Connect with us

അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും…താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും…മനുഷ്യനാവെടോ ഇനിയെങ്കിലും; കുറിപ്പ്

general

അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും…താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും…മനുഷ്യനാവെടോ ഇനിയെങ്കിലും; കുറിപ്പ്

അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും…താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും…മനുഷ്യനാവെടോ ഇനിയെങ്കിലും; കുറിപ്പ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച് നടൻ വിനായകൻ എത്തിയതിന് പിന്നാലെ നടനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്.

ഇപ്പോഴിതാ, വിനായകനോടുണ്ടായിരുന്ന ആദരവ് ഇല്ലാതായിരിക്കുകയാണെന്ന് പറയുകയാണ് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്.

എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളിൽ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തിൽ ഇത്രമേൽ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത് എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഒരു ശരാശരി കമ്മി പുരോഗമിച്ചാൽ അന്തംകമ്മിയാകും! അപ്പോൾ പിന്നെ ഒരു ശരാശരി അന്തം കമ്മി പുരോഗമിച്ചാൽ എന്താകും? വിനായകൻ ആകും എന്നാണ് ഉത്തരം!!
ഇന്നലെ വരെ ഈ കലാകാരനോട് ഒരിറ്റ് ആദരവ് അവശേഷിച്ചിരുന്നു. എന്നാൽ അയാളുടെ ആ ലൈവ് വീഡിയോ കണ്ടതോടെ അതും ശൂന്യമായി. എത്രമാത്രം രാഷ്ട്രീയ വിഷം അയാളുടെ ഉള്ളിൽ ഉണ്ടായിട്ട് ആവണം ഇത്തരം ഒരു അവസരത്തിൽ ഇത്രമേൽ മ്ലേച്ഛമായ ഊളത്തരം പറയാൻ അയാളുടെ നാവ് പൊങ്ങിയത്.

ഇയാളൊക്കെ കലാകേരളത്തിന് മായ്ച്ചാലും മായാത്ത കളങ്കമാണ്, അപമാനമാണ്. ഒരു കലാകാരൻ എന്താവരുത് എന്നതിന്റെ നേർക്കാഴ്ച്ചയാണ് ഈ വിനായകൻ. അതേടോ വിനായകാ , മരണം എല്ലാവരെയും തേടിയെത്തും. എന്നെയും തന്നെയും ഒക്കെ. ആ നിത്യ സത്യം ചാണ്ടി സാറിനെയും തേടി വന്നു. പക്ഷേ മരണശേഷം നമ്മൾ കടന്നു പോകുമ്പോൾ അവശേഷിക്കുന്നത് ഈ ഭൂമിയിൽ നമ്മൾ ബാക്കി വച്ച് പോയ കർമ്മങ്ങളാണ്. ഒരു മനുഷ്യജന്മം കൊണ്ട് മറ്റുള്ളവർക്ക് പകർന്നു നല്കിയ നന്മയും, സ്നേഹവും കരുണയും ഒക്കെ മായാത്ത രേഖകളായി അവശേഷിക്കും. അതാണ്‌ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. താനൊക്കെ മടങ്ങുമ്പോൾ, തന്റെ പുഴുത്ത നാവിൽ നിന്നും വീണ അഴുകിയ വാക്കുകൾ ഒരിക്കലും മായാത്ത കളങ്കമായി നിറഞ്ഞു നിൽക്കും.
സ്നേഹം വാരി വിതറിയ മനുഷ്യന് അന്ത്യയാത്രയിൽ നിറമിഴികളോടെ ജനം അതേ സ്നേഹം വാരിക്കോരി നൽകുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കർമ്മഫലം. വെറുപ്പ് വാരി വിതറുന്ന തനിക്ക് താൻ അർഹിക്കുന്നത് തന്നെ കിട്ടിയേക്കാം അത് തന്റെ കർമ്മഗുണം. മനുഷ്യനാവെടോ ഇനിയെങ്കിലും ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുനന്ത്

ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.

താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

Continue Reading
You may also like...

More in general

Trending

Recent

To Top