general
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തി നടൻ മോഹൻലാൽ
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തി നടൻ മോഹൻലാൽ
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തി നടൻ മോഹൻലാൽ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്.
2016ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം. ബി. സനില്‍ കുമാര്‍ എന്നിവർ കൂടെയുണ്ടായിരുന്നു.
പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹൻലാൽ തലസ്ഥാനത്തുണ്ട്. വളരെ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി സജീവമാവുകയാണ്. ജീത്തു ജോസഫ് ചിത്രം ‘നേരി’ന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.
പത്തനംതിട്ടയാണ് സ്വദേശമെങ്കിലും, മോഹൻലാൽ തലസ്ഥാനത്തിന്റെ പുത്രനാണ്. മോഹൻലാൽ സ്കൂൾ, കോളേജ് ജീവിതം പൂർത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിന്റെ സ്കൂൾ വിദ്യാഭ്യാസം. കോളജ് പഠനം നടന്നത് എംജ കോളജിലുമായിരുന്നു