Connect with us

രണ്ട് മണിക്കൂർ സിനിമക്ക് വേണ്ടി ഞങ്ങൾ ചിലവഴിച്ചത് 3 വർഷത്തിലധികമാണ്; ഈ സിനിമ വിവാദങ്ങളിലകപ്പെടാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല !! വിശ്വരൂപം 2വിനെ കുറിച്ച് നായിക പൂജാകുമാർ…

Interviews

വിശ്വരൂപം 2 എന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സിനിമക്ക് പിന്നിൽ ഉള്ളത് അണിയറപ്രവർത്തകരുടെ നാല് വർഷത്തെ അധ്വാനമാണെന്ന് നായിക പൂജാകുമാർ. അതിനാൽ തന്നെ ഏതെങ്കിലും വിവാദങ്ങളിൽ അകപ്പെടാനോ, ചിത്രം നിരോധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനോ ആരും തന്നെ ആഗ്രഹിക്കുന്നില്ല എന്നും പൂജ പറഞ്ഞു.

ചിത്രത്തിന്റെ ആദ്യഭാഗമായ വിശ്വരൂപം റിലീസ് ചെയ്‌ത സമയത്ത് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. സംവിധായകനും നിർമ്മാതാവുമായ കമൽഹാസൻ ഡി.ടി.എച്ച് റിലീസിന് ശ്രമിച്ചതായിരുന്നു ആദ്യത്തെ പ്രശ്‌നം. കമൽഹാസന്റെ തീരുമാനത്തിനെതിരെ തിയ്യേറ്റർ ഉടമകൾ രംഗത്ത് വരികയും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കാതെ ഇരിക്കുകയും ചെയ്‌തിരുന്നു.

അതിനു പുറമെ സിനിമയിൽ ഇസ്ലാം മതത്തിനെതിരെയുള്ള സന്ദേശങ്ങളടങ്ങിയിട്ടുണ്ടെന്ന ആരോപണവുമായി ചില സംഘടനകൾ കലാപക്കൊടി ഉയർത്തിയതും ചിത്രത്തിന്റെ ആദ്യദിവസങ്ങളിൽ കളക്ഷനെ ബാധിച്ചു.

തെന്നിന്ത്യൻ സിനിമകൾക്കും, ബോളിവുഡിനും പുറമെനിരാധി ഹോളിവുഡ്ഡ് ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള പൂജാകുമാറിന് തന്റെ പുതിയ ചിത്രമായ വിശ്വരൂപം 2 വിനെ കുറിച്ചുള്ളത് വലിയ പ്രതീക്ഷകളാണ്.

“അദ്ദേഹവും (കമൽ ഹാസൻ) ഞങ്ങളും സിനിമക്ക് വേണ്ടി മൂന്ന് നാലു വർഷമാണ് ചിലവഴിച്ചത്. ഈ സിനിമ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടരുത്. നല്ല കഥയും, സിനിമയുമൊരുക്കാൻ ഒരുപാട് കഷ്ടപെടുന്നയാളാണ് കമൽ ഹാസൻ” – പൂജ പറയുന്നു.

“ചിത്രം റിലീസ് ചെയ്യാൻ ഇത്രയധികം താമസിച്ചതിനെ കുറിച്ചൊന്നും തന്നെ എനിക്കറിയില്ല. അതൊക്കെ നിർമ്മാതാക്കൾക്കല്ലേ അറിയൂ.. വിശ്വരൂപം 2 കാഴ്ചക്കാർക്ക് ഒരു പുത്തൻ അനുഭവം തന്നെ ആയിരിക്കും. ഇതിൽ ആക്ഷനുണ്ട്, റൊമാൻസുണ്ട്, നാടകീയതയുണ്ട്, ഒരു നല്ല സിനിമക്ക് ചേരുവകളും അടങ്ങിയിട്ടുണ്ട്” – പൂജ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 10 നാണ് വിശ്വരൂപം 2 തിയേറ്ററുകളിലെത്തുന്നത്. രണ്ടു വർഷം മുൻപേ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി തവണ റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കങ്ങൾ മൂലം സിനിമയുടെ VFX വർക്കുകൾ വൈകിയത് മൂലമാണ് റിലീസ് നീട്ടിവെച്ചത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Actress Pooja kumar about Vishwaroopam 2

More in Interviews

Trending

Recent

To Top