Connect with us

അച്ഛനും അമ്മയും ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രസിദ്ധിയും, ബഹുമാനവുമാണ് ഈ പെണ്‍കുട്ടി പതിനഞ്ചു സെക്കന്‍ഡ് വീഡിയോ മൂലം നശിപ്പിച്ചു കളഞ്ഞത്; താരദമ്പതികളുടെ മകൾക്കെതിരെ സൈബര്‍സദാചാരവാദികള്‍

Bollywood

അജയ്‌ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയും സുഹൃത്തുക്കളും ഒരുമിച്ചുള്ള പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴി തെളിയിച്ചിരിക്കുന്നത്.

നൈസ,സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാന്‍, ഖുശി കപൂര്‍, മഹിക റാം പാല്‍ എന്നിവര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം നടന്നു വരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വസ്ത്ര ധാരണത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ആരംഭിച്ചതെങ്കിലും, നൈസ മദ്യപിച്ചിരുന്നു എന്ന ആരോപണവും ഒരു ഭാഗത്തു നിന്നുമുയര്‍ന്നു വന്നു.

എത്ര വലിയ സെലിബ്രിറ്റികൾ ആണെങ്കിലും മക്കളെ അടക്കി വളർത്തണം എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഇരുവരെയും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുമുണ്ട്.

മക്കളെ അജയും കാജോളും അച്ചടക്കത്തോടെ വളര്‍ത്തുന്നില്ല എന്ന തരത്തിലായി പിന്നീടുള്ള പ്രതികരണങ്ങള്‍. അച്ഛനും അമ്മയും ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പ്രസിദ്ധിയും, ബഹുമാനവുമാണ് ഈ പെണ്‍കുട്ടി പതിനഞ്ചു സെക്കന്‍ഡ് വീഡിയോ മൂലം നശിപ്പിച്ചു കളഞ്ഞത് എന്നായിരുന്നു ഒരു കമന്റ്.

അതേസമയം, കുറച്ചു നാളുകള്‍ക്ക് മുന്‍പ് സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്ന സോഷ്യല്‍ മീഡിയ ഇടപെടലിനെ വിമര്‍ശിച്ചു കൊണ്ട് കാജോള്‍ രംഗത്തു വന്നിരുന്നു. മക്കളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയ ഇടപെടല്‍ മൂലം നശിപ്പിക്കപ്പെടുകയാണ് എന്നായിരുന്നു കാജോള്‍ പറഞ്ഞത്. പുതിയ വിമര്‍ശനങ്ങളെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

More in Bollywood

Trending