Actress
ഞാന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്; മകളോട് ഐശ്വര്യ റായി
ഞാന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്; മകളോട് ഐശ്വര്യ റായി
നിരവധി ആരാധകരുള്ള താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇപ്പോഴിതാ മകള്‍ ആരാധ്യ ബച്ചന് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍. ആരാധ്യക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചത്.
‘എന്റെ മലാഖയായ ആരാധ്യ, നിന്നെ അനന്തമായും നിരുപാധികമായും, യാതൊരു പരിധിയില്ലാതേയും ഞാന്‍ സ്‌നേഹിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ പരമമായ സ്‌നേഹം. ഞാന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്. എന്റെ ജീവന് സന്തോഷകരമായ പന്ത്രണ്ടാം ജന്മദിനാശംസകള്‍. ദൈവം എപ്പോഴുംഅനുഗ്രഹിക്കട്ടെ. നിന്നെ ഞാന്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു, നീയാണ് ഏറ്റവും മികച്ചത്’ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മകള്‍ക്ക് പിറന്നാള്‍ ആശംസനേര്‍ന്ന് അഭിഷേക് ബച്ചനും എത്തിയിട്ടുണ്ട് . ‘എന്റെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു’ ആരാധ്യയുടെ പഴയ ചിത്രത്തിനൊപ്പം കുറിച്ചും. താരങ്ങളുടെ പിറന്നാള്‍ ആശംസ വൈറലായിട്ടുണ്ട്. താരപുത്രിക്ക് ആശംസയുമായി ആരാധകരും ബോളിവുഡ് സിനിമാ ലോകവും എത്തിയിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഐശ്വര്യ റായ് വിവാഹിതയാകുന്നത്. മകളുടെ ജനനത്തോടെ ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷമായ താരറാണി ആരാധ്യ മുതിര്‍ന്നതിന് ശേഷമാണ് പിന്നീട് അഭിനയിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
നവംബര്‍ 1 ന് ഐശ്വര്യയുടെ 50ാം പിറന്നാളായിരുന്നു. അര്‍ബുദ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. വേദിയില്‍ അമ്മയെക്കുറിച്ച് വാചാലയായി ആരാധ്യ എത്തിയിരുന്നു.’അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിന് സഹായകരമാകുന്നതാണ് എന്റെ അമ്മ ചെയ്യുന്നത്. ചുറ്റുമുള്ളവരെ അമ്മ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് വളരെ മികച്ച കാര്യമാണ് എന്നാണ് ആരാധ്യ പൊതുവേദിയില്‍ പറഞ്ഞത്.