Connect with us

ആഡംബര കാറുകളുടെ അകമ്പടിയോടെ മന്നത്തിലേക്ക് എത്തി ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം; വിരുന്നൊരുക്കി താരം

Bollywood

ആഡംബര കാറുകളുടെ അകമ്പടിയോടെ മന്നത്തിലേക്ക് എത്തി ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം; വിരുന്നൊരുക്കി താരം

ആഡംബര കാറുകളുടെ അകമ്പടിയോടെ മന്നത്തിലേക്ക് എത്തി ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം; വിരുന്നൊരുക്കി താരം

യൂനിസെഫ് അംബാസഡര്‍ എന്ന നിലയില്‍ ഇന്ത്യയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം. കഴിഞ്ഞദിവസം നടന്ന ഇന്ത്യന്യൂസിലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ കാണാനും അദ്ദേഹം എത്തിയിരുന്നു. തിരിച്ച് പോകും മുമ്പേ നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിഥിയായെത്തുകയും ചെയ്തു അദ്ദേഹം.

മുംബൈ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ബെക്കാം ഷാരൂഖ് ഖാന്റെ വീട്ടിലെത്തിയത്. നിരവധി ആഡംബര കാറുകളുടെ അകമ്പടിയോടെയായിരുന്നു മന്നത്തിലേക്കുള്ള ഡേവിഡ് ബെക്കാമിന്റെ വരവ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ഷാരൂഖ് ഖാന്റെ ആരാധകരുടെ പേജുകളിലാണ് ദൃശ്യം സജീവമായി പ്രചരിക്കുന്നത്.

മന്നത്തിലെത്തുന്നതിന് മുമ്പ് മുകേഷ് അംബാനിയേയും കുടുംബത്തേയും ഡേവിഡ് ബെക്കാം സന്ദര്‍ശിച്ചിരുന്നു. അംബാനി സംഘടിപ്പിച്ച സത്കാരത്തില്‍ ബെക്കാം പങ്കെടുത്തു. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലായിരുന്നു പാര്‍ട്ടി. മുകേഷ് അംബാനിക്കും കുടുംബത്തിനുമൊപ്പം ബെക്കാം നില്‍ക്കുന്ന ചിത്രം മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടിരുന്നു.

സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും ചേര്‍ന്ന് നടത്തിയ പാര്‍ട്ടിയിലും ഡേവിഡ് ബെക്കാം പങ്കെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍, അര്‍ജുന്‍ കപൂര്‍, മലൈക അറോറ, കിയാര അദ്വാനി, സിദ്ധാര്‍ഥ് മല്‍ഹോത്ര, എന്നിവരും ഈ ആഘോഷത്തിലുണ്ടായിരുന്നു. മറക്കാനാവാത്ത അനുഭവമായിരുന്നു ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ യാത്രയെന്ന് ബി.സി.സി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം പറഞ്ഞിരുന്നു.

More in Bollywood

Trending