Malayalam
ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, അ ശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി നടന്‍
ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു, അ ശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നു; മുന്നറിയിപ്പുമായി നടന്‍
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ആ വിവരം ഉണ്ണി അറിയിച്ചത്. ഒപ്പം ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ടുകളും വിഷ്ണു പങ്കുവെച്ചിട്ടുണ്ട്.
നടന്റെ പേജിലൂടെ ഹാക്കര്‍മാര്‍ അ ശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെതിരെ നിയനമനടപടികള്‍ സ്വീകരിക്കണമെന്ന് നിരവധിപ്പേര്‍ വിഷ്ണുവിന്റെ ഇന്‍സ്റ്റാ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളുടേയും അവരുടെ ജീവിതത്തിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റേയും ആത്മബന്ധത്തിന്റെ കഥയാണ് നര്‍മ്മത്തിലൂടെയും ഒപ്പം ഹൃദയസ്പര്‍ശിയായും അവതരിപ്പിക്കുന്നത്.
ലാലു അലക്‌സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോന്‍, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ, അര്‍ഷ, സൂസന്‍ രാജ് കെപിഎസി ആവണി എന്നിവരും പ്രധാന അഭിനേതാക്കളാണ്.
