Connect with us

കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ്

Malayalam

കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ്

കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ വളരെ പ്രതീക്ഷയോടെ പുതിയ സിനിമയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം. പവി കെയര്‍ ടേക്കര്‍ ആണ് ദിലീപിന്റെ പുതിയ ചിത്രം. വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 26ന് ആണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കോമഡി നമ്പറുകളാകും സിനിമയുടെ പ്രധാന ആകര്‍ഷണം. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍.

ഒരു ഫാമിലി കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകള്‍. പഴയ ദിലീപിനെ ഈ സിനിമയിലൂടെ തിരിച്ചു കിട്ടും എന്നാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ വിജയ പരാജയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍. ‘സിനിമകളില്‍ വിജയവും പരാജയങ്ങളും സംഭവിക്കുന്നത് സ്വാഭാവികമായ കാര്യങ്ങളാണ്.

എല്ലാ സിനിമകളും ഹിറ്റാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് നമ്മള്‍ എടുത്തു തുടങ്ങുന്നത്. ഞാന്‍ ഒരുപാട് ഹിറ്റുകള്‍ ചെയ്തത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. അതിനിടയ്ക്ക് ഒരുപാട് പരാജയങ്ങളും കിട്ടിയിട്ടുണ്ടാകും. കുറെ കിട്ടി എന്നു കരുതി അടുത്ത പടം ഹിറ്റ് ആകും എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല, അതുപോലെ തന്നെ കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാനും സാധിക്കുകയില്ല’ എന്നും ദിലീപ് പറയുന്നു.

ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു ജാതകം ഉണ്ട് എന്നും പ്രേക്ഷകര്‍ നിലനിര്‍ത്തിയ ഒരു അഭിനേതാവാണ് താനെന്നും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് വന്ന വ്യക്തിയാണ് താന്‍ എന്നും അതുകൊണ്ടുതന്നെ പരാജയവും വിജയവും ഉണ്ടായിരിക്കും എന്നും സങ്കടം ഏറ്റവും കൂടുതല്‍ സാമ്പത്തികമായി നിര്‍മാതാവിനെ ഒരു സിനിമ നഷ്ടമുണ്ടാക്കുന്നു എന്നതിലാണ് എന്നും അതെങ്ങനെ പരിഹരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്നും ദിലീപ് പറയുന്നു.

അതേസമയം, നാല് വര്‍ഷമായി താന്‍ സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് ദിലീപ് വ്യക്തമാക്കിരുന്നു. തിയേറ്ററിലേക്ക് ജനങ്ങള്‍ വരുന്നു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം. എല്ലാ പടങ്ങളും നമ്മുടെ തിയേറ്ററില്‍ കളിക്കുന്നതു കൊണ്ട് നമുക്ക് കറക്ട് അറിയാന്‍ പറ്റുന്നുണ്ട്. അത് വലിയ സന്തോഷമാണ്. കോവിഡിന്റെ സമയത്ത് ഞാന്‍ സിനിമ ചെയ്തിട്ടില്ല, അതിന് ശേഷം രണ്ട് വര്‍ഷം ഞാന്‍ സിനിമയേ ചെയ്തിട്ടില്ല.

എന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീരണ്ടേ. എന്നാ പിന്നെ എല്ലാം തീര്‍ന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല. എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിക്കും. ഒരു നാല് വര്‍ഷമായി സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മള്‍ കമ്മിറ്റഡ് ആയി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരു സംവിധായകന് കൊടുക്കുന്ന വാക്ക് എന്നൊരു സംവിധാനമുണ്ട്. ആ സമയത്ത് ഒക്കെ നമ്മള്‍ പുതിയ ആള്‍ക്കാര് പുതിയതായിട്ട് എന്ത് കൊണ്ടു വരുന്നു നോക്കുന്നു എന്നാണ് ദിലീപ് പറയുന്നത്.

ദിലീപിന്റേതായി പുറത്തെത്തിയ, ബാന്ദ്ര, വോയിസ് ഓഫ് സത്യനാഥന്‍ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല. ഒടുവില്‍ റിലീസായ തങ്കമണി എന്ന ചിത്രം പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ദിലീപ് ചിത്രം പഴയതുപോലെ ആഘോഷിക്കപ്പെടുന്നില്ല എന്നത് ആരാധകരെയും നിരാശയിലാഴ്ത്തിയിരുന്നു. എങ്ങനെയും തന്റെ താരപട്ടം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ജനപ്രിയന്‍. അത് ഈ ചിത്രത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നടന്‍. 5 പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം.

More in Malayalam

Trending

Recent

To Top