general
ദിലീപിന്റെ അച്ഛന്റെ മടിയിലിരിക്കുന്ന മഹാലക്ഷ്മി, അത്ഭുദത്തോടെ നോക്കിയിരുന്ന് കാവ്യ; ഞെട്ടിച്ച സർപ്രൈസ്
ദിലീപിന്റെ അച്ഛന്റെ മടിയിലിരിക്കുന്ന മഹാലക്ഷ്മി, അത്ഭുദത്തോടെ നോക്കിയിരുന്ന് കാവ്യ; ഞെട്ടിച്ച സർപ്രൈസ്
സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുറന്നതോടെ കാവ്യയാണ് ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കാവ്യയുടെ ഫോട്ടോ പകർത്താൻ ശ്രമിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
ഇപ്പോഴിതാ ദിലീപിന്റെ അച്ഛന്റെ മടിയിലിരിക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. കാവ്യ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കളർ പെൻസിൽ എന്ന ഇൻസ്റ്റ പേജാണ് ഡിജിറ്റൽ ആർട്ടിലൂടെ മഹാലക്ഷ്മിയുടെയും ദിലീപിന്റെ അച്ഛന്റേയും ചിത്രം വരച്ച് നൽകിയത്. നമ്മളിൽ നിന്നും വേർപിരിഞ്ഞ് പോയവരുടെ ചിത്രങ്ങൾ ഇത്തരം ഡിജിറ്റൽ ആർട്ടിലൂടെ ആളുകൾ ചെയ്ത് കൊടുക്കാറുണ്ട്. മഹാലക്ഷ്മിയും ദിലീപിന്റെ അച്ഛനും ഒരുമിച്ചുള്ള ചിത്രം മാത്രമല്ല ദിലീപും സഹോദരങ്ങളും ഭാര്യമാരും കുട്ടികളും കാവ്യയുമെല്ലാം അടങ്ങുന്ന ഒരു ഫാമിലി ഫോട്ടോയും കളർ പെൻസിൽ എന്ന ഇൻസ്റ്റ പേജ് കാവ്യയ്ക്ക് ചെയ്ത് നൽകിയിട്ടുണ്ട്. മുത്തച്ഛനൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന മകളുടെ ചിത്രം കാവ്യ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളും ലൈക്കുമായി എത്തിയത്.
കുടുംബകാര്യങ്ങളുമായി മുന്നോട്ട് പോകുന്ന കാവ്യ അടുത്തിടെയാണ് ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത്. മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെ പതിയെ ഫോട്ടോഷൂട്ടും മറ്റുമായി കാവ്യ ലൈം ലൈറ്റിൽ സജീവമായിട്ടുണ്ട്. വോയ്സ് ഓഫ് സത്യനാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപിന്റെ സിനിമ.