അടുത്ത സുഹൃത്തുക്കളുടെയും സഹതാരങ്ങളുടെയും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ശീലം തനിക്കുണ്ടെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍. ജാക്കി ഷ്രോഫിന്റെ പാന്റ് വരെ താന്‍ അടിച്ചു മാറ്റിയിട്ടുണ്ട് എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. അതുപോലെ തന്നെ തന്റെ മക്കളുടെ വസ്ത്രങ്ങളും താന്‍ ഉപയോഗിക്കാറുണ്ട് എന്നും അനില്‍ കപൂര്‍ പറയുന്നു.
ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്ത ‘ദി നൈറ്റ് മാനേജര്‍’ എന്ന ഷോയില്‍ താരം അണിഞ്ഞത് തന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ വസ്ത്രമാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്ശന് സംവിധാനം ചെയ്ത ‘വിരാസത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജാക്കി ഷ്രോഫിന്റെ പാന്റ് താന്‍ അടിച്ചു മാറ്റിയിട്ടുണ്ട്.
ആരുടെയെങ്കിലും വസ്ത്രം കണ്ട്, അതിഷ്ടപ്പെട്ടാല്‍ ചോദിച്ചു വാങ്ങുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല. വിരാസത് എന്ന ചിത്രത്തില്‍ താന്‍ ജാക്കി ഷ്രോഫിന്റെ പാന്റ് ആണ് അണിഞ്ഞത്. തനിക്ക് അതിഷ്ടപ്പെട്ടെന്നും ധരിക്കാന്‍ താല്പര്യമുണ്ടെന്നും ജാക്കിയോട് പറഞ്ഞു. പിറ്റേ ദിവസം തന്നെ അദ്ദേഹം തനിക്കത് അയച്ചു തന്നു.
പല തവണ തിരിച്ചു ചോദിച്ചെങ്കിലും ഇതുവരെ താന്‍ അത് നല്‍കിയിട്ടില്ല എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. മക്കളായ സോനം, റിയ എന്നിവരുടെ വസ്ത്രങ്ങളും താന്‍ അണിയാറുണ്ടെന്നും താരം പറയുന്നുണ്ട്. എല്ലാവര്ക്കും ഒരുപോലെ അണിയാവുന്ന യൂണിസെക്സ് വസ്ത്രങ്ങളിപ്പോള്‍ ഉണ്ടല്ലോ? തങ്ങള്‍ തമ്മില്‍ വസ്ത്രങ്ങള്‍ മാറി ഉപയോഗിക്കാറുണ്ട് എന്നാണ് അനില്‍ കപൂര്‍ പറയുന്നത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റത്. ഇപ്പോഴിതാ ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂർത്തിയാക്കി, ആരോഗ്യം ഭേദപ്പെട്ടതോടെ നടനെ ഡിസ്ചാർജ്...