general
എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ കുഞ്ഞിനെ വഴക്ക് പറയില്ല, അച്ഛന്‍ എപ്പോള്‍ വരുമെന്ന് റിതുല്‍ എപ്പോഴും ചോദിക്കും!അച്ഛന്‍ പോയെന്ന സത്യം കിച്ചു ഉള്‍ക്കൊണ്ടിട്ടുണ്ട്; സുധിയുടെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ
എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ കുഞ്ഞിനെ വഴക്ക് പറയില്ല, അച്ഛന്‍ എപ്പോള്‍ വരുമെന്ന് റിതുല്‍ എപ്പോഴും ചോദിക്കും!അച്ഛന്‍ പോയെന്ന സത്യം കിച്ചു ഉള്‍ക്കൊണ്ടിട്ടുണ്ട്; സുധിയുടെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ
തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം സുധിയുടെ ഓര്‍മ്മകളിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള്‍ സഞ്ചരിക്കുന്നത്.
ഇപ്പോഴിതാ സുധയില്ലാത്ത ജീവിതത്തെക്കുറിച്ച് ഭാര്യ രേണു പറഞ്ഞ വാക്കുകള്‍ ആരാധകരെ നൊമ്പരപ്പെടുത്തുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്. പ്രണയിച്ചാണ് രേണുവും സുധിയും വിവാഹം കഴിക്കുന്നത്. ചാനലിലെ സുധിയുടെ പരിപാടി കണ്ട് രേണു പ്രണയം പറയുകയായിരുന്നു. അങ്ങനെ രേണു കിച്ചുവിന്റെ അമ്മയായി സുധിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു.
രേണു സുധിയുടെ ഭാര്യയാകുമ്പോള്‍ കിച്ചുവിന് 11 വയസായിരുന്നു. ഞങ്ങളുടേത് രജിസ്റ്റര്‍ മാര്യേജായിരുന്നു. അന്ന് ഞാനും കിച്ചുവും ഒരേ ഹൈയ്റ്റായിരുന്നു. എനിക്കും മെച്യൂരിറ്റിയില്ലാത്ത സമയമായിരുന്നു അതെന്നും രേണു ഓര്‍ക്കുന്നു. എന്നെ മോളെപ്പോലെയാണ് സുധിച്ചേട്ടന്‍ കണ്ടിരുന്നത്. റിതുക്കുട്ടന് മുന്‍പ് എന്നെ അമ്മേ എന്ന് വിളിച്ചത് കിച്ചുവാണെന്നും രേണു പറയുന്നു. മരിച്ച ദിവസം വൈകുന്നേരം സുധി ഫോണ്‍ വിളിച്ചതിനെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. വാവൂട്ടാ എനിക്ക് എന്റെ കുഞ്ഞിനെ കാണണം എന്നായിരുന്നു പറഞ്ഞത്. എനിക്ക് കുഞ്ഞില്ലാതെ പറ്റില്ലെന്നാണ് പറയുക. കുഞ്ഞിനെ വഴക്ക് പറയരുത്, അടിക്കരുത്. എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ കുഞ്ഞിനെ വഴക്ക് പറയില്ലെന്നും രേണു ഓര്‍ക്കുന്നു. അച്ഛന്‍ എപ്പോള്‍ വരുമെന്ന് റിതുല്‍ എപ്പോഴും ചോദിക്കുമെന്നും രേണു പറയുന്നു
മൂത്ത മകന്‍ കിച്ചുവിന് ആനിമേഷന്‍ ഇഷ്ടമാണ്. അത് പഠിപ്പിക്കണമെന്ന് സുധി ആഗ്രഹിച്ചിരുന്നു. ഇളയമകനായ റിതുവിനെ പൈലറ്റാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛന്‍ പോയെന്ന സത്യം കിച്ചു ഉള്‍ക്കൊണ്ടിട്ടുണ്ട്. ഉള്‍ക്കൊള്ളാതെ തങ്ങള്‍ക്ക് ചെയ്യാന്‍ മറ്റൊന്നുമില്ലല്ലോ എന്ന് വികാരഭരിതയാവുകയാണ് രേണു. മകനെ സ്‌കൂള്‍ യൂണിഫോമില്‍ കാണാനുള്ള ഭാഗ്യം സുധിച്ചേട്ടന് ലഭിച്ചില്ലെന്നും രേണു പറയുന്നുണ്ട്.
മോനെ ആദ്യമായി സ്‌കൂളില്‍ വിടുമ്പോള്‍ സുധിച്ചേട്ടന് വരാന്‍ സാധിച്ചിരുന്നില്ല. ചേട്ടന്‍ ബാഗൊക്കെ വാങ്ങിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്ന് കാണാമെന്നാണ് പറഞ്ഞത്. മോന്റെ ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ എന്റെ മോന്‍ ഇത്രയും വലുതായോ വാവക്കുട്ടാ എന്ന് ചോദിച്ച് കരഞ്ഞുവെന്നും രേണു ഓര്‍ക്കുന്നു. മിമിക്രി വേദികളിലും സിനിമയിലുമൊക്കെ നിറ സാന്നിധ്യമായിരുന്ന സുധി മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. അതിനാല്‍ സുധിയുടെ ആത്മാവ് എപ്പോഴും സ്റ്റാര്‍ മാജിക്കിന്റെ ഫ്‌ളോറില്‍ കാണുമെന്നാണ് രേണു പറയുന്നത്.
ചേട്ടന്‍ സ്റ്റാര്‍ മാജിക് വിട്ട് പോവത്തില്ല ഒരിക്കലും. ആ ഫ്ളോര്‍ വിട്ട് പോവില്ല. ലക്ഷ്മിയോടും അനൂപേട്ടനോടും നോബിച്ചേട്ടനോടുമൊക്കെ ഞാന്‍ അത് പറഞ്ഞിരുന്നു. ചേട്ടന്റെ ആത്മാവ് എന്റെ കൂടെ ഉള്ളത് പോലെ തന്നെ അവിടെ കാണും. അവിടുന്ന് പോവത്തില്ല. ടമാര്‍ പഠാറില്‍ തുടങ്ങിയ ബന്ധമാണ് അവരുമായി. ചേച്ചി എന്നേ എല്ലാവരും വിളിക്കാറുള്ളൂവെന്നാണ് സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് രേണു പറയുന്നത്. എപ്പോഴും തങ്ങളെക്കുറിച്ചായിരുന്നു സുധിയുടെ ചിന്തയെന്നും രേണു പറയുന്നു. പുതിയ വസ്ത്രം വാങ്ങുമ്പോള്‍ സ്വന്തം വാങ്ങില്ല. ഭക്ഷണം കഴിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. നിങ്ങള്‍ നന്നായിരിക്കണം, നിങ്ങള്‍ കഴിക്കുന്നത് കാണുന്നതാണ് എന്റെ സന്തോഷം എന്നായിരുന്നു സുധി പറഞ്ഞിരുന്നതെന്നും രേണു ഓര്‍ക്കുന്നു.
സുധിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. ആ ആഗ്രഹം ബാക്കിവച്ചാണ് അദ്ദേഹം പോയത്. അതേക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. വീട് വലിയൊരു ആഗ്രഹമായിരുന്നു ചേട്ടന്. ചേട്ടനൊരു വീട് വെച്ച് കൊടുക്കുക. എനിക്കോ മക്കള്‍ക്കോ അല്ല. ചേട്ടനെ സ്നേഹിക്കുന്നവര്‍ ചേട്ടന് വീട് വെച്ച് കൊടുത്താല്‍ ഞങ്ങള്‍ അതില്‍ താമസിക്കുമെന്നും രേണു പറയുന്നു. അത് കാണുമ്പോള്‍ ചേട്ടന്റെ മനസ് നിറയും. ആത്മാവിന് ശാന്തി കിട്ടുമെന്നും രേണു അഭിപ്രായപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു സുധി. കടങ്ങളൊക്കെ തീര്‍ത്ത് വരികയായിരുന്നു. അപ്പോഴാണ് താരത്തെ തേടി മരണമെത്തുന്നത്. കടങ്ങള്‍ തീര്‍ത്തപ്പോള്‍ ഇനി രക്ഷപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഏട്ടനൊരു സന്തോഷം ഇല്ലാതെ ജീവിച്ചങ്ങ് പോയെന്നാണ് രേണു പറയുന്നത്. സുധി ആരോടും കയര്‍ത്ത് സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ല. മക്കളേ എന്നേ വിളിക്കാറുള്ളൂവെന്നും രേണു പറയുന്നു.