Connect with us

അതിഗംഭീര ആക്ഷൻ രംഗങ്ങൾ, പഠാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

Bollywood

അതിഗംഭീര ആക്ഷൻ രംഗങ്ങൾ, പഠാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

അതിഗംഭീര ആക്ഷൻ രംഗങ്ങൾ, പഠാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ഷാരൂഖ് ഖാൻ ചിത്രം പഠാൻ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്.

ഷാരൂഖ് ഖാന്റെ കരിയര്‍ ബെസ്റ്റാണ് ചിത്രം എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. ‘പഠാനി’ല്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് എന്നും പ്രതികരണങ്ങള്‍ വരുന്നു.

നായകനായി ഷാരൂഖ് ഖാൻ ഒരിടവേളയ്‍ക്ക് ശേഷം എത്തിയ ‘പഠാൻ പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ട മിക്കവരും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. ബ്ലോക്ബസ്റ്റര്‍ ആയിരിക്കും ഷാരൂഖ് ഖാൻ ചിത്രം എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്യുന്നു. ഷാരൂഖ് ഖാൻ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. ദീപിക പദുക്കോണിന്റേയും ഗംഭീര പ്രകടനമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

More in Bollywood

Trending