Connect with us

എന്തൊരു കഷ്ടമാണിത്! അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ! ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം; കുറിപ്പ്

general

എന്തൊരു കഷ്ടമാണിത്! അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ! ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം; കുറിപ്പ്

എന്തൊരു കഷ്ടമാണിത്! അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ! ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം; കുറിപ്പ്

അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്ര ഇപ്പോഴും നൊമ്പരമായി നിൽക്കുകയാണ്. കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദാരുണമായ കൊലപാതകം കേരളത്തില്‍ ചര്‍ച്ചയായതോടെ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടെ നക്ഷത്രയുടെ നൃത്തം എന്ന രീതിയില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ നക്ഷത്രയുടേത് അല്ല. ഇത് ഇന്‍സ്റ്റഗ്രാം താരമായ മറ്റൊരു കുട്ടിയുടെ നൃത്ത വീഡിയോയാണ്.

ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്

കുറിപ്പിന്റെ പൂർണ്ണ രൂപം

ദാരുണമായി കൊല ചെയ്യപ്പെട്ട പൊന്നു മോളെ വീണ്ടും വീണ്ടും കൊല ചെയ്യുന്ന സൈക്കോ ജീവികൾ. ഇതുങ്ങളെ മനുഷ്യർ എന്ന് വിളിക്കാൻ കഴിയില്ല. കൊല ചെയ്യപ്പെട്ട നക്ഷത്രയുടെ എന്ന പേരിൽ മറ്റൊരു കുഞ്ഞിന്റെ ഡാൻസ് ചെയ്യുന്ന വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. അത് കണ്ട് കുറേ പേരെങ്കിലും അത് ആ കുഞ്ഞാണെന്ന് കരുതി വല്ലാതെ ഇമോഷണൽ ആകുന്നു. എന്തൊരു കഷ്ടമാണിത്!
അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ.ആ വാർത്ത അറിഞ്ഞ നാൾ മുതൽ ആ കുഞ്ഞിന്റെ മുഖം വല്ലാതെ haunt ചെയ്യുന്നുണ്ട്

മനുഷ്യൻ എന്ന പേരിന് അർഹരായ എല്ലാവരെയും. സത്യത്തിൽ പിന്നീട് ആ കുഞ്ഞി മുഖം കാണിക്കുന്ന ഒരു വാർത്താ ശകലം പോലും കാണാതെ ശ്രദ്ധിക്കുന്നുണ്ട് ഞാൻ. കണ്ട് നിൽക്കാനുള്ള ത്രാണി ഇല്ല, അത് കൊണ്ട് മാത്രം. അങ്ങനെയുള്ള അവസ്ഥയിൽ നിൽക്കുകയാണ് ഒരുപാട് മനുഷ്യർ. അവർക്ക് മുന്നിലാണ് ദേ, അച്ഛനാൽ കൊല്ലപ്പെട്ട നക്ഷത്രയുടെ ഡാൻസ് കണ്ടോ എന്നും പറഞ്ഞ് കുറെയെണ്ണം ഇറങ്ങി ഇരിക്കുന്നത്. മറ്റുള്ളവരുടെ വേദന വിറ്റ് സ്വന്തം റീച്ച് കൂട്ടുന്ന മരപ്പാഴുകൾക്ക് ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം. എങ്കിലേ അറിയൂ അതിന്റെ നോവ്.
സെലിബ്രിറ്റികൾ മരണപ്പെടുമ്പോൾ ഔപചാരികത എന്തെന്ന് അറിയാതെ മൈക്കും പിടിച്ചു കരയുന്ന ബന്ധുക്കളുടെ ഒപ്പാരി ഒപ്പിയെടുക്കാൻ മത്സരിക്കുന്ന യൂ ട്യൂബേർസ് ഉണ്ട്. അത് മാത്രമോ മരണവീട്ടിൽ ആരൊക്കെ കരഞ്ഞു, ആരൊക്കെ കരഞ്ഞില്ല, ആരൊക്കെ കറുത്ത ഗ്ലാസ്സ് വച്ച് വന്നു എന്ന കണക്ക് നോക്കുന്നവർ. അടുത്തവൻ ഇടുന്നതിനും മുമ്പ് സ്വന്തം ചാനലിൽ ഇരവാദം ഇട്ട് തുട്ട് നേടുന്നവർ. അവരെ ഒന്നും ഇനി നന്നാക്കാൻ സമൂഹത്തിന് പറ്റില്ല. കാരണം സെലിബ്രിറ്റികൾ എന്നാൽ ഇവറ്റകളുടെ പൊതു സ്വത്ത്‌ ആണെന്നും അതിനാൽ അവരെ കുറിച്ച് നല്ലതും ചീത്തയും പറയേണ്ടെത് തങ്ങൾ ഒക്കെയാണെന്നും ഉള്ള പൊതുബോധം ആൾറെഡി സെറ്റ് ആയിട്ടുണ്ട്. ജനങ്ങൾ വളർത്തി വലുതാക്കിയ മനുഷ്യർ ആയതിനാൽ അവരെ മരണത്തിൽ പോലും ഓഡിറ്റ്‌ ചെയ്യാൻ അവകാശം ഉണ്ടെന്നാണല്ലോ വയ്പ്പ്. അതെന്തോ ആവട്ടെ!

പക്ഷേ ഒരു സെലിബ്രിറ്റിയും അല്ലാത്ത വെറും സാധാരണക്കാരിയായ ഒരു പിഞ്ചു കുഞ്ഞിന്റെ ദാരുണ മരണം ഇവറ്റകൾ ആഘോഷം ആക്കുന്നത് എന്തിന്? ജീവിച്ചിരുന്നപ്പോൾ അത് കളിച്ചതും ചിരിച്ചതും പിണങ്ങിയതും ഒക്കെ പൊതുജനങ്ങളെ കാണിച്ചു ഒരിക്കൽ കൂടി ഒരു trauma ഉണ്ടാക്കിച്ചു കരയിക്കുമ്പോൾ നിനക്ക് ഒക്കെ എന്ത്‌ സന്തോഷമാണ് ലഭിക്കുന്നത്? പിഞ്ച് മക്കളുടെ മരണം
വിറ്റു, കാശ് നേടണം എന്ന് കരുതുന്ന ഊളകളെ നിലയ്ക്ക് നിറുത്താനെങ്കിലും ഇവിടെ നിയമം വേണം.ഇവറ്റകളാണ് ശരിക്കുള്ള മരണത്തിന്റെ വ്യാപാരികൾ.

Continue Reading
You may also like...

More in general

Trending

Recent

To Top