Actress
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നടി രമ്യ കൃഷ്ണന്റെ മുഖം കണ്ടോ ? ഇപ്പൊ കരയുമല്ലോയെന്ന് ആരാധകർ !
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നടി രമ്യ കൃഷ്ണന്റെ മുഖം കണ്ടോ ? ഇപ്പൊ കരയുമല്ലോയെന്ന് ആരാധകർ !
ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷത്തിലെത്തിയാണ് നടി രമ്യ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗമുണ്ടാക്കുന്നത്. എന്നാല്‍ ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് രമ്യ.
ഇപ്പോഴിതാ നടി രമ്യാ കൃഷ്ണന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ചിത്രം താരം തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍, കമല്‍ഹാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടിരുന്നു.
എന്നാലിപ്പോൾ ആരാധകരോട് വാക്‌സിന്‍ സ്വീകരിക്കാനായി നടി രമ്യ കൃഷ്ണൻ അഭ്യര്‍ത്ഥിക്കുകയാണ്.
അതേസമയം രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമ പടയപ്പയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് രമ്യയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തില്‍ തന്നെക്കാളും ഏറെ പ്രായമുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചത്.
actress