ലോകകപ്പിൽ നോക്ക് ഔട്ട് റൗണ്ടിൽ കളിയ്ക്കാൻ പുതിയ പന്തുമായി ഫിഫ ..
By
ലോകകപ്പിൽ നോക്ക് ഔട്ട് റൗണ്ടിൽ കളിയ്ക്കാൻ പുതിയ പന്തുമായി ഫിഫ ..
ലോകകപ്പ് തരംഗം ലോകമൊട്ടാകെ അലയടിക്കുകയാണ്. അതിനിടയിൽ റഷ്യൻ ലോകകപ്പിന്റെ നോക്ക് ഔട്ട് റൗണ്ടിൽ കളിയ്ക്കാൻ ഫിഫ പുതിയ പന്തിറക്കി . “ടെല്‍സ്റ്റാര്‍ മെച്ച്റ്റ’ എന്നാണ് പ്രീ ക്വാർട്ടർ മുതലുപയോഗിക്കുന്ന പന്തിനു പേരിട്ടിരിക്കുന്നത്.
പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് തയറാക്കിയ വെള്ളയില്‍ ചുവപ്പ് നിറത്തിലുള്ള പന്തുകളാണിത്. 1970 മുതല്‍ എല്ലാ ലോകകപ്പുകളിലും പന്ത് നിര്‍മിക്കാനുള്ള ചുമതല അഡിഡാസിനാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ “ടെല്‍സ്റ്റാര്‍-18′ എന്ന പന്താണ് ഉപയോഗിച്ചിരുന്നത്. കറുപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന പന്തായിരുന്നു ടെല്‍സ്റ്റാര്‍-18. ടൂര്‍ണമെന്റ് ആവേശം വര്‍ധിച്ചതോടെ പുതിയ പന്ത് പുറത്തിറക്കുകയായിരുന്നെന്ന് അഡിഡാസ് വിശദീകരിച്ചു.
official match ball for knockout round