുന്നത് കേട്ട് രണ്‍ബിര്‍ ഷോക്ക് ആവുന്നതും രൂക്ഷമായ ഭാവത്തോടെ പ്രതികരിക്കുന്നതും കാണാം. രണ്‍ബിറിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞു കൊണ്ടാണ് പാപ്പരാസി തെറി വിളിക്കുന്നത്.

ഈ വീഡിയോ പുറത്തുവന്നതോടെ പാപ്പരാസികളെ വിമര്‍ശിച്ചു കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. പാപ്പാരാസികളെ നിയന്ത്രിക്കുന്ന നിയമം വേണം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, നിതീഷ് തിവാരിയുടെ ‘രാമായണ’യിലാണ് രണ്‍ബിര്‍ അഭിനയിക്കുന്നത്.

700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബിര്‍ രാമനായി വേഷമിടുമ്പോള്‍ സീതയായി സായ് പല്ലവിയാണ് എത്തുന്നത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ഹനുമാനായി എത്തുന്നത്.

മൂന്ന് ഭാഗങ്ങളാണ് ചിത്രമൊരുങ്ങുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. കൂടാതെ മിത് മല്‍ഹോത്രയുടെ െ്രെപം ഫോക്കസ് സ്റ്റുഡിയോസും രാമായണത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്.

More in Actor

Trending