Articles
മോഹന്‍ലാലിന്‍റെ ഒടിയൻ പോലൊരു സിനിമയെ തകര്‍ക്കാനുള്ള ശേഷി ദിലീപിനുണ്ടോ ?! ഒരു അവലോകനം….
മോഹന്‍ലാലിന്‍റെ ഒടിയൻ പോലൊരു സിനിമയെ തകര്‍ക്കാനുള്ള ശേഷി ദിലീപിനുണ്ടോ ?! ഒരു അവലോകനം….
മോഹന്‍ലാലിന്‍റെ ഒടിയൻ പോലൊരു സിനിമയെ തകര്‍ക്കാനുള്ള ശേഷി ദിലീപിനുണ്ടോ ?! ഒരു അവലോകനം….
ഒടിയനെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ ജനപ്രിയ നായകന്‍ ദിലീപാണോ ?! ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന്റെ സംസാരത്തിലുള്ള മുനകൾ ദിലീപിലേക്ക് തന്നെയാണ്. മഞ്ജുവിനെ സഹായിച്ചതിന്റെ പേരിൽ തന്നോടുള്ള വിരോധം ചിത്രത്തോട് തീര്‍ക്കുകയാണെന്നാണ് ശ്രീകുമാർ മേനോൻ ആരോപിക്കുന്നത്.
എന്നാല്‍ അതില്‍ എത്രമാത്രം വാസ്തവമുണ്ട് എന്നുള്ള കാര്യത്തിൽ എല്ലാവര്ക്കും സംശയമുണ്ട്. കാരണം, മോഹന്‍ലാല്‍ എന്ന വലിയ താരത്തിന്‍റെ ഒരു വലിയ സിനിമ വ്യാജപ്രചരണങ്ങളിലൂടെ ദിലീപിന് തകര്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല എന്നത് തന്നെ. അരിയാഹാരം കഴിക്കുന്നവരാരും ഈ ആരോപണം വിശ്വസിക്കാൻ പോകുന്നുമില്ല.
മലയാളത്തില്‍ മോഹന്‍ലാല്‍ എന്ന പേരിന് വലിയ ബിസിനസ് അല്ലെങ്കിൽ ബ്രാൻഡ് വാല്യു ആണുള്ളത്. അദ്ദേഹത്തിന്‍റെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ സോഷ്യല്‍ മീഡിയയിലെ നുണപ്രചരണങ്ങള്‍ കൊണ്ടുമാത്രം തകര്‍ക്കാനാവില്ല. ചിത്രം ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അതിന് കാരണം മറ്റ് പലതുമാണ്. അവര്‍ എന്ത് പ്രതീക്ഷിച്ച് തിയ്യേറ്ററുകളിലേക്ക് ഇടിച്ചു കയറിയോ അത് അവര്‍ക്ക് കിട്ടിയില്ല എന്നതുതന്നെ ഏറ്റവും മുഖ്യമായ കാരണം. അതിന് മറ്റൊരാളെ പഴി പറഞ്ഞിട്ടെന്തു കാര്യം.
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെ ചിത്രങ്ങളെ തകര്‍ക്കാന്‍ മാത്രം ശേഷിയുള്ള ഒരു വ്യക്തിയോ, അങ്ങനെ തകര്‍ക്കാമെന്ന് മനസില്‍ പോലും ചിന്തിക്കുന്ന ഒരു മനുഷ്യനോ അല്ല ദിലീപ് എന്ന് എല്ലാവര്‍ക്കും അറിയാം. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. ദിലീപിന്‍റെ ആക്രമണം മൂലമല്ലല്ലോ ഡ്രാമ, വില്ലന്‍ തുടങ്ങിയ സിനിമകള്‍ പരാജയപ്പെട്ടത് ?!
ഒടിയന്‍റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, പ്രൊമോഷനിലെ പിഴവ് തന്നെയാണ്. പ്രേക്ഷകര്‍ ഒന്നും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ വന്നപ്പോള്‍ കിട്ടിയ ദൃശ്യവിസ്മയമായിരുന്നു ‘ദൃശ്യം’. അത് മലയാളം എങ്ങനെ ഏറ്റെടുത്തു എന്നത് എല്ലാവരും കണ്ടതാണ്. പ്രേക്ഷകർ ആഗ്രഹിച്ചത് എന്താണോ അത് ചിത്രമായിരുന്നു പുലിമുരുകൻ. ആ ചിത്രം ഒരു ചരിത്രം തന്നെ സൃഷ്ടിക്കുകയും ചെയ്‌തു. ഒരുപാട് പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ ‘ഒടിയന്‍’ കളിക്കുന്ന തിയേറ്ററുകളില്‍ എത്തിയത്. അവരുടെ മനസ് സങ്കല്‍പ്പിച്ച ഒടിയനെ അല്ല തിയേറ്ററില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ട് അവര്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കിയത് ആരാണെന്നുകൂടി ചിന്തിക്കണം. സിനിമ നല്ലതാണെങ്കില്‍ അതിനെ തകര്‍ക്കാന്‍ ഒരു കള്ളപ്രചരണത്തിനും കഴിയില്ല എന്ന യാഥാര്‍ത്ഥ്യവും ആദ്യം മനസിലാക്കേണ്ട വസ്തുതയാണ്.
Dileep and Mohanlal’s Odiyan
