Connect with us

മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാറ് ബാലു; വിവാദ പ്രസ്താവനയുമായി മനോജ് കെ ജയന്‍

Actress

മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാറ് ബാലു; വിവാദ പ്രസ്താവനയുമായി മനോജ് കെ ജയന്‍

മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്ന് ചെയ്യാറ് ബാലു; വിവാദ പ്രസ്താവനയുമായി മനോജ് കെ ജയന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉര്‍വ്വശിയും മനോജ് കെ ജയനും ജീവിതത്തില്‍ ഒന്നായത്. നടന്‍ മനോജ് കെ ജയനുമായുള്ള ഉര്‍വശിയുടെ വിവാഹബന്ധത്തിന് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.

2008 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. രണ്ട് പേരും ഇന്ന് രണ്ട് ജീവിതത്തിലേക്ക് കടന്നു. ആശ ജയന്‍ എന്നാണ് മനോജ് കെ ജയന്റെ ഭാര്യയുടെ പേര്. ഒരു മകനുമുണ്ട്. മറുവശത്ത് ഉര്‍വശിയും രണ്ടാമത് വിവാഹിതയായി. ശിവപ്രസാദ് എന്നാണ് ഭര്‍ത്താവിന്റെ പേര്. 2013 ലായിരുന്നു വിവാഹം. ഇഷാന്‍ പ്രജാപതി എന്നാണ് മകന്റെ പേര്. ഉര്‍വശിയും മനോജ് കെ ജയനും തമ്മിലുള്ള വിവാഹ ബന്ധത്തെക്കുറിച്ച് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു പറഞ്ഞ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാദ പരാമര്‍ശങ്ങളാണ് ഇദ്ദേഹം നടത്തിയത്.

സിനിമാ രംഗത്ത് വിവാഹം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് പോകും. അപ്പോള്‍ അവര്‍ അഭിനയം നിര്‍ത്തി. അതിന് ശേഷം ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ പ്രശ്‌നങ്ങള്‍ വന്നു. ഒരു അഭിമുഖത്തില്‍ താന്‍ മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്നും ചെയ്യാര്‍ ബാലു വാദിക്കുന്നു. സിനിമാ ലോകത്തെ സഹപ്രവര്‍ത്തകരാണ് തന്നെ തിരിച്ചെത്തിച്ചത്. ഒരു പ്രമുഖ നടി എന്റെ സുഹൃത്താണ്.

ഞാന്‍ അഭിനയിച്ച സിനിമകള്‍ അവര്‍ കൊണ്ട് വന്ന് കാണിച്ചു. ഇത് പോലെ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുമോ. പക്ഷെ നീയിപ്പോള്‍ എന്ത് കോലത്തിലാണെന്ന് ആ നടി ചോദിച്ചു. അന്ന് താന്‍ തീരുമാനിച്ചതാണെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ടെന്നും ചെയ്യാര്‍ ബാലു വാദിക്കുന്നു. സിനിമാ താരങ്ങളുടെ വിവാഹ ജീവിതത്തില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നും ചെയ്യാര്‍ ബാലു പറയുന്നു. ആഗായം തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചെയ്യാര്‍ ബാലു ഇക്കാര്യങ്ങള്‍ സംസാരിച്ചത്. പലപ്പോഴും തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെ ഇദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഉര്‍വശിക്കെതിരെ സംസാരിച്ചതില്‍ ചെയ്യാര്‍ ബാലുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും വരുന്നുണ്ട്.

‘ആരോടും ദേഷ്യവും വാശിയും മനസില്‍ വെച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങള്‍ പറഞ്ഞ് പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.’ ‘എന്ത് കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മതി’, എന്നാണ് ഒരിക്കല്‍ മനോജ് കെ ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മാത്രമല്ല, തേജാലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്.

അതേസമയം, വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി സംസാരിച്ചിട്ടുണ്ട്. അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാന്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളില്‍ ദുര്‍ഘടമായ സംഭവങ്ങളുണ്ട്.

അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അര്‍ത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉര്‍വശി അന്ന് വ്യക്തമാക്കി. അമ്മയുടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കില്‍ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീര്‍ തോര്‍ന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങള്‍ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉര്‍വശി അഭിപ്രായപ്പെട്ടിരുന്നു.

അടുത്തിടെയാണ് മനോജ് കെ ജയന്റെ പിതാവ് കെജി ജയന്‍ അന്തരിച്ചത്. കെജി ജയന് പ്രിയപ്പെട്ട മരുമകളായിരുന്നു ഉര്‍വശിയെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം പറഞ്ഞു. മനോജ് കെ ജയനും ഉര്‍വശിയും പിരിയരുതെന്ന് ഇദ്ദേഹം ആഗ്രഹിരുന്നെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.

More in Actress

Trending

Recent

To Top